0%

Chapter Title : രുദ്രസേനൻ 1 [Abarijithan]

Author : abarijithan12345 Read All Parts 17K

പരസ്പരം നോക്കി; രാജകീയ വസ്ത്രങ്ങൾക്കപ്പുറം അവളുടെ സ്വാഭാവികമായ സൗന്ദര്യവും ഗാംഭീര്യവും അവർ ആദ്യമായി അടുത്തുനിന്ന് ശ്രദ്ധിക്കുകയായിരുന്നു.

രാജകുമാരി കണ്ണുകൾ താഴ്ത്തി, അടുത്തതായി എന്താണ് സംഭവിക്കുകയെന്നറിയാതെ ദേവമ്മയുടെ നിർദേശത്തിനായി കാത്തുനിന്നു.

ദേവമ്മ വീണ്ടും കൈകൊണ്ട് ആംഗ്യം കാണിച്ചു. തൊഴിമാർ രാജകുമാരിക്ക് ചടങ്ങിനായി ഒരുക്കിയിരുന്ന ലളിതമായ വസ്ത്രം നൽകി.വളരെ ചെറിയ ഒരു ചുവന്ന തുണികഷ്ണം എന്ന് പറയാം.

അവൾ അത് ധരിച്ചശേഷം ചുവന്ന വിരിയുടെ മുന്നിൽ നിന്നു.

“കുമാരീ,” ദേവമ്മ ശാന്തമായ സ്വരത്തിൽ പറഞ്ഞു, “ഭയപ്പെടേണ്ട. .”

രാജകുമാരി ദേവമ്മയുടെ മുഖത്തേക്ക് നോക്കി. ഗുഹയുടെ ആഴങ്ങളിൽ എവിടെയോ മണി വീണ്ടും മുഴങ്ങി. ആ ശബ്ദം കേട്ടപ്പോൾ, താൻ ഇതുവരെ അറിഞ്ഞിരുന്ന ലോകത്തിനപ്പുറമുള്ള ഒരു രഹസ്യത്തിലേക്കാണ് കടക്കുന്നതെന്ന്

അവൾക്ക് തോന്നി.

ദേവമ്മ :കുമാരി ഇവിടെ കിടന്നോളു.

ദേവമ്മ കണ്ണുകൾ അടച്ച് ദേവിയുടെ വിഗ്രഹത്തിനു മുന്നിൽ കൈകൾ കൂപ്പി നിന്നു. വലതുകൈയിൽ ചെറിയൊരു വെങ്കലമണി; ഇടതുകൈയിൽ ചുവന്ന പൂക്കളും കുങ്കുമവും.

ഏതാനും നിമിഷങ്ങൾ അവൾ നിശ്ശബ്ദയായി നിന്നു. ഗുഹയ്ക്കുള്ളിൽ ദീപനാളങ്ങളുടെ നേരിയ മർമ്മരം മാത്രമേ കേൾക്കാനുണ്ടായിരുന്നുള്ളൂ.

പെട്ടെന്ന് ദേവമ്മ മണി മുഴക്കി.

“ഘണീർ... ഘണീർ...”

വെങ്കലമണിയുടെ തെളിഞ്ഞ നാദം ഗുഹയുടെ നിശ്ശബ്ദതയെ ഭേദിച്ചു. ശബ്ദം ആദ്യം പൂജാമണ്ഡപത്തിൽ നിറഞ്ഞു; പിന്നീട്

വളഞ്ഞുപോകുന്ന ഇടനാഴികളിലൂടെ ദൂരത്തേക്ക് പടർന്നു. ഓരോ പ്രതിധ്വനിയും മറ്റൊന്നിനോടു ചേർന്ന് ഗുഹയുടെ ആഴങ്ങളിൽനിന്ന് തിരിച്ചെത്തുന്നതുപോലെ തോന്നി. പുറംലോകത്തുനിന്ന് പൂർണമായി വേർപെട്ട ആ സ്ഥലത്ത് മണിനാദം മാത്രമായിരുന്നു കാലത്തിന്റെ സാന്നിധ്യം അറിയിച്ചിരുന്നത്.

മണി മുഴക്കിക്കൊണ്ടുതന്നെ ദേവമ്മ ഗംഭീരമായ സ്വരത്തിൽ മന്ത്രം ചൊല്ലാൻ തുടങ്ങി.

ദേവമ്മ: “ഓം... ഐം ഹ്രീം ശ്രീം... കാമാക്ഷ്യൈ നമഃ...”

💬 Comments

View all comments