Chapter Title : സാംസൻ 1 [Eros - God of Lust]
നിന്റെ കൂടെ അവള്‍ക്ക് സഹകരിക്കാന്‍ കഴിയുന്നില്ല എന്നാണ് മനസ്സിലായത്. അവള്‍ സഹകരിക്കാത്തത് നിനക്ക് ഇഷ്ട്ടപെടുന്നില്ലെന്ന് ഞാൻ ഊഹിക്കുകയും ചെയ്തു.” അങ്ങനെ അവൾ പറഞ്ഞതും ഞാൻ പൊട്ടിച്ചിരിച്ചു.
കുറെ നേരത്തേക്ക് എന്റെ ചിരി നീണ്ടത് കൊണ്ട് ദേഷ്യത്തില്‍ അവള്‍ ഒരടി കൂടി തുടയിൽ തന്നു. അതോടെ എന്റെ ചിരി മതിയാക്കി ഞാൻ അവളെ നോക്കി.
“നിന്റെ എല്ലാ ഊഹങ്ങളും തെറ്റിപ്പോയി.” ഞാൻ പിന്നെയും ചിരിച്ചു. “നി ഒരു ഡിറ്റക്ടീവ് ആകാത്തത് ഭാഗ്യം... ആയിരുന്നെങ്കില്‍, കുറ്റം ചെയ്തവനെ രക്ഷിച്ചിട്ട് നോക്കി നിന്നവന് ശിക്ഷയും വാങ്ങി കൊടുക്കുമായിരുന്നു.”
എന്റെ പറച്ചില്‍ കേട്ട് അവളുടെ മുഖം ചുവന്നു തുടുത്തു. ചമ്മലും ദേഷ്യവും എല്ലാം മാറിമാറി വന്നു.
“ശെരി, ഇനി ഒന്നും ഞാൻ ഊഹിക്കില്ല, പോരെ?” ഒരു ചിരിയോടെ അവൾ പറഞ്ഞു. “ഇനി സത്യാവസ്ഥ എന്താണെന്ന് നി തന്നെ പറ.” അവള്‍ ആവശ്യപ്പെട്ടു.
ഉടനെ ഞാനൊരു നെടുവീര്‍പ്പോടെ എന്റെ നെറ്റിയെ ഉഴിഞ്ഞു. “നിന്നോട് ഞാൻ എങ്ങനെ പറയുമെടി വിനി...? എനിക്കൊരെത്തും പിടിയും കിട്ടുന്നില്ല.”
“എടാ സാം...” അവള്‍ മയത്തിൽ വിളിച്ചു. “സെക്സും കാര്യങ്ങളും എല്ലാം എനിക്കുമറിയാം. അതുകൊണ്ട് നിന്റെ പ്രശ്നങ്ങൾ എന്നോട് തുറന്നു പറയാൻ എന്തിനാ നി മടികുന്നത്? സത്യം എന്താച്ചാ പറയടാ.. അതനുസരിച്ച് ഞാൻ അവളോട് സംസാരിക്കാം.”
എന്റെ ഈ പ്രശ്നത്തെ ആരോടെങ്കിലും പറഞ്ഞാൽ ചിലപ്പോ മനസ്സിന് സമാധാനം കിട്ടുമെന്ന് തോന്നി. അതുകൊണ്ട് അവളോട് പറയാൻ തന്നെ തീരുമാനിച്ചു.
“നി കരുതുന്നത് പോലെ ചിലപ്പോഴൊക്കെ അവള്‍ക്ക് സഹകരിക്കാന്‍ കഴിയുന്നില്ല എന്നതല്ല സത്യം...!” ഞാൻ വിനിലയുടെ തുടയിൽ കൈ വച്ചുകൊണ്ട് പറഞ്ഞു.
“പിന്നേ എന്താണ്
💬 Comments
View all comments