0%

Chapter Title : സാംസൻ 10 [Eros - God of Lust] [Climax]

Author : Erosgol Read All Parts 10.9K

“ചേട്ടൻ എന്നെ ഒരു ചുക്കും ചെയ്യില്ല...” ജൂലി ഇടയ്ക്ക് കയറി പറഞ്ഞിട്ട് പൊട്ടിച്ചിരിച്ചു.

ഞാനും ചിരിച്ചുകൊണ്ട് ജൂലിയെ ചേർത്തു പിടിച്ചു. ഈയിടെയായി എത്ര നിസ്സാരമായിട്ടാണ് ജൂലി ഓരോന്നും പറയുന്നത്. എനിക്ക് ശെരിക്കും വിഷമം തോന്നി. അവളുടെ നെറ്റിയില്‍ എന്റെ ചുണ്ട് ഞാൻ അമർത്തിപ്പിടിച്ചു.

“നിനക്ക് ഒന്നും സംഭവിക്കില്ല. നമ്മുടെ കുഞ്ഞിനും...” ഞാൻ ഉറപ്പിച്ച് പറഞ്ഞു.

“ശെരിയാണ്... എനിക്ക് ഒന്നും സംഭവിക്കില്ല. കാരണം ചേട്ടനെ വിട്ടു പോകാൻ എനിക്ക് ഇഷ്ട്ടമില്ല... ചേട്ടനെ വിട്ടു പോകാൻ ഞാൻ തയ്യാറല്ല. ഞാൻ സാമേട്ടനെ വിട്ടിട്ട് പോകില്ല...” ജൂലി തറപ്പിച്ച് പറഞ്ഞു.

അതുകേട്ട് എനിക്ക് സങ്കടവും കരച്ചിലും വന്നു. കുറെ നേരം ഞങ്ങൾ പരസ്പരം ചേര്‍ത്തു പിടിച്ചു കൊണ്ട്‌ നിന്നു. ഒടുവില്‍ വാതില്‍ തുറന്ന് അവളെയും കൂട്ടി ഞാൻ ഹാളിലേക്ക് നടന്നു.

പിന്നെയുള്ള ദിവസങ്ങൾ പമ്പരം പോലെ നീങ്ങി. ഞാൻ വീട്ടില്‍ ഉള്ള സമയത്തൊക്കെ സാന്ദ്ര എന്റെ പിന്നാലെ കൂടി.. ഒരു കുഞ്ഞ് അനുജത്തിയുടെ കുസൃതിയുമായി. രാത്രി ഒഴികെ മറ്റുള്ള സമയത്ത് സാന്ദ്ര എന്റെയും ജൂലിയുടെ അടുത്തും തന്നെ ഉണ്ടായിരുന്നു. കളിയും ചിരിയുമായി ദിവസങ്ങൾ നീങ്ങി. ജൂലിക്കും അസുഖത്തിന്റെ പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു.

പിന്നേ എന്നെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് ചില രാത്രികളില്‍ ജൂലി തന്നെ എന്നെ നിര്‍ബന്ധിച്ച് ദേവിയുടെ അടുത്തേക്ക് പറഞ്ഞു വിടാനും തുടങ്ങിയിരുന്നു. ചില പകലുകളിലും ഞാൻ മാളിൽ നില്‍ക്കുന്ന സമയത്ത് ദേവി എന്നെ വീട്ടിലേക്ക് വിളിക്കുമായിരുന്നു. അവൾ സ്കൂളിൽ പോകുന്നത് കൊണ്ട്‌ പകല്‍ സമയത്തുള്ള ഞങ്ങളുടെ കൂടിക്കാഴ്ച തീരെ കുറവായിരുന്നു.

കണ്ണ് ചിമ്മി തുറക്കുന്ന സമയം കൊണ്ട്‌ ദിവസങ്ങൾ കൊഴിഞ്ഞു നീങ്ങി

💬 Comments

View all comments