0%

Chapter Title : രുദ്രസേനൻ 1 [Abarijithan]

Author : abarijithan12345 Read All Parts 17.9K

ഓരോ അക്ഷരവും വ്യക്തമായി ഉച്ചരിച്ച അവളുടെ ശബ്ദത്തിന് പ്രായത്തിന്റെ പക്വതയും ദീർഘകാലത്തെ ആചാരാനുഷ്ഠാനങ്ങളുടെ

ഗാംഭീര്യവുമുണ്ടായിരുന്നു. മന്ത്രത്തിന്റെ അവസാനാക്ഷരങ്ങൾ ഗുഹാഭിത്തികളിൽ തട്ടി മടങ്ങിയെത്തി. ദേവമ്മ ഓരോ മന്ത്രത്തിന്റെയും അവസാനം മണി മൂന്നു തവണ മുഴക്കി.

“ഘണീർ... ഘണീർ... ഘണീർ...”

മന്ത്രവും മണിനാദവും പരസ്പരം ചേർന്ന് ഒരു താളം സൃഷ്ടിച്ചു. ദേവമ്മയുടെ ശബ്ദം ഉയരുമ്പോൾ മണിനാദം അതിന് അകമ്പടിയായി; അവൾ മന്ത്രം അവസാനിപ്പിച്ച് ഒരു നിമിഷം മൗനമായാൽ ഗുഹയിൽ പ്രതിധ്വനിയുടെ നേർത്ത അലയൊലികൾ മാത്രം ശേഷിച്ചു.

അവൾ ചന്ദനജലം ദേവിയുടെ ശിലാരൂപത്തിൽ തളിച്ചു. തുടർന്ന് ചുവന്ന പൂക്കൾ ഓരോന്നായി അർപ്പിച്ചുകൊണ്ട് വീണ്ടും മന്ത്രം ഉരുവിട്ടു. ദീപത്തിന്റെ വെളിച്ചം

വിഗ്രഹത്തിൽ പതിക്കുമ്പോൾ ഗുഹയുടെ മേൽക്കൂരയിൽ നൃത്തം ചെയ്യുന്ന നിഴലുകൾക്ക് ജീവനുള്ളതുപോലെ തോന്നി.

രാജകുമാരി ശ്വാസമടക്കിപ്പിടിച്ച് ആ ചടങ്ങ് നോക്കികിടന്നു . മന്ത്രങ്ങളുടെ അർത്ഥം മുഴുവനായി മനസ്സിലായില്ലെങ്കിലും അവയുടെ താളവും മണിനാദത്തിന്റെ ആഴവും അവളുടെ മനസ്സിൽ വിചിത്രമായൊരു അനുഭൂതി സൃഷ്ടിച്ചു.

അവസാനമായി ദേവമ്മ മണി ഉയർത്തിപ്പിടിച്ച് കണ്ണുകൾ അടച്ചു.

മണി ഒരിക്കൽക്കൂടി മുഴങ്ങി.

മണി തിരികെ ഭാണ്ഡകെട്ടിലേക്ക് വെച്ച ശേഷം മറ്റൊരു വസ്തു അതിൽ നിന്ന് എടുത്തു

ഒരു ചെറിയ തടി കഷ്ണം. ഏകദേശം ഒരു ചാണ് നീളമുള്ള ആ തടി നല്ല വൃത്താകൃതിയിൽ കൊത്തിയെടുത്തതായിരുന്നു. ഒരു ഇഞ്ചോളം വ്യാസമുള്ള അതിന്റെ പ്രതലം മിനുസപ്പെടുത്തി തിളക്കമുള്ളതാക്കിയിരുന്നു.

അരികുകളൊന്നും കൂർത്തുനിന്നില്ല; രണ്ടറ്റങ്ങളും ഭംഗിയായി ഉരുണ്ടിരുന്നു. പഴക്കമുണ്ടെങ്കിലും അതിന്റെ മിനുസവും ആകൃതിയുടെ കൃത്യതയും . ദീപത്തിന്റെ വെളിച്ചം അതിന്റെ മിനുസമുള്ള പ്രതലത്തിൽ

പതിച്ചപ്പോൾ നേരിയ തിളക്കം തെളിഞ്ഞു.

ദേവമ്മ :കുമാരി കണ്ണുകൾ അടച്ചു കിടന്നോളു.

ദേവമ്മ

💬 Comments

View all comments