Chapter Title : സാമ്രാട്ട് 5 [Suresh]
അംഗസംഖ്യ കൂടുതൽ ആയിരിക്കണം.മറ്റൊരു പ്രശനം മനുഷ്യഗന്ധമുള്ള മൃഗങ്ങളും ഉണ്ട് എന്നുള്ളതാണ്,ചിലതരം മാനുകൾ. ചില മനുഷ്യ കുരങ്ങുകൾക്കെല്ലാം മനുഷ്യഗന്ധം ഉണ്ട്.
എന്തായാലും ആ യുവാവ് പിന്നോട്ടില്ല എന്നുള്ളത് ഉറപ്പാണ്.അല്ലെങ്കിൽ ഈ രാത്രിയിൽ ഇങ്ങനെയുള്ള സ്ഥലത്തു തിരിച്ചു വരില്ല എന്നത് തന്നെ. അദ്ദേഹം കുതിരയെ ഗന്ധത്തിന്റ ദിക്കിലേക്ക് തിരിച്ചു.കടിഞ്ഞാൺ വലിച്ചു വളരെ സാവദാനമായാണ് കുതിരയെ നടത്തിയത്.അതിനുള്ള കാരണം ഏതെങ്കിലും മൃഗം പുല്ലു തിന്നുകയാണെന്ന് തോന്നത്തക്കവിതമാണ് യാത്ര.
കുറച്ചുനേരത്തെ നടത്തം കൊണ്ട് ഗന്ധം രൂക്ഷമായി.കുറച്ചകലെ വെള്ളച്ചാട്ടം ഉണ്ടെന്ന് തോനുന്നു അതിനാൽ ഒന്നും വ്യകതമായി കേൾക്കാൻ വയ്യാ. ഇവിടെനിന്നും ഇടവഴി വരെ ശബ്ദം കേൾക്കണമെങ്കിൽ ഒരു സ്ത്രീ വളരെ ശക്തിയിൽ കരയണം എന്ന് ഉള്ളത് നിശ്ചയം.
അതിനുശേഷം കുതിര ഒരടി പോലും മുന്നോട്ട് വക്കാൻ തയ്യാറായില്ല. അത് യുവാവിന് മറ്റൊരു സന്ദേശം കൂടി നൽകി എന്തെന്നാൽ ശക്തനായ ശത്രുവിനെ തിരിച്ചറിഞ്ഞാൽ കുതിരകൾ പിന്മാറാൻ ശ്രമിക്കും എന്ന കാരണമാണ്.
എന്നിരുന്നാലും താഴെ ഇറങ്ങി കുതിരയെ അതിന്റ കടിഞ്ഞാണിലും കുഞ്ചിരോമത്തിലും പിടിച്ചു ,വലിച്ചു കുതിരയുടെ കാലടിയുടെ കൂടെ കാൽ വച്ച് അയാൾ പത്തിരുപത് അടികൂടേ മുന്നോട്ടുനടന്നു.
അതിനുശേഷം കുതിരയുടെ കടിഞ്ഞാൺ കെട്ടാതെ കാട്ടുവള്ളിയിൽ ഉടക്കിവച്ചു (എന്ത് എങ്കിലും അനിഷ്ടം സംഭവിച്ചാൽ ആ ജീവിക്ക് ഓടിരക്ഷപ്പെടാൻ സാദിക്കും എന്നുള്ളതിനാലാണ് അങ്ങനെ ചെയ്തത്. ഇത്രയും കരുതലുള്ള വ്യക്തി ഒരു സാധാരണക്കാരനോ ?).
പിന്നെ വളരെ സാവധാനം കാറ്റിനെതിരായി നടന്നു മുന്നോട്ട് പോയി.കുറച്ചകലെ ചെറിയ വളരെ ചെറിയ വെളിച്ചം കാണാം.പുക അല്പം പോലും ഇല്ല അത് ഒന്നുകിൽ കത്തയച്ചിരിക്കുന്നത് സുഗന്ധ ലേപനമോ സുരപാനമോ (മദ്യമോ) ആകാനാണ് സാദ്യധ എന്ന് അവൻ
💬 Comments
View all comments