Chapter Title : സാംസൻ 1 [Eros - God of Lust]
എടുത്തു കഴിഞ്ഞു മമ്മി.. ദാ ഞാൻ കൊടുക്കാം.” എന്റെ മുഖത്തെ വായിച്ചു പഠിക്കാൻ ശ്രമിച്ചു കൊണ്ട് സാന്ദ്ര ചായ കൊണ്ട് തന്നതും ഞാൻ വാങ്ങി.
പക്ഷേ എന്റെ ഭാര്യ മാത്രം എന്നെ മൈന്റ് ചെയ്യാതെ ജോലി ചെയ്തുകൊണ്ട് നിന്നു. ഉടനെ ഞാൻ പോയി അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തതും അവള്‍ പെട്ടന്ന് നാണിച്ച് ചുറ്റും നോക്കി. എന്നിട്ട് ആ നാണം കലര്‍ന്ന ചിരിയെ മറയ്ക്കാൻ കഴിയാതെ അവൾ വായ പൊത്തി പിടിച്ചു.
എല്ലാവരും എന്നെ തന്നെ അന്തിച്ചു നിന്ന് നോക്കുന്നത് കണ്ടതും എനിക്ക് ചമ്മലുണ്ടായി. ആദ്യമായാണ് മറ്റുള്ളവര്‍ക്ക് മുന്നില്‍ വച്ച് എന്റെ ഭാര്യയ്ക്ക് ഞാൻ ഉമ്മ കൊടുത്തത്.
എന്റെ പ്രവര്‍ത്തിയില്‍ അവരൊക്കെ അന്തിച്ചു നിന്നെങ്കിലും അവരുടെ കണ്ണുകളില്‍ എന്റെ പ്രവര്‍ത്തിയോടുള്ള സ്വീകാര്യതയും ഞങ്ങളോടുള്ള സ്നേഹവുമെല്ലാം ഞാനും എന്റെ ഭാര്യയും കണ്ടു.
പക്ഷേ മറ്റുള്ളവര്‍ക്ക് മുന്നില്‍ വച്ച് ഉമ്മ കൊടുത്തതിന് ജൂലി എന്റെ ചന്തിക്ക് തന്നെ നുള്ള് തന്നതും എല്ലാവരും ചിരിച്ചു.
ഞാനും ചിരിച്ചുകൊണ്ട് എന്റെ ചായയുമായി നേരെ ഹാളിലാണ് വന്നത്. അവിടെ ടിവി കണ്ടോണ്ടിരുന്ന സുമി മോൾടെ അടുത്തിരുന്നതും അവൾ എന്റെ മടിയില്‍ കേറിയിരുന്നിട്ട് പിന്നെയും ടിവിയിൽ നോക്കി.
ഞാൻ എന്റെ ചായ കുടിച്ചു തീര്‍ത്തതും സുമി എന്റെ കൈയിൽ നിന്നും ചായ കപ്പും വാങ്ങിച്ച് കിച്ചനിലേക്ക് ഓടി പോയി.
ചില സമയത്ത് വലിയ കുട്ടികളെ പോലെയുള്ള അവളുടെ പെരുമറ്റം കാണുമ്പോ എനിക്ക് അതിശയം തോന്നും.
ഓടി പോയ അതേ സ്പീഡിൽ തന്നെ സുമി തിരികെ ഓടി വന്ന് എന്റെ മടിയില്‍ വലിഞ്ഞു കേറി.
“എടി കാന്താരി കുട്ടി, നമുക്ക് പുറത്തൊക്കെ കറങ്ങീട്ട് വന്നാലോ...?” ഞാൻ ചോദിച്ചതും എന്റെ മടിയില്‍ നിന്നിട്ട് അവള്‍ തുള്ളിച്ചാടി.
“ഹായ്യ്..ഹായ്....!! നമുക്ക് കറങ്ങാൻ പോകാം..! കറങ്ങീട്ട് വരാം.” അവൾ തുള്ളിച്ചാടി.
ചിരിച്ചുകൊണ്ട് അവളെ തൂക്കി എടുത്തോണ്ട് ഞാൻ കാർ പോർച്ചിൽ വന്നു. കാർ ഉണ്ടെങ്കിലും ബൈക്ക് ആണ് കൂടുതലും ഞാൻ ഉപയോഗിക്കുന്നത്. ബൈക്ക് ഓടിക്കുന്നതാണ് എനിക്ക് കൂടുതൽ ഇഷ്ട്ടം. ബൈക്ക് ഓടിക്കുന്നതിൽ വല്ലാത്തൊരു ത്രില്ലുണ്ട്. സുമി മോൾക്കും എന്റെ ബുള്ളറ്റിൽ കറങ്ങാനാണ് കൂടുതൽ ഇഷ്ട്ടം.
അങ്ങനെ ഞാനും സുമി മോളും ചുറ്റിക്കറങ്ങി. പള്ളിപ്പെരുന്നാൾ നടക്കുന്നത് കൊണ്ട് ഒരുപാട് താല്‍ക്കാലിക സ്റ്റോറുകൾ തുറന്നിരുന്നു. സ്വീറ്റ് സ്റ്റാളുകളും കുറെ ഉണ്ടായിരുന്നു. ബൈക്കിന്റെ മുന്നിലിരുന്ന കാണുന്ന എല്ലാത്തിനെ കുറിച്ചും എന്നോട് സുമി സന്തോഷത്തോടെ പറഞ്ഞു കൊണ്ടിരുന്നു.
അവൾ ചോദിച്ചതും
💬 Comments
View all comments