0%

Chapter Title : രുദ്രപ്രതാപം 26 [JHON CLINTON]

Author : Jhon Clinton Read All Parts 54.6K

ചെയ്തു അതും എടുത്തിട്ട് ഞാൻ നേരെ മുറിയിൽ നിന്നും പുറത്തിറങ്ങി ഇച്ചിരി വെള്ളം കുടിക്കാൻ അടുക്കളയിലേക്ക് നടന്നു…

സ്വാഭാവികമായും ആദ്യം ഒന്ന് വഴിതെറ്റി.. ഒലക്കേടെ മൂട് ഈ വീടിന്റെ ഒരു മാപ്പ് കിട്ടിയില്ലെങ്കിൽ ഞാൻ ഇവിടെ കിടന്നു കറങ്ങി മരിക്കും…

അങ്ങനെ ഒടുക്കം ഞാൻ അടുക്കളയിൽ ചെന്ന് ഫ്രിഡ്ജ് തുറന്നു വെള്ളമെടുത്ത് കുടിക്കുകയായിരുന്നു…

പെട്ടെന്നാണ് ആരോ എന്നെ ശ്രദ്ധിക്കുന്ന പോലെ എനിക്ക് തോന്നിയത്. ഒന്ന് തിരിഞ്ഞു നോക്കിയതും എന്റെ പുറകിൽ ഒരു പട നിക്കുന്നു…

മെറൂൺ കളർ യൂണിഫോമിൽ നിൽക്കുന്ന ഒരു കൂട്ടം പെൺപടകൾ. എല്ലാവരും എന്നെ തന്നെ ആശ്ചര്യത്തോടെ നോക്കി നിൽക്കുകയാണ്…

ആ മുഖം കണ്ടാൽ അറിയാം…

ഏതാടാ ഈ നാറി എന്നാണ് എല്ലാവരും ചിന്തിക്കുന്നത് എന്ന്…

ഞാൻ പതിയെ കൈ ഉയർത്തി എല്ലാവർക്കും ഒരു ഹായ് കൊടുത്തു…അല്ലാതെ നമ്മൾ എന്ത് ചെയ്യാൻ…

അപ്പോഴാണ് ഞാൻ ഓർത്തത് ഞാൻ ആകെ ഇട്ടിരിക്കുന്നത് ഒരു ഷോട്ട്സ് മാത്രമാണ് മുകളിലേക്ക് ഒന്നും ഇട്ടിട്ടില്ല ശരീരത്തിൽ ആണെങ്കിൽ മുഴുവൻ ചുണ്ടുകളുടെ പാടുകളും ചെറിയ മുറിവുകളും…

ഇനി ഇവരെന്നെ തെറ്റിദ്ധരിക്കോ…

“ആരാടാ നീ”

അതിൽ നിന്നും കുറച്ചു പ്രായമായ ഒരു സ്ത്രീ എന്നെ നോക്കിക്കൊണ്ട് കുറച്ചു ഉറക്കെ ചോദിച്ചു…

അപ്പൊ എനിക്ക് മനസ്സിലായി തീരുമാനമായെന്ന്..

പിന്നെ കുറെ നേരം ഞാൻ ആരാണ് എന്താണ് എന്തിനു വന്നു ഇതൊക്കെ പറഞ്ഞു കൊടുക്കൽ ആയിരുന്നു എൻറെ പണി…

ഞാൻ ദിവ്യയുടെ ഹസ്ബൻഡ് ആണെന്ന് അവരെ പറഞ്ഞു മനസ്സിലാക്കിയപ്പോൾ തൊട്ട് എല്ലാവർക്കും എന്നോടുള്ള പെരുമാറ്റം തന്നെ മാറിയിരുന്നു…

ലിവിങ് റൂമിലെ സോഫയിൽ നടുവിൽ ഞാനും എൻറെ

💬 Comments

View all comments