0%

Chapter Title : രുദ്രസേനൻ 2 [Abarijithan]

Author : abarijithan12345 Read All Parts 20.3K

അവന്റെ വാൾ മിന്നൽപോലെ ചലിച്ചു. ആക്രമണങ്ങൾ തടഞ്ഞും എതിരാളികളെ നിരായുധരാക്കിയും

അവൻ മുന്നേറി.

അവനെ പിന്തുടർന്ന് സ്വന്തം സൈനികരും മുന്നോട്ടു നീങ്ങി.

അതേസമയം മൃണാളിനി തന്റെ കുതിരയെ താഴ്വരയുടെ മറ്റൊരു ഭാഗത്തേക്ക് തിരിച്ചു.

അധീര.......

“ഇപ്പോൾ നമ്മുടെ വലതുവശത്തെ സൈന്യം മുന്നേറട്ടെ! കുതിരപ്പട, പിന്നാലെ!”

കുതിരപ്പട ശത്രുവിന്റെ തുറന്നുകിടന്ന പാർശ്വത്തിലൂടെ നീങ്ങി. ശത്രുവിന്റെ നിരകൾ ചിതറിത്തുടങ്ങി.

മൃണാളിനി വാൾ ഉയർത്തി മുന്നോട്ടു പാഞ്ഞു....

യുദ്ധഭൂമിയുടെ മധ്യത്തിൽ രുദ്രസേനനും വീണ്ടും ഒന്നിച്ചു.

രുദ്രസേനൻ ചിരിച്ചുകൊണ്ട് ചോദിച്ചു:

“എന്തുപറയുന്നു, മൃണാളിനി? ശത്രുക്കൾക്ക് പരാജയം നൽകണമെന്നാണോ നിന്റെ തീരുമാനം?”

മൃണാളിനി തന്റെ വാൾ ഉയർത്തി.

“അവരുടെ തീരുമാനം എന്താണെന്ന് അവർ തന്നെ തീരുമാനിക്കട്ടെ, രുദ്രാ. ആയുധം താഴെയിട്ട് കീഴടങ്ങുന്നവർക്ക് ജീവിക്കാം. പക്ഷേ നമ്മുടെ രാജ്യത്തെ ആക്രമിക്കാൻ വീണ്ടും ശ്രമിക്കുന്നവർക്ക് ഇവിടെ വിജയമുണ്ടാകില്ല.”

രുദ്രസേനൻ തലകുലുക്കി.

“അങ്ങനെയാകട്ടെ!”

അവൻ തന്റെ സൈന്യത്തോട് വിളിച്ചുപറഞ്ഞു:

“ആയുധം ഉപേക്ഷിക്കുന്നവരെ ആക്രമിക്കരുത്! കീഴടങ്ങുന്നവരെ തടവിലാക്കുക! നമ്മുടെ വിജയം നീതിയുടെ വിജയമായിരിക്കണം!”

ഈ പ്രഖ്യാപനം കേട്ടപ്പോൾ ചില ശത്രുസൈനികർ ആയുധങ്ങൾ താഴെയിട്ടു.

മറ്റുചിലർ ഇപ്പോഴും പോരാടാൻ ശ്രമിച്ചു. എന്നാൽ അവരുടെ നിരകൾ തകർന്നിരുന്നു. കരുതൽപ്പട എത്താനില്ല. പിന്നിലെ ആക്രമണസംഘവും പഴയ പാതയിൽ കുടുങ്ങി കീഴടങ്ങിയെന്ന വാർത്ത ശത്രുസേനാധിപന് ലഭിച്ചു.

അവൻ നിരാശയോടെ ചുറ്റും നോക്കി.

തന്റെ സൈന്യം പരാജയപ്പെട്ടിരുന്നു.

അവൻ കുതിരപ്പുറത്ത് രുദ്രസേനന്റെ അടുത്തെത്തി.

“നീ വലിയ യോദ്ധാവാണ്, രുദ്രസേനാ. പക്ഷേ ഈ യുദ്ധം നിന്റെ വാളുകൊണ്ട് മാത്രം ജയിച്ചതല്ല.”

രുദ്രസേനൻ മൃണാളിനിയെ നോക്കി.

“ശരിയാണ്. എന്റെ വാൾ ശത്രുവിനെ നേരിട്ടു. പക്ഷേ ആ വാൾ എവിടെ വീശണമെന്ന്

💬 Comments

View all comments