Chapter Title : രുദ്രസേനൻ 3 [Abarijithan]
"മാളവിക എന്നാണ് എന്റെ പേര്, പ്രഭോ."
രുദ്രസേനൻ അവളെ കുറച്ചുനേരം നോക്കിനിന്നു.
"എത്ര വയസ്സായി?"
"ഇരുപത്തിരണ്ട്."
"ഈ കോട്ടയിൽ എന്തിനാണ് വന്നത്? നീയും യുദ്ധം ചെയ്യാൻ വന്നതാണോ?"
"അല്ല പ്രഭോ... ഞാൻ യുദ്ധത്തിൽ പരിചാരികയാണ്. യുദ്ധം തുടങ്ങിയപ്പോൾ മറ്റുള്ളവരോടൊപ്പം ഓടി രക്ഷപ്പെടാൻ ശ്രമിച്ചതാണ്. അപ്പോഴാണ് സൈനികർ ഞങ്ങളെ പിടികൂടിയത്."
"ഹും..."
രുദ്രസേനൻ വീണ്ടും സിംഹാസനത്തിൽ ചാരിയിരുന്നു.
"നിനക്ക് ഭയമുണ്ടോ, മാളവിക?"
അവൾ മറുപടി പറഞ്ഞില്ല. അവളുടെ കണ്ണുകൾ നിറഞ്ഞു.
"ഞാൻ ചോദിച്ചത് കേട്ടില്ലേ?"
"ഉണ്ട്... പ്രഭോ."
"എന്തിനെയാണ് കൂടുതൽ ഭയപ്പെടുന്നത്? മരണത്തെയോ അതോ എന്റെ തീരുമാനത്തെയോ?"
മാളവികയുടെ കണ്ണുനീർ കവിളിലൂടെ ഒഴുകി.
"എനിക്ക് ജീവിക്കണം, പ്രഭോ. എന്റെ അമ്മ എന്നെ കാത്തിരിക്കുന്നുണ്ട്."
ഒരു നിമിഷം രുദ്രസേനൻ നിശ്ശബ്ദനായി.
അവളുടെ മറുപടി കേട്ടിട്ടും അയാളുടെ മുഖത്ത് പ്രത്യേകിച്ച് ഒരു ഭാവമാറ്റവും ഉണ്ടായില്ല.
പിന്നീട് അയാൾ പതുക്കെ പറഞ്ഞു:
"നിന്റെ വസ്ത്രം അഴിക്കൂ."
മാളവികയുടെ മുഖത്തെ നിറം പെട്ടെന്ന് മങ്ങി.
അവൾ ഭയന്ന് കൈകൾ മാറിൽ പിണച്ചു.
"എന്നെ ഉപദ്രവിക്കരുത്, പ്രഭോ... ഞാൻ ഒരു പാവമാണ്."
രുദ്രസേനന്റെ മുഖം കടുത്തു.
"എന്റെ കൽപ്പന രണ്ടാമതൊന്ന് ആവർത്തിക്കേണ്ടി വരരുത്."
അവൾ വിറയ്ക്കുന്ന കൈകളോടെ .
അങ്ങാതെ നിന്നു....
എന്ത് ചെയ്യണം എന്നറിയാതെ നോക്കി നില്കുന്നത് രുദ്രസേനനെ കോപകുലനക്കി....
"ആരെവിടെ!"
രുദ്രസേനന്റെ ശബ്ദം മുറ്റത്ത് മുഴങ്ങി.
"ഇവളെ മര്യാദ പഠിപ്പിക്കൂ!"
ഉടൻതന്നെ ഒരു സൈനികൻ മുന്നോട്ടുവന്നു.
ക്രൂരമായ മുഖവും പരുക്കൻ ശരീരവുമുള്ള അയാളായിരുന്നു പന്ദീവൻ. തടവുകാരുടെ ചുമതല അയാൾക്കായിരുന്നു.
കൈയിൽ ചാട്ടവാർ ചുഴറ്റിക്കൊണ്ട് അയാൾ മാളവികയുടെ മുന്നിലെത്തി.
"എന്താടീ, മഹാപ്രഭുവിന്റെ കൽപ്പന കേൾക്കാൻ
💬 Comments
View all comments