Chapter Title : രുദ്രപ്രതാപം 25 [JHON CLINTON]
ആവേശവും ഉണ്ട്…
മമ്മി ഗ്ലാസിലേക്ക് രണ്ടു ഐസ് കട്ട എടുത്തിട്ടു എന്നിട്ട് കുപ്പി തുറന്നു കാൽ ഭാഗം ഒഴിച്ചു. പിന്നെ നല്ല തണുത്ത വെള്ളവും…സോഡാ ആയിരുന്നു നല്ലത്…
എന്നിട്ട് ഒരു ഗ്ലാസ്സ് എനിക്ക് നീട്ടി…ഞാൻ അത് കയ്യിൽ ഏറ്റു വാങ്ങി എന്നിട്ട് ഒരു ചെയര്സും പറഞ്ഞു വലിച്ചു…
തൊണ്ടയങ്ങു കതിപോയെന്നു തോന്നുന്നു. ഇതെന്തു സാധനം ഇത്…തീ കട്ട പോലെ ആകെ ഒരു എരിച്ചിലൊക്കെ…
”എങ്ങനെ ഉണ്ട്…“
ഞാൻ മുദ്ര കാണിച്ചു അടിപൊളിയെന്നു…
പിന്നെയും ഒഴിച്ചു തന്നു…അടി തുടങ്ങി പതിയെ പതിയെ സാധനം തലയ്ക്കു പിടിച്ചു വരുന്നുണ്ട്…
മമ്മിയും ഞാനും എന്തൊക്കയോ പറഞ്ഞു ചിരിച്ചു…
പെട്ടന്നാണ് മുന്നിൽ ഒരു ഗ്ലാസും കൂടി വന്നത്. ദേ മുഖത്ത് നോക്കാതെ നിക്കുന്നു ദിവ്യ.. ഞാൻ പറഞ്ഞില്ലേ വരുമെന്ന്…നമക്ക് ജാട ഒന്നും ഇല്ലേ. ഒരെണ്ണം ഒഴിച്ചു കൊടുത്തു…
പിന്നെ മൂന്ന് പേരും കൂട്ടായാടിയായി. ആകെ മൊത്തം മുഴുവൻ ഹാപ്പി വൈബ്. ഇത്രയും നേരം കീരിയും പാമ്പും ആയി നടന്ന അമ്മയും മോളും വരെ ഒന്നിച്ചിരുന്നു അടിക്കുന്നു…
What a happy family…
ചിരിയായി…കളിയായി…കരച്ചിലായി മാപ്പ് പറച്ചിൽ ആയി അങ്ങനെ എന്തൊക്കെയോ ആയി…പിന്നെ പൂസും ആയി ബോധം പോയി…
.
..
…
….
…
…..
കത്തി ജ്വാലിക്കുന്ന സൂര്യന്റെ പൊങ്കിരണങ്ങൾ കണ്ണിൽ തറച്ചു കയറി വന്നപ്പോൾ ആണ്. എഴുനേക്കുന്നെ.
ആകെ മൊത്തം ഒരു ക്ഷീണം…ആ കുടിച്ചു കയറ്റിയതിന്റെ ഹാങ്ങോവർ ആണെന്ന് തോന്നുന്നു. അല്ല ഇത് എവിടാ…
നല്ല വെളുത്ത മുറി…കൂടെ വുഡ്‌കൊണ്ട് ഇന്റീരിയർ വർക്ക് ഒക്കെ ചെയ്തിട്ട് ഉണ്ടല്ലോ. പതിയെ തല
💬 Comments
View all comments