0%

Chapter Title : സാംസൻ 1 [Eros - God of Lust]

Author : Erosgol Read All Parts 3448

പാവങ്ങളെ ഓടിച്ചേക്കല്ലെ.” ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞതും ആ സുന്ദരികള്‍ നാണിച്ചു വിടര്‍ന്ന കണ്ണുകളോടെ എന്നെ തന്നെ നോക്കി നിന്നു.

ഐഷയുടെ കൈ പെട്ടന്ന് എന്റെ കൈയിനെ തഴുകി. എന്നിട്ട് മുറുകെ പിടിച്ചു.

“അങ്ങനെ പറഞ്ഞു കൊടുക്ക് സാമേട്ടാ..!” സാന്ദ്രയുടെ മറ്റോരു ഫ്രണ്ട്, സനല്‍, എന്റെ പിന്നില്‍ നിന്ന് പറഞ്ഞതും ഞാൻ തിരിഞ്ഞു നോക്കി.

“നമ്മൾ അറിയാതെ തൊട്ടു പോയാൽ പോലും എന്തു ദേഷ്യവാ ഇവര്‍ക്കൊക്കെ..?!” എന്റെ കൈയിനെ പിടിച്ചിരുന്ന ഐഷയുടെ കൈയിൽ അസൂയയോടെ നോക്കി കൊണ്ടാണ് അവന്‍ പറഞ്ഞത്.

എന്നിട്ട് സനല്‍ എന്റെ അടുത്തേക്ക് വന്ന് എന്റെ ബുള്ളറ്റിന്റെ ഹെഡ് ലൈറ്റിൽ കൊതിയോടെ തടവിയ ശേഷം കൈ മാറ്റി.

“അവകാശവും അനുവാദവും ഇല്ലാത്ത സൗന്ദര്യമൊക്കെ കണ്ടാസ്വദിച്ചാൽ മാത്രം മതി സനലേ...!” അവനോട് ഞാൻ പറഞ്ഞു. “വെറുതെ തൊട്ടു നോക്കി കൈയും മുഖവും  പൊള്ളിക്കേണ്ട.” ഞാൻ ഉപദേശിച്ചതും അവന്‍ ഉള്‍പ്പെടെ എല്ലാവരും ചിരിച്ചു.

“ശെരി എന്നാ. ഞാൻ അങ്ങോട്ട് പോട്ടെ.” അല്‍പ്പം മാറി സ്ഥിതി ചെയ്യുന്ന എന്റെ മാളിനെ തുറന്നു കൊണ്ടിരുന്ന രണ്ട് സെക്യൂരിറ്റികളെ തല കൊണ്ട്‌ കാണിച്ചിട്ട് ഞാൻ പറഞ്ഞതും ഐഷ കൈ എടുത്തു മാറ്റി.

അതിനുശേഷം സാന്ദ്രയെ ഞാൻ നോക്കിയതും അസൂയ മറച്ചു കൊണ്ട്‌ ദേഷ്യത്തോടെ എന്നെ നോക്കി നില്‍ക്കുന്നതാണ് കണ്ടത്.

“സുന്ദരികളുടെ ഈ രാജ്ഞിക്കെന്തിനാ ദേഷ്യം.” ശബ്ദം താഴ്ത്തി സാന്ദ്രയോട് ചോദിച്ചതും അവളുടെ മുഖം തുടുത്തു കേറി.

ഞാൻ പറഞ്ഞത് മറ്റാരെങ്കിലും കേട്ടോ എന്ന് സാന്ദ്ര ജാള്യതയോടെ കൂട്ടുകാരെ ഒന്നു നോക്കി. പക്ഷെ ആരും കേട്ടില്ലായിരുന്നു.

“ശരിയെന്റെ മോളെ...!” ഞാൻ അല്‍പ്പം ഉറക്കെ പറഞ്ഞു. “വൈകിട്ട് ഞാൻ വരാം.”  അവൾടെ മൂക്കിൻ തുമ്പിനെ വിരൽ കൊണ്ട്‌ പതിയെ തെന്നിച്ച ശേഷം ഞാൻ ബൈക്കിനെ ഓടിച്ചു പോയി.

എന്റെ വാക്കിലും പ്രവൃത്തിയിലും സാന്ദ്രയുടെ മുഖം കൂടുതൽ തുടുത്തതും.. പുഞ്ചിരി വിടര്‍ന്നതും... കണ്ണില്‍ സ്നേഹം നിറഞ്ഞതും.. ഒടുവില്‍ ഗൗരവത്തോടെ അവളുടെ കൂട്ടുകാര്‍ക്ക് നേരെ തിരിയുന്നതും എല്ലാം മിററിലൂടെ ഞാൻ കണ്ടു.

സത്യത്തിൽ എന്താണ് എനിക്ക് സംഭവിക്കുന്നതെന്ന് എനിക്ക് തന്നെ മനസ്സിലായില്ല. സാധാരണയായി സാന്ദ്രയുടെ കൂട്ടുകാരികളോട് അവരുടെ സൗന്ദര്യത്തെ കുറിച്ചൊന്നും

💬 Comments

View all comments