0%

Chapter Title : സാമ്രാട്ട് 5 [Suresh]

Author : Kambikathakal Read All Parts 641

കൂറ്റൻ തെറിച്ചു കൽത്തറയിൽ വീണു.....

വാളിൽ രക്തത്തിനു പകരം കറുത്ത കറ മാത്രം.

യുവാവ് പാമ്പിനെ തോണ്ടുന്ന പൂച്ചയെപ്പോലെ അനങ്ങാതെ നിന്നു......

താഴെ വീണ കിരാതൻ പാമ്പിനെ പോലെ ചിറ്റികൊണ്ടു അഭ്യാസിയെപോലെ ചാടിഉയർന്നു നിന്നു. ഒരു നിമിഷം കിരാതന് എന്താണ് സംഭവിച്ചത് എന്ന് മനസിലായില്ല.

അവൻ യുവതി കൽത്തൂണിൽ തന്നെ ഉണ്ടോ എന്ന് ഉറപ്പ് വരുത്തി.തിരിഞ്ഞപ്പോൾ യുവാവ് ചാടി ഉയർന്നു കിരാതന്റെ കഴുത്തിനുനേരേ അഞ്ഞു വീശി,വാളിന്റെ മൂളൽ അത് മതിയായിരുന്നു കിരാതന്.തന്റെ നീണ്ടു മെലിഞ്ഞു വികൃതമായ ഇടതു കൈകൊണ്ട് വാൾ തടുത്തു.

വാൾ ഒരു പാറയിൽ തട്ടിയത് പോലെ വാൾ കയ്യിൽ തട്ടി തെറിച്ചു.പക്ഷെ ഇതു പ്രതീക്ഷിച്ചപോലെ യുവാവ് മലക്കം മറിഞ്ഞു മാർജാര പദത്തോടെ നിലത്തു നിന്നു.

പിന്നീട് അവിടെ നടന്നത് കിരാതന്റെ അഭ്യാസപ്രകടനം ആയിരുന്നു.മലക്കം മറിഞ്ഞു അതിവേഗം ഇടത്തേക്കും വലത്തേക്കും വാൾ വീശി ചാടി എഴുനേറ്റു ഉയർന്നു പൊങ്ങി ഒരു കല്ലിനു മുകളിൽ നിന്നു,യുവാന്റെ മണം പിടിച്ചു.

കുതിര ചാണകത്തിന്റെ മണം തന്റെ എതിരാളിയുടേതെന്ന് കിരാതന് മനസിലായിരിക്കുന്നു.

തന്റെ വലിയ വാളുമായി ചാടി യുവാവിന് നേരേ പത്തിൽ കൂടുതൽ പ്രാവശ്യം ഒരുനിഴത്തിൽ കുത്തി.യുവാവ് അതെല്ലാം തന്നെ ഒഴിഞ്ഞുമാറി. അതിനുശേഷം അവൻ ചാടിയും മറിഞ്ഞും വാൾ വീശി.

കിരാതൻ തടയും എന്ന് അറിയാവുന്നതുകൊണ്ട് ആക്രമണത്തിന് ശക്തികുറവും കിരാതൻ തടഞ്ഞതിനുശേഷം ഉള്ള പിൻവലിച്ചിലിൽ ശക്തികുട്ടി കിരാതന്റെ കാൽ വിരലുകൾ കൈ വിരലുകൾ പേശികൾ എന്നിവയെ ആക്രമിച്ചു.

എന്ത് സംഭവിക്കുന്നു എന്ന് കിരാതന് മനസിലായില്ല. അവന്റെ കോപം ഇരട്ടിച്ചു.അത് തന്നെയായിരുന്നു യുവാവ് ഇച്ഛിച്ചതും.കോപം കൂടിയാൽ ഈ ഭീകരന്റെ ചിന്താശക്തി കുറയുമെന്നും

💬 Comments

View all comments