Chapter Title : സാമ്രാട്ട് 6 [Suresh]
രാജാവായിരുന്നു. നോക്കിലും വാക്കിലും പ്രവർത്തിയിലും ആഢ്യനായ മഹാരാജാവ് എന്ന പേരിലും പ്രജകൾക്കായി രാജ്യം ഭരിക്കുന്ന മഹാത്മാവ് എന്ന പേരിലും അദ്ദേഹം മഹാപ്രസിദ്ധനായിതീർന്നു.
അദ്ദേഹത്തിന്റെ കീഴിൽ ആരണ്യപുരത്തിന്റ വിസ്തൃതി ഒരു യുദ്ധവും ഇല്ലാതെതന്നെ വർധിച്ചു.പല രാജാക്കന്മാരും തങ്ങൾക്ക് കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുള്ള നാട്ടുരാജ്യങ്ങൾ ആരണ്യപുരത്തിനു കൈമാറി അങ്ങനെ കാപാലീശ്വര കോവിലുനു ചുറ്റുമുള്ള കാപാലീശ്വര പുരം വിരാട് രാജാവിന് സ്വന്തമായി.
മുന്ന് ഭാഗവും മലകളാൽ ചുറ്റപെട്ടതിനാലും വളരെ ഉയരം കൂടിയ പ്രദേശം ആയതിനാലും തന്ത്ര പ്രധാന മുള്ള പ്രദേശമായി ഇതിനെ കണക്കാക്കപെട്ടു ആയതിനാൽ ഈ പ്രദേശം നേരിട്ട് കൈകാര്യം ചെയ്യാൻ തന്റെ പടനായക് രിൽ ഒരാളായ ശ്രീധരൻ മഹാപിള്ളയെ ഏൽപിച്ചു.
കർക്കശക്കാരനായ മഹാ പിള്ള നല്ല രാജഭക്തിയുള്ള യോദ്ധാവ് ആയിരുന്നു അയാൾ പല പരിഷ്‌കാരങ്ങൾ വരുത്തിയെങ്കിലും കാപാലീശ്വരപുരം എന്നും അഭിവൃദ്ധിപ്പെടാതെ തുടർന്നു.ഇത് മഹാ പിള്ളക്കും രാജാവിനും ഒരുപോലെ ഒരുവിമ്മിഷ്ടമായി മനസിൽ നില കൊണ്ടു.
കപ്ലിപുരത്തെ ജനങ്ങൾ വിരാട് മഹാരാജാവിന്റെ കീഴിൽ തങ്ങൾ അഭി വൃദ്ധിപ്പെടും എന്ന് ഉറച്ചുവിശസിച്ചു ആകയാൽ അവർക്കുള്ള വിഷമങ്ങൾ അവർ താൽക്കാലികം എന്ന് നിനച്ചു നാളുകൾ തള്ളി നീക്കി.
അങ്ങനെ ഇരിക്കെ മഹാ പിള്ളക്ക് ഒരു വിവരം ലഭിച്ചു അത് എന്തെന്നാൽ കാപാലീശ്വരൻ കോവിലിന് ബഹുകേമമായ ഒരു ഉത്സവ ദിവസം ഉണ്ട് എന്നായിരുന്നു.ഇത് അധികം ആർക്കും അറിയാത്ത സത്യ മായിരുന്നു. ഈ ദിവസത്തെ പറ്റി അറിയുന്ന ഹിജഡകൾ അന്നേ ദിവസം അവിടെ അര്ധരാത്രിവരെ നൃത്തം ചെയത ശേഷം,ഉടനെ തന്നെ താവളം ശുദ്ധമാകുമായിരുന്നു. അതിന് കാരണം അന്നേ ദിവസം കപാലീശ്വരൻ വന്ന് അവിടെ ഉഗ്രതാണ്ഡവം ആടാറുണ്ടായിരുന്നു എന്നതാണ്. ഈ
💬 Comments
View all comments