Chapter Title : സാമ്രാട്ട് 5 [Suresh]
അരയിലെ കയർ അഴിഞ്ഞു വീണു. കിരാതൻ അവനെ പിടിക്കാൻ ആഞ്ഞപ്പോഴേക്കും അവൻ വെള്ളച്ചാട്ടത്തിലേക്ക് എടുത്ത് ചാടി പിന്നാലെ കിരാതനും.
***********************************
ഇതേ സമയം......
ദേഹശുദ്ധി വരുതാനായി വന്ന കറുത്തു തടിച്ച ഉണ്ടക്കണ്ണനായ കണ്ണിനു ചുറ്റും കറുപ്പുള്ള വികൃതൻ വെള്ളത്തിൽ മൂന്നുതവണ മുങ്ങി എഴുനേറ്റു.അപ്പോഴാണ് ഒരു അലർച്ച കേട്ടത് വീണ്ടും മുന്ന് പ്രാവശ്യം മുങ്ങി ഉയർന്നു അയാൾ തിടുക്കത്തിൽ കരയിലേക്ക് കയറി.. ഇറാനായി നനഞ്ഞ പട്ടുടുത്തു കാട്ടിലേക്ക് കയറി .....
***************************************
വെള്ളച്ചാട്ടത്തിലേക്കേ ചാടിയ യുവാവ് ഉദ്ദേശം ഇരുപത് അടി താഴെക്കു വീണപ്പോഴേകക്കും തന്റെ അരയിലെ കയർ മുറുകി ആടി പിന്നാലെ ചാടിയ കിരാതന് നേരേ വാൾ നീട്ടി. താഴേക്കു ചാടിയ കിരാതൻ ഇത് ഒട്ടും പ്രതിക്ഷിച്ചില്ല. യുവാവിന്റെ വാൾ കിരാതന്റെ വയാറുമുതൽ മേലോട്ട് വാരി എല്ലുവരെ കീറി.കിരാതൻ ഒരു അഞ്ഞുറു വരെയെങ്കിലും ആഴമുള്ള വെള്ളച്ചാട്ടത്തിലേക്ക് പതിച്ചു.
താഴെ കല്ലാണോ വെള്ളമാണോ എന്ന് ഇരുട്ടിൽ കാണാൻ പാടില്ലായിരുന്നു. യുവാവ് തന്റെ കയറിൽ പിടിച്ചു കയറി.സാദാരണ പോലെ തന്റെ എതിരാളിക്കായി വണങ്ങി കാട്ടിലൂടെ കാൽത്തറ അക്ഷയമാക്കി ധൃതിയിൽ നടന്നു...... അല്ല...... ഓടി......
യുവാവ് അവിടെ ഓടി എത്തി,യുവതി അവിടെ ഉണ്ടാകും എന്ന് അവനറിയുമായിരുന്നു.ഇല്ലെങ്കിൽ തന്നെ രക്ഷിക്കാൻ അവൾ ശ്രമിക്കില്ല എന്നുള്ളത് തന്നെ യാണ് കാരണം.
അതേ...... അവൾ അവിടെ ഉണ്ടായിരുന്നു.ഒന്നും മിണ്ടാതെ വിദൂരതയിലേക്ക് നോക്കി നിൽക്കുന്നു....... വേഗതന്നെ യുവാവ് അവളോട് കുതിരയുടെ അടുത്തേക്ക് പോകാൻ പറഞ്ഞു.
വീണ്ടും നേരത്തെ അശുദ്ധമാക്കിയ കളത്തിൽ പോയി മൂത്രവിസര്ജിച്ചു. ഇനി ദുര്ദേവതകളെയും അവിടെനിന്നും പൂജിക്കണമെങ്കിൽ ശുദ്ധി കലശം ആവസ്യമാണല്ലോ എന്നുറപ്പുവരുത്തി കുതിരയുടെ അടുത്തേക്ക് പോയി.
💬 Comments
View all comments