0%

Chapter Title : രുദ്രസേനൻ 2 [Abarijithan]

Author : abarijithan12345 Read All Parts 6K

രുദ്രസേനൻ തന്റെ വാളിന്റെ പിടിയിൽ

മുറുകെ പിടിച്ചു. അവന്റെ കണ്ണുകളിൽ നിർഭയമായൊരു തിളക്കം തെളിഞ്ഞു.

“മഹാരാജാവേ, നമ്മുടെ മണ്ണിൽ കാലുകുത്തിയ ശത്രുവിനെ തിരിച്ചയക്കാതെ ഞാൻ മടങ്ങിവരില്ല.”

ആ വാക്കുകൾ കൊട്ടാരത്തിന്റെ കൽഭിത്തികളിൽ പ്രതിധ്വനിച്ചു.

പക്ഷേ, ആ നിമിഷം രുദ്രസേനൻ അറിഞ്ഞിരുന്നില്ല—യുദ്ധഭൂമിയിൽ അവനെ കാത്തിരിക്കുന്നത് ശത്രുവിന്റെ വാളുകൾ മാത്രമല്ലെന്ന്.

അവന്റെ തിരിച്ചുവരവിനായി മറ്റൊരിടത്ത് ഒരു ഹൃദയം കൂടി കാത്തിരിക്കുന്നുണ്ടായിരുന്നു.

അവന്റെ ഭാര്യ.

കൊട്ടാരത്തിന്റെ ആരവങ്ങളിൽനിന്നും യുദ്ധത്തിന്റെ വാർത്തകളിൽനിന്നും അകലെ, കൊട്ടാരത്തിന്റെ മറ്റൊരു ഭാഗത്തുള്ള ജാലകത്തിനരികിൽ അവൾ നിശ്ശബ്ദയായി നിന്നു.

നാലു ദിവസമായി അവൾ കാത്തിരിക്കുകയായിരുന്നു.

ഓരോ കുതിരക്കുളമ്പിന്റെ ശബ്ദം കേൾക്കുമ്പോഴും അവളുടെ ഹൃദയം പ്രതീക്ഷയോടെ മിടിച്ചിരുന്നു. കൊട്ടാരവാതിലുകൾ തുറക്കുന്ന ശബ്ദം കേൾക്കുമ്പോഴെല്ലാം അവളുടെ കണ്ണുകൾ അങ്ങോട്ടു പാഞ്ഞിരുന്നു.

‘ഇന്ന് അദ്ദേഹം വരും… ഇന്ന് എനിക്കരികിലേക്ക് മടങ്ങിയെത്തും…’

ആ പ്രതീക്ഷയിലായിരുന്നു അവളുടെ ഓരോ പകലും കടന്നുപോയത്. ഓരോ രാത്രിയും നീണ്ട പ്രാർഥനകളിൽ അവസാനിച്ചു.

അവൾക്കറിയാമായിരുന്നു, രുദ്രസേനൻ ഒരു സാധാരണ മനുഷ്യനല്ലെന്ന്. ഈ രാജ്യത്തിന്റെ സുരക്ഷയ്ക്കായി സ്വന്തം ജീവൻ പോലും പണയപ്പെടുത്താൻ മടിക്കാത്ത സൈന്യാധിപനാണ് അയാൾ.

എന്നാൽ ലോകത്തിന് അയാൾ രാജ്യത്തിന്റെ രക്ഷകനായിരിക്കാം.

അവൾക്കോ?

അവൾക്കയാൾ തന്റെ ഭർത്താവായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട മനുഷ്യൻ. ആയിരങ്ങൾക്കിടയിൽനിന്നുപോലും ഒരു നോട്ടംകൊണ്ട് തിരിച്ചറിയാൻ കഴിയുന്ന

സ്വന്തം പ്രണയം.

അവൾ ജാലകത്തിലൂടെ പുറത്തേക്ക് നോക്കി.

ദൂരെനിന്ന് കുതിരകളുടെ കുളമ്പടി കേട്ടു.

അവളുടെ ചുണ്ടുകളിൽ അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു. കണ്ണുകളിൽ നാളുകളായി അടക്കിവച്ചിരുന്ന സന്തോഷം തിളങ്ങി.അവളുടെ ശരീരം വിറയൽ അനുഭവപ്പെട്ടു

“രുദ്രാ…”

അവൾ പതുക്കെ മന്ത്രിച്ചു.

അവനെ ഒരിക്കൽക്കൂടി കാണണം. ആ നെഞ്ചിൽ തലചായ്ച്ച്

💬 Comments

View all comments