Chapter Title : സാംസൻ 1 [Eros - God of Lust]
ഞാൻ ഇങ്ങനെ സംസാരിക്കാറില്ല.
പക്ഷേ ഇന്ന് എന്തൊക്കെയാണ് ഞാൻ പറഞ്ഞത്? സാന്ദ്രയുടെ മൂക്കിനെ അങ്ങനെ തെന്നിച്ചത് പോലും ആദ്യമായിട്ടാണ്, അതും പൊതു സ്ഥലത്ത് വച്ച്.
ഇന്നലെ സ്വയം മറന്ന് വിനിലയെ പോലും ഞാൻ എന്തൊക്കെയാ ചെയ്തത്!? വിനില പെട്ടന്നൊന്നും കരയാത്ത ടൈപ്പാണ്. പക്ഷേ എന്നിട്ടും ഞാൻ അവളെ അങ്ങനെയൊക്കെ ചെയ്തപ്പോ പേടിച്ചിട്ടുണ്ടാവും, പാവം! എല്ലാം ആലോചിച്ചിട്ട് എനിക്കൊന്നും മനസ്സിലായില്ല.
മാളിന് മുന്നില്‍ എന്റെ വണ്ടിക്ക് വേണ്ടി റിസര്‍വ് ചെയ്തിട്ടുള്ള സ്ഥലത്ത് പാർക്ക് ചെയ്ത ശേഷം എന്റെ മൊബൈല്‍ എടുത്ത് ഫ്ലൈറ്റ് മോടിൽ നിന്നും മാറ്റി.
ഉടനെ വാട്സാപ് മെസേജിന്റെ പ്രളയം തന്നെയുണ്ടായി. അറുപതോളം വോയ്സ് മെസേജ് വിനില അയച്ചിരുന്നു. പല സമയത്തായി അയച്ച “കോൾ മീ..” മെസേജും ഇരുപത് എണ്ണം ഉണ്ടായിരുന്നു.. പല പ്രാവശ്യമായി അയച്ചിരുന്ന ദേഷ്യത്തില്‍ ഉള്ള ഈ മോജികൾ വേറെയും.
എന്റെ മാളിൽ അര മണിക്കൂറോളം കാര്യങ്ങളൊക്കെ നോക്കി പരിശോധിച്ച ശേഷം അവിടെനിന്നുമിറങ്ങി.
എന്നിട്ട് മാളിന്റെ വശത്ത് തന്നെയുള്ള കോഫീ ഹൌസിൽ കേറി കോഫി ഓര്‍ഡര്‍ ചെയ്തിട്ട് അവൾടെ വോയ്സ് ഓരോന്നായി കേട്ടു.
അന്‍പതോളം മെസേജും എന്നെ ചീത്ത പറഞ്ഞു കൊണ്ടുള്ളതായിരുന്നു.. അതൊക്കെ ഞാൻ ഓടിച്ചിട്ട് കേട്ടു.
പിന്നെയുള്ളത്, എന്റെ ചില പ്രശ്‌നങ്ങള്‍ ഒക്കെ അവൾ ഊഹിച്ചു എന്നും.. ബാക്കി പ്രശ്നങ്ങളും അറിയണം എന്നും... പിന്നെ കുറെ ഉപദേശങ്ങളും ആയിരുന്നു.
അവസാനമായി എന്റെ പ്രശ്നങ്ങളെ എല്ലാം ഇന്നു രാവിലെ അവളുടെ വീട്ടില്‍ വച്ച് സംസാരിക്കാം എന്നും വോയ്സ് ചെയ്തിരുന്നു.
ഏറ്റവും അവസാനത്തെ വോയ്സിൽ, ഇപ്പോൾ അവള്‍ക്ക് എന്നോട് ദേഷ്യമില്ലെന്നും പറഞ്ഞിരുന്നു.
ഒരു മിനിറ്റ് വീതം ദൈര്‍ഘ്യമുള്ള അന്‍പത് മെസേജിലായി എന്നെ വഴക്കു പറഞ്ഞിട്ട്... അവസാനം എന്നോട് ദേഷ്യമില്ല പോലും. ഞാൻ ഉള്ളില്‍ ചിരിച്ചു.
സുമി മോളും സ്കൂളില്‍ പോയ സ്ഥിതിക്ക് വിനില ഒറ്റക്കാണ് വീട്ടിലെന്ന് വിചാരിച്ചതും എന്റെ ഉള്ളില്‍ ഉന്മേഷം നിറഞ്ഞു.
അന്നേരം വിനില ഓൺലൈനിൽ വന്നത് ഞാൻ കണ്ടു. ഞാനും ഉണ്ടെന്ന് കണ്ടതും അവള്‍ ഓഫ്ലൈനായി. ഉടനെ അവളുടെ കോൾ എനിക്ക് വന്നു.
ഒന്ന് മടിച്ച ശേഷം ഞാൻ എടുത്തു.
“നി വീട്ടിലേക്ക് വാ.”
💬 Comments
View all comments