Chapter Title : സാംസൻ 1 [Eros - God of Lust]
ഉണ്ടായിരുന്നു.
അതുപോലെ അമ്മയുടെ കുടുംബവും സാമ്പത്തികമായി നല്ല നിലയില്‍ തന്നെയായിരുന്നു. അമ്മയ്ക്ക് ഒരു ജ്യേഷ്ഠന് മാത്രമേയുള്ളു.
അങ്ങനെ അച്ഛന്റെയും അമ്മയുടെയും വിവാഹം നടന്നു.
അവരുടെ വിവാഹം കഴിഞ്ഞ അടുത്ത മാസത്തിൽ തന്നെ എന്റെ അമ്മയുടെ അച്ഛനുമമ്മയും കാറാക്സിഡന്റിൽ സ്പോട്ട് ഔട്ടായി, എന്റെ അമ്മയുടെ ശാപമേറ്റത് പോലെ.
അവരുടെ അടക്കത്തിന് പോലും അമ്മ പോയില്ല.
എന്റെ പപ്പയും അമ്മയുടെ ഒരുമിച്ചുള്ള ജീവിതം ആകെ നാല് വര്‍ഷത്തേക്ക് മാത്രമാണ് നീണ്ടത്. ആ നാല് വർഷത്തിൽ ഒറ്റ ദിവസം പോലും അമ്മ അച്ഛനോട് വഴക്കു കൂടാതെ ഇരുന്നിട്ടില്ല.
അവരുടെ വിവാഹം കഴിഞ്ഞ് അടുത്ത പതിനൊന്നാം മാസത്തിൽ തന്നെ ഞാനും ജനിച്ചു. എന്നാൽ സ്വന്തം മകനായ എന്നോട് പോലും അമ്മ സ്നേഹം കാണിച്ചിരുന്നില്ല. എന്നോട് വെറുപ്പും ദേഷ്യം.. പിന്നെ ചിലപ്പോഴൊക്കെ കാരണം കൂടാതെ അമ്മ തല്ലുകയും ചെയ്യുമായിരുന്നു.
അവസാനം, എനിക്ക് വെറും മൂന്ന് വയസ്സുള്ളപ്പോഴാണ് അമ്മ പഴയ കാമുകനോടൊപ്പം ഒളിച്ചോടി പോയത്. അവർ ഇപ്പൊ അമേരിക്കയിൽ സന്തോഷത്തോടെ ജീവിക്കുന്നുവെന്ന് എല്ലാവർക്കും അറിയാം.
അമ്മ പോയ ശേഷവും അച്ഛൻ എന്നെ പൊന്നുപോലെ വളർത്തി. കൂടാതെ അമ്മയുടെ ജ്യേഷ്ഠന്, ഫ്രെഡി അങ്കിള്‍, എപ്പോഴും എന്നെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊണ്ടു പോകുമായിരുന്നു. ഫ്രെഡി അങ്കിളിന്റെ ഭാര്യ, സിസിലി ആന്റിക്കും എന്നെ വളരെ ഇഷ്ടമായിരുന്നു. എന്റെ അതേ പ്രായമുള്ള ഒരു മോളും അവര്‍ക്കുണ്ട്. വിനില എന്നാണ് പേര്. ഞങ്ങൾ നല്ല കൂട്ടുകെട്ടായിരുന്നു.
വിനിലയുടെ മോളാണ് അല്‍പ്പം മുമ്പ് എന്നെ നക്കീട്ട് ഓടിയത്. വിനിലയുടെ ഭർത്താവ് ഓസ്ട്രേലിയയിൽ എഞ്ചിനീയര്‍ ആയിട്ടാണ് ജോലി നോക്കുന്നത്. എട്ടു മാസത്തിനൊരിക്കൽ നാട്ടിലേക്ക് വന്നിട്ട് ഒന്നര
💬 Comments
View all comments