0%

Chapter Title : രുദ്രസേനൻ 1 [Abarijithan]

Author : abarijithan12345 Read All Parts 14.9K

അരക്കെട്ടും മനോഹരമായ നിതംബവടിവും പട്ടുസാരിക്കുള്ളിൽ ആകർഷകമായി തെളിഞ്ഞു. മാറിടത്തിന് മുകളിലൂടെ ചുറ്റിയ പട്ടുവസ്ത്രവും അരയിൽ തിളങ്ങുന്ന സ്വർണച്ചരടും അവളുടെ അഴകിന് കൂടുതൽ ചാരുത പകർന്നു.

അവൾ നടന്നുനീങ്ങുമ്പോൾ സാരിയുടെ മടക്കങ്ങൾ മൃദുവായി ഇളകി, ആഭരണങ്ങൾ തിളങ്ങി; അവളുടെ വശ്യമായ സൗന്ദര്യം കണ്ടാൽ ആരുടെയും കണ്ണുകൾ ഒരു നിമിഷം അവളിൽ തങ്ങിപ്പോകുമായിരുന്നു.

അവിടെ നടക്കാൻ പോകുന്ന പൂജ എന്തിനാണെന്നോ എന്താണെന്നോ ഒന്നും രാജകുമാരിക്ക് അറിയില്ലായിരുന്നു പിതാവ് നൽകിയ ഉപദേശം ദേവമ്മ യെ

അനുസരിക്കുക എന്ന് മാത്രം ആണ്

ഒരു വലിയ വെള്ളച്ചാട്ടത്തിന്റെ അരികിലുള്ള പുരാതന ഗുഹാക്ഷേത്രമായിരുന്നു അത് ഉയരമുള്ള പാറക്കെട്ടിൽനിന്ന് പതിച്ചൊഴുകുന്ന വെള്ളച്ചാട്ടത്തിന്റെ ഇരമ്പൽ ചുറ്റുമുള്ള വനത്തെ മുഴുവൻ പ്രകമ്പനം കൊള്ളിച്ചു.

വെള്ളച്ചാട്ടത്തിന്റെ ഒരു വശത്ത് പാറകൾക്കിടയിൽ മറഞ്ഞുകിടന്നിരുന്നു ഗുഹയുടെ പ്രവേശനകവാടം. പുറത്തുനിന്ന് നോക്കിയാൽ അതൊരു സാധാരണ പാറയിടുക്കായി മാത്രമേ തോന്നുമായിരുന്നുള്ളൂ.

ഗുഹയ്ക്കുള്ളിലേക്ക് നീളമുള്ള പാറച്ചുവരുകൾക്കിടയിലൂടെ നടന്നുകയറുമ്പോൾ പുറത്തെ ശബ്ദങ്ങൾ പതുക്കെ മങ്ങുകയും തണുത്ത ഈർപ്പമുള്ള കാറ്റ് മുഖത്തടിക്കുകയും ചെയ്തു. ഗുഹയുടെ പ്രവേശനഭാഗം വളഞ്ഞുപോകുന്നതിനാൽ

പുറത്തുനിന്ന് അകത്തുള്ളതൊന്നും കാണാൻ കഴിയില്ലായിരുന്നു; അതുപോലെ അകത്തുനിന്ന് പുറത്തു നടക്കുന്ന കാര്യങ്ങളും ദൃശ്യമാകില്ല. എന്നാൽ ഗുഹയുടെ മുകൾഭാഗത്തെ പാറകൾക്കിടയിൽ പ്രകൃതിദത്തമായി രൂപപ്പെട്ടിരുന്ന ഇടുങ്ങിയ വിള്ളലുകളിലൂടെ സൂര്യപ്രകാശം അകത്തേക്ക് കടന്നുവന്നു.

ആ പ്രകാശരശ്മികൾ ഗുഹയുടെ ഇരുട്ടിനെ തുളച്ചുകൊണ്ട് പാറത്തറയിൽ സ്വർണനിറത്തിലുള്ള വെളിച്ചപ്പാടുകൾ തീർത്തു.

ഗുഹയുടെ ഉള്ളിലേക്ക് ഏറെ ദൂരം നടന്നുചെന്നാലേ പ്രധാന ശ്രീകോവിലിലെത്താൻ കഴിയുമായിരുന്നുള്ളൂ.

കാവലിനായി സൈന്യകരെയും രുദ്രസേനനെനയും അവിടെ കാവൽ നിർത്തി ദേവമ്മയും രാജകുമാരിയും രണ്ട് തോഴിമാരും

അകത്തേക്ക് പ്രവേശിച്ചു.

അവിടെ വിശാലമായ പാറമണ്ഡപത്തിന്റെ മധ്യത്തിൽ കറുത്ത ശിലയിൽ കൊത്തിയെടുത്ത ദേവി കാമാക്ഷിയുടെ

💬 Comments

View all comments