Chapter Title : രുദ്രപ്രതാപം 27 [JHON CLINTON]
അത്രക്കങ്ങു ആയുസ് ഉണ്ടാർന്നില്ല…
ഞാനാ വണ്ടി ഓടിച്ചൊരു പോലീവിൽ ഇങ്ങനെ കയറിവരായിരുന്നു.. ദേ നിൽക്കുന്ന ദിവ്യ…
ആ മുഖത്തെ പ്രസരിപ്പ് അത്ര സുഖകരമായി തോന്നുന്നില്ലട്ടോ
ഞാൻ നേരെ വണ്ടി അവളുടെ മുന്നിൽ പോയി നിർത്തി…
അവൾ നേരെ എന്റെ ഡ്രൈവിംഗ് സീറ്റിന്റെ അടുത്തേക്ക് വന്നു… എന്നിട്ട് മിറർ തത്താൻ കൈകൊണ്ട് ആംഗ്യം കാണിച്ചു…
“ എന്താടി…”
“ മോൻ ഇങ്ങോട്ടൊന്ന് ഇറങ്ങിക്കേ…”
“എന്തിന്”
“ അതൊക്കെ പറയാം നീ ഇറങ്ങ്…”
ഇനി ഇവൾക്ക് എന്താ…
ഞാൻ വണ്ടിയിൽ നിന്നും പുറത്തിറങ്ങിയതും പെണ്ണ് വേഗം കീയെടുത്തു…എന്നിട്ട് അത് മമ്മിയുടെ കയ്യിലേക്ക് എറിഞ്ഞു കൊടുത്തു…
“പിന്നെ ഇവൻ ഇതൊക്കെ വാങ്ങി കൊടുക്കാൻ ഇവിടെ ഞാനുണ്ട്… അല്ലാതെ നിങ്ങൾ ഒന്നും കൊടുക്കേണ്ട കേട്ടല്ലോ…”
“ങേ…” അത് കേട്ട് എന്റെ കിളി പോയി…
“ വാടാ പോവാ…”
“ അപ്പൊ കാറ്…”
“ കാർ അല്ല എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട… നീ ഇപ്പോ ബൈക്ക് ഓടിച്ചാൽ മതി…”
“ ബൈക്കോ…”
“ നമ്മുടെ ബൈക്ക് അല്ലാതെ പിന്നെ…”
ദൈവമേ ഇവളുടെ സ്വഭാവം എന്താ ഇങ്ങനെ.
“ എടി അത് നമുക്ക് ഇതിൽ പോയാൽ പോരെ…”
“ നീ വരുന്നുണ്ടോ അതോ നീ കാറിലെ പോവുള്ളൂന്നുണ്ടോ എന്നാ നീ ഒറ്റയ്ക്ക് പോകേണ്ടിവരും…”
കോപ്പ് ഇവൾക്ക് ഇതിൽ നിന്നൊക്കെ എന്ത് സുഖമാണാവോ കിട്ടുന്ന..
പിന്നെ ഒന്നും നോക്കിയില്ല നമുക്ക് വിധിച്ചിട്ടുള്ള ബൈക്ക് തന്നെ എടുത്തു…
പെട്ടെന്ന് തന്നെ ദിവ്യയും വന്നു എന്റെ പുറകിൽ ഇരുന്നു…
“ പോവാ…”
“ആ പോവാ…”
ഞാൻ മമ്മിയെ നോക്കി ഒന്ന് ടാറ്റാ
💬 Comments
View all comments