0%

Chapter Title : രുദ്രസേനൻ 3 [Abarijithan]

Author : abarijithan12345 Read All Parts 17.2K

ചങ്ങലകളുണ്ടായിരുന്നു.

കോട്ടയുടെ വിശാലമായ മുറ്റത്ത് അവരെ കൂട്ടമായി നിർത്തി.

"ആകെ നൂറ്റിമുപ്പത്തിരണ്ട് തടവുകാർ. അതിൽ എഴുപത്തിയെട്ട് പുരുഷന്മാരും

അമ്പത്തിനാല് സ്ത്രീകളും."

കണക്കുകൾ വായിച്ച ഉദ്യോഗസ്ഥൻ തലകുനിച്ചു.

രുദ്രസേനൻ സിംഹാസനത്തിൽനിന്ന് എഴുന്നേറ്റു.

"നൂറ്റിമുപ്പത്തിരണ്ടു അടിമകൾ ഇന്ന് എന്റെ സൈന്യകാർക്ക് ആഘോഷദിവസമാണ്....

അയാൾ തടവുകാരുടെ കൂട്ടത്തിലേക്ക് നടന്നു.

സ്ത്രീകൾ ഭയത്തോടെ പരസ്പരം ചേർന്നുനിന്നു. ചിലർ കരയുന്നുണ്ടായിരുന്നു. പുരുഷന്മാർ തലകുനിച്ചുനിന്നു.

"എല്ലാവരും തല ഉയർത്തി നിൽക്കൂ!"

അയാളുടെ ശബ്ദം മുറ്റത്ത് മുഴങ്ങി.

"നിങ്ങൾ ഇപ്പോൾ നിൽക്കുന്നത് രുദ്രസേനന്റെ കോട്ടയിലാണ്. ഇവിടെ നിങ്ങളെല്ലാവരും എന്റെ തടവുകാരാണ്. നിങ്ങളുടെ ജീവിതത്തിന്റെ തീരുമാനങ്ങൾ ഇനി എന്റെ കൈകളിലാണ്."

ആ വാക്കുകൾ കേട്ടതോടെ തടവുകാരുടെ കൂട്ടത്തിൽ നിശ്ശബ്ദത പടർന്നു.

അപ്പോഴാണ് ഒരു യുവതി ധൈര്യത്തോടെ മുന്നോട്ടുവന്നത്.

"ഞങ്ങൾ യുദ്ധം ചെയ്തിട്ടില്ല. ഞങ്ങളെ വെറുതെ വിടണം!"

രുദ്രസേനൻ അവളെ നോക്കി.

ഏകദേശം ഇരുപത്തിരണ്ട് വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയായിരുന്നു അവൾ.

അരക്കെട്ടുവരെ നീളുന്ന കറുത്ത ഇടതൂർന്ന മുടി. വലിയ മിഴികളും നീണ്ട കൺപീലികളും. ഇളം ഗോതമ്പുനിറമുള്ള മുഖത്ത് യുദ്ധത്തിന്റെ ക്ഷീണം പ്രകടമായിരുന്നു.

യുദ്ധത്തിന്റെ തിരക്കിൽ അവളുടെ പട്ടുസാരി പല ഭാഗത്തും മണ്ണുപുരണ്ടിരുന്നു. അരക്കെട്ടിൽ ചുറ്റിയിരുന്ന വസ്ത്രത്തിന്റെ അറ്റം അലസമായി തൂങ്ങിക്കിടന്നു. കൈകളിൽ നേർത്ത വളകളും കഴുത്തിൽ ചെറിയൊരു സ്വർണമാലയുമുണ്ടായിരുന്നു.

അവളുടെ പേര് മാളവിക.

രുദ്രസേനന്റെ ഗാംഭീര്യമുള്ള ശബ്ദം വീണ്ടും ഉയർന്നു.

"നിന്റെ പേര്?"

മാളവിക ഒന്ന് ഞെട്ടിപ്പോയി. അവളുടെ

ഹൃദയം വേഗത്തിൽ മിടിക്കാൻ തുടങ്ങി. അറിയാതെ വിരലുകൾ പരസ്പരം മുറുകെപ്പിടിച്ചു.

"മാ... മാളവിക."

അവളുടെ ശബ്ദം നേർത്തതായിരുന്നു.

"എന്താ? വ്യക്തമായി പറയാൻ പോലും പേടിയാണോ?"

അവൾ പതുക്കെ തലയുയർത്തി.

💬 Comments

View all comments