0%

Chapter Title : സാമ്പ [AAR KEY]

Author : kkstories Read All Parts 705

? ചെറിയൊരു മുറിവല്ലേ ..... സാരമില്ല ......  അല്ലെങ്കിൽ നീ ഒറ്റക്ക് പോയിട്ട് വാ അവൻ നിന്നെ പീഡിപ്പിക്കയൊന്നും ഇല്ല ..... നിന്നെ കണ്ടാൽ പത്തടി  മാറി നിൽക്കും ......

ലയ കുറച്ചു സമയം അവിടെ ഇരുന്നു ........ അവൾ റൂമിലേക്ക് പോയി ..... കിടന്നിട്ട്  എന്തോ അവൾക്കൊരു ടെൻഷൻ ..... സമയം  മൂന്ന് മണി ..... അച്ഛൻ വരാൻ ഇനിയും സമയമെടുക്കും ...... ലയ ഒരു ഷാൾ  എടുത്ത് തോളിലിട്ട് പുറത്തേക്കിറങ്ങി ....... കയ്യിൽ കുറച്ചു ആഹാരവും അവൾ കരുതി ......  അവൾ അവന്റെ വീട്ടിലേക്ക് നടന്നു ,.....

വാതിൽ തുറന്നു കിടക്കുകയാണ് ...... അവൾ അകത്തേക്ക് കയറി ..... രാവിലെ പെയ്ത മഴയിൽ വീടിനകം മൊത്തം നനഞ്ഞിട്ടുണ്ട് ...... അവിടവിടെയായി കുറെ പത്രങ്ങളും നിരത്തി വച്ചിരിക്കുന്നു ..... മഴപെയ്ത് ചോർന്നത്‌ അതിലേക്ക് വെള്ളം വീഴാൻ വേണ്ടിയാണത് ..... രണ്ട് റൂമിലും ആരും ഇല്ല ..... അവൾ അടുക്കളയുടെ പുറത്തേക്കിറങ്ങി ...... അവിടെ ചാക്ക് കെട്ടുകൾക്ക് മുകളിലായി ആദി കിടക്കുന്നത് അവൾ കണ്ടു ....  അവൾ അവന്റെ അടുത്തേക്ക് ചെന്നു ഉറക്കമാണ് അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ പുറത്തേക്ക് വരുന്നുണ്ട് ....

നല്ല വേദന കാണും ...... അവനെ ആ അവസ്ഥയിൽ കണ്ടപ്പോൾ അവൾക്ക് അകെ വിഷമം തോന്നി ...... ചുണ്ടെല്ലാം വരണ്ട് ഉണങ്ങിയിരിക്കുന്നു ....... അവൾ പതിയെ അവന്റെ ദേഹത്ത് തട്ടി വിളിച്ചു  ..... ആദി .... ആദി ..... ചേച്ചിയാണ് ...... അവൻ മെല്ലേ കണ്ണ് തുറന്നു ..... അവൻ എഴുന്നേൽക്കാൻ നോക്കുന്നുണ്ട് ... പക്ഷെ അവന് അതിനു കഴിയുന്നില്ല ..... അവൻ കിടന്നുകൊണ്ട് അവളെ തൊഴുതു .... ലയ അവന്റെ കൈകൾ പിടിച്ചു താഴ്ത്തി .....

ലയ ......  ആദി ഞാൻ ആഹാരം കൊണ്ട് വന്നിട്ടുണ്ട് അത് കഴിച്ചിട്ട് മരുന്ന് കഴിക്കണം ഇല്ലെങ്കിൽ ഇതിലും നല്ല വേദനയായിരിക്കും .......

അവൾ അവനെ പിടിച്ച് എഴുന്നേൽപ്പിച്ചു ....... അവളുടെ തോളിൽ താങ്ങി അവനെ അകത്തേക്ക് കൊണ്ട് വന്നു .... ഒരു കസേരയിൽ ഇരുത്തി ..... 

💬 Comments

View all comments