Chapter Title : സാമ്രാട്ട് 6 [Suresh]
മൺ കൂജയിൽ വെള്ളവുമായി വന്നു. പാർവ്വതി അമ്മയുടെ ഇടതു വശത്തു വച്ചു, അവൾ അത് ഇടത് വശത്തു വെക്കാൻ കാരണം, നമ്മുടെ വലത് കൈ മനസിനേക്കാൾ അൽപം വേഗം സഞ്ചരിക്കുന്നു എന്നുള്ളതാണ് അതിനാൽ പെട്ടന്ന് കൈ തട്ടി വെള്ളം മറിയാനുള്ള അവസരം കൂടുതലാണ്. പ്രത്യകിച്ചു പാര്വ്വതി അമ്മ കഥ പറയുമ്പോൾ കുറേ അഭിനയവും ഉണ്ട് എന്നുള്ളത് ഞാൻ പറയേണ്ടതില്ലല്ലോ.
അവൾ എന്നും അങ്ങനെയാണ് എല്ലാ കാര്യത്തിലും വളരെ കൃത്യതയാണ്,അത് പട്ടാള ചിട്ടയല്ല മറിച്ചു കർത്തവ്യബോധം ആണ്,ഇങ്ങനെ യുള്ള കൊച്ചുകാര്യങ്ങളാണ് അവളെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാക്കുന്നത്.
അവൾ കൂജ നിലത്തുവെച്ചു നിവർന്നപ്പോൾ പാർവ്വതി അമ്മ അവളുടെ തോളിൽ പിടിച്ചു നെറ്റിയിൽ ഉമ്മ കൊടുത്തു.
അപ്പോഴേക്കും പദ്മ അമ്മുമ്മ കുഞ്ഞമ്മക്ക് ഉമ്മകൊടുത്തു അപ്പൊ എനിക്കും വേണം.....
എന്ന് പറഞ്ഞു പാർവ്വതി അമ്മയുടെ മുന്നിൽ വന്നു നിന്നു.
അപ്പോഴേക്കും എനിക്കും.......
എന്ന് പറഞ്ഞു അമ്മുവും, പിന്നാലെ കുട്ടിപട്ടാളവും.
ഇനിയിപ്പം ഞങ്ങൾക്കുംക്കൂടി എന്ന് പറഞ്ഞു ലക്ഷ്മിയും നീലിമയും കൂടേ ക്കൂടി.
അപ്പോഴേക്കും എല്ലാവരും ചിരിച്ചു,പാർവ്വതി അമ്മയുടെ കൺ കോണിൽ ഒരു തുള്ളി കണ്ണുനീർ ഉരുണ്ടുകൂടിയോ.
പാർവ്വതി അമ്മ കഥയുടെ.... അല്ല....... ചരിത്രത്തിന്റ കെട്ടഴിക്കാൻ പോകുകയാണ് .
********************************************
പണ്ട്... പണ്ട്... വളരെ പണ്ട്.... കോകിലരാജ്യത്തിനും മുൻപ്.......അരണ്യപുരം എന്ന ഒരു രാജ്യം ഉണ്ടായിരുന്നു......
വരൂ നമുക്ക് അരണ്യ പുരത്തേക്കും കാലചക്രത്തിനും പിന്നിലേക്ക് പോകാം........
രാജാധിരാജ...... രാജ മാർത്താണ്ഡ വീര ശൂര വീരഭദ്ര "രാജാ മഹാദേവ ഷിപ്ര സിംഹ രാജാ "
നീണാൾ വാഴട്ടെ... നീണാൾ വാഴട്ടെ......
രാജ മഹാദേവ രാജ....മഹാനായ ഒരു വിരാട് വംശജനായ
💬 Comments
View all comments