0%

Chapter Title : സാലി 11

Author : kkstories Read All Parts 353

കഴിച്ചു കറിക്ക് അറിയാന്‍ ഉള്ളത് തുടങ്ങിക്കോ.

മറിയ ചേച്ചി എന്നെ അടുക്കളയില്‍ കൊണ്ടുപോയി ദോശയും ചായയും തന്നു. പുറകിലുള്ള വരാന്തയില്‍ ജാനകി ചേച്ചി ഇരുന്നു അരി പറ്റി എടുക്കുന്നു. ഞാന്‍ കഴിച്ചുകഴിഞ്ഞ് അവരോടു കൂടി പണി തുടങ്ങി. ജാനകി ചേച്ചി വാ തോരാത് സംസാരിക്കുന്ന പ്രകൃതിയാ. മറിയ ചേച്ചി മിക്ക സമയത്തും കടയില്‍ ആകും അപ്പോഴെല്ലം അവരുടെ കുറ്റം ആണ് എന്നോട് പറഞ്ഞത്. അവരുടെ പല കള്ളവേടിയും ഇവര്‍ക്കരിയാമാത്രേ. മറിയ നാട്ടിലെ ഒരു അറിയപ്പെടുന്ന ചുമടുതാങ്ങിയാണ് എന്നാ ജാനകി പറഞ്ഞത്. എനിക്കത് മനസിലായില്ല എന്ന് പറഞ്ഞപ്പോള്‍ ജാനകി എന്നെ സംശയരൂപത്തില്‍ നോക്കി.

ജാനകി: ആ മനസിലയില്ലേല്‍ പിന്നെ ഒരിക്കല്‍ പറഞ്ഞുതരാം.

ഞാന്‍ തലകുലുക്കി. അതിനിടയില്‍ ചന്തയില്‍ നിന്നും മീനും രണ്ടു കോഴിയും വന്നു. മറിയ ജനകിയോടു അത് ശരിയാക്കാന്‍ പറഞ്ഞു. ഞാന്‍ പച്ചക്കറികള്‍ അറിയുന്ന ജോലി തുടര്‍ന്നു. പത്രണ്ട് മണിക്ക് ചോറും കറികളും ശരിയാക്കി ജാനകി പോയി. മറിയ എല്ലാത്തിന്റെയും ഉപ്പും പുളിയും നോക്കി ഉറപ്പു വരുത്തി. ഇതിനിടയില്‍ കുറെ ആള്‍ക്കാര്‍ വന്ന് ആഹാരം കഴിച്ചു പോയി. മറിയ പറഞ്ഞിരുന്നു എന്നോട് പോകരുത് എന്ന്. ഒരുമണിക്ക് രണ്ടു ജീപ്പില്‍ നിറയെ ആള്‍ക്കാര്‍ ഉണ്ണാന്‍ വന്നു. മറിയ വലിയ ബഹുമാനത്തോടുകൂടി അവരെ എല്ലായിടത്തും ഇരുത്തി. വിളംബാന്‍ ഞാനും അവരെ സഹായിച്ചു. പലരും എന്നെ പല അര്‍ഥത്തിലും നോക്കി. എന്നാല്‍ ആരും ഒന്നും മോശമായി പറയുകയോ പെരുമാറുകയോ ചെയ്തില്ല. എല്ലാവരും ഊണും കഴിഞ്ഞു പോയി എന്നാല്‍ അതില്‍ ഒരാള്‍ ഒരു നാല്പത്തഞ്ച് വയസുള്ള ഒരു മീശക്കാരന്‍ അവിടത്തന്നെ ഇരുന്നു. മറിയ

💬 Comments

View all comments