0%

Chapter Title : രുദ്രസേനൻ 2 [Abarijithan]

Author : abarijithan12345 Read All Parts 6K

നാലു ദിവസത്തെ കാത്തിരിപ്പിന്റെ വേദന മറക്കണം. രുദ്രന്റെ ഓർമ്മകൾ തന്നെ അവളിൽ നനവ് പടർന്നു

തുടങ്ങി.ആയോധനകലകളിൽ അഗ്രഗണ്യനായിരുന്ന രുദ്രസേനൻ, കാമശാസ്ത്രത്തിലും അതുല്യമായ അറിവും പാണ്ഡിത്യവും പുലർത്തിയിരുന്നു. യുദ്ധതന്ത്രങ്ങളിലും വാളേന്തുന്നതിലും മാത്രമല്ല, പ്രണയത്തിന്റെയും ദാമ്പത്യത്തിന്റെയും സൂക്ഷ്മതകൾ മനസ്സിലാക്കുന്നതിലും അവൻ അസാമാന്യനായിരുന്നു.

ജാലകത്തിനരികിൽ നിന്നിരുന്ന അവൾ പെട്ടെന്ന് തിരിഞ്ഞുനോക്കി. പരിചാരികയുടെ വാക്കുകൾ കേൾക്കുന്നതിനുമുമ്പുതന്നെ ആ ശബ്ദം അവളുടെ ഹൃദയം തിരിച്ചറിഞ്ഞിരുന്നു.

“ദേവീ… സൈന്യാധിപൻ തിരിച്ചെത്തിയിരിക്കുന്നു!”

ആ വാക്കുകൾ കേട്ട നിമിഷം അവളുടെ മുഖം വിടർന്നു. നാലു ദിവസമായി ഹൃദയത്തിൽ

അടക്കിവച്ചിരുന്ന ആകാംക്ഷ കണ്ണുകളിൽ സന്തോഷത്തിന്റെ തിളക്കമായി തെളിഞ്ഞു. കണ്ണാടിക്കു മുന്നിലേക്ക് ഓടിയെത്തി അവൾ തന്റെ മുടിയിഴകൾ ഒതുക്കിവച്ചു. പിന്നെ, എന്തോ ഓർത്തതുപോലെ, ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ വാതിലിനരികിലേക്ക് നടന്നു.

അവൾക്ക് രാജകീയമായ സ്വീകരണങ്ങളൊന്നും വേണ്ടായിരുന്നു. സ്വർണാഭരണങ്ങളോ വിലയേറിയ വസ്ത്രങ്ങളോ വേണ്ടായിരുന്നു.

അവൾക്ക് വേണ്ടിയിരുന്നത് തന്റെ ഭർത്താവിന്റെ ഒരു നോട്ടം മാത്രമായിരുന്നു. അവൾ അവളുടെ ജീവിതത്തിൽ എല്ലാം ഉപേക്ഷിച്ചത് അതിന് വേണ്ടി മാത്രം ആണ്

“രുദ്രസേനൻ മുറിയിലേക്ക് കടന്നുവന്നതും അവൾ അവന്റെ അരികിലേക്ക് ഓടിയെത്തി. ഒരു നിമിഷം പോലും പാഴാക്കാതെ അവനെ

മുറുകെ കെട്ടിപ്പിടിച്ചു. അവളുടെ മുഖം അവന്റെ നെഞ്ചിൽ അമർന്നു. അവൻ അവളെ ചേർത്തുപിടിച്ച് നെറുകയിൽ ചുംബിച്ചു.

“ഇത്രയും ദിവസമായിട്ടും എന്നെ ഓർത്തിരുന്നോ?” അവൻ കുസൃതിയോടെ ചോദിച്ചു.

അവൾ മുഖമുയർത്തി അവനെ നോക്കി.

“ഓർത്തിരുന്നോ എന്നോ? ഓരോ നിമിഷവും നിങ്ങളെ കാത്തിരിക്കുകയായിരുന്നു ഞാൻ.”

“എന്താണ് മുഖം വല്ലാതിരിക്കുന്നത്? യുദ്ധം ഓർത്താണോ?”

അഭിരാമി രുദ്രസേനന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു.

“രുദ്രാ, നീ ഭയപ്പെടാൻ മാത്രം വലിയ യുദ്ധമാണോ ഇത്? നീ

💬 Comments

View all comments