Chapter Title : രുദ്രസേനൻ 2 [Abarijithan]
എന്റെ രാജ്യത്തിന്റെ ഏറ്റവും ധീരയായ സംരക്ഷകയാണെന്നതുകൊണ്ടും.”
മൃണാളിനിയുടെ കണ്ണുകളിൽ സ്നേഹം നിറഞ്ഞു.
“എനിക്കും നിന്നെക്കുറിച്ച് അഭിമാനമുണ്ട്, രുദ്രാ. നീ ശത്രുവിനെ തോൽപ്പിച്ചു. പക്ഷേ വിജയിച്ചശേഷവും നിന്റെ ഹൃദയത്തിലെ നീതി നഷ്ടപ്പെടുത്തിയില്ല. അതാണ് യഥാർത്ഥ വീര്യം.”
രുദ്രസേനൻ അവളുടെ നെറ്റിയിൽ സ്നേഹത്തോടെ ചുംബിച്ചു.
“നമ്മുടെ രാജ്യത്തിന് ഇനിയും ഒരുപാട് യുദ്ധങ്ങൾ നേരിടേണ്ടിവന്നേക്കാം.”
“അപ്പോൾ നാം വീണ്ടും ഒന്നിച്ചുനിൽക്കും.”
“നീ എന്റെ അരികിലുണ്ടെങ്കിൽ എനിക്ക് ഒരു സൈന്യത്തെയും ഭയമില്ല.”
മൃണാളിനി അവന്റെ കൈ മുറുകെപ്പിടിച്ചു.
“നിന്റെ അരികിൽ ഞാൻ എന്നും ഉണ്ടാകും. പക്ഷേ ഒരു കാര്യം ഓർത്തുകൊള്ളണം, രുദ്രാ…”
“എന്താണ്?”
അവൾ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു:
“അടുത്ത യുദ്ധത്തിന് മുമ്പ് എന്റെ അനുമതിയില്ലാതെ ശത്രുവിന്റെ മധ്യനിരയിലേക്ക് ഒറ്റയ്ക്ക് പാഞ്ഞുകയറരുത്!”
രുദ്രസേനൻ പൊട്ടിച്ചിരിച്ചു.
“അത് യുദ്ധത്തിലെ ആജ്ഞയാണോ, ഭാര്യയുടെ ആജ്ഞയാണോ?”
“രണ്ടും!”
അവരുടെ ചിരി സന്ധ്യയുടെ നിശ്ശബ്ദതയിൽ അലിഞ്ഞുചേർന്നു.
അവരുടെ സ്നേഹ പ്രകടനങ്ങളും തമാശകളും കഴിഞ്ഞ് രുദ്രൻ അഡീരനെ കയ്കാണിച്ചു അധീരൻ അതിവേഗം അവർക്കരികിലേക്ക് എത്തി.
പുറപ്പെടാൻ തയ്യാറാണ് ദേവി ...
അഡീരന്റെ കുതിര വണ്ടിയിമായി മ്ർനാലിനി വീണ്ടും അഭിരാമിയുടെ ലോകത്തേക്ക് മടങ്ങി അവൾ അകലെ മാഞ്ഞു തുടങ്ങിയതും
രുദ്ര സേനൻ അഞ്ജഭിച്ചു സൈന്യകാരെ
തടവുകാർ കൊണ്ട് വരൂൂ.......
യുദ്ധം കഴിഞ്ഞു ഇനി ആഘോഷം തുടങ്ങാം.............
💬 Comments
View all comments