0%

Chapter Title : സാംസൻ 10 [Eros - God of Lust] [Climax]

Author : Erosgol Read All Parts 11.3K

ശേഷം ഇതും ഇതിൽ കൂടുതലും ഞാൻ കാണിച്ചു തരാം.

പറഞ്ഞിട്ട് ദേവി ഓടിച്ചെന്ന് അവിടെ കിടന്ന മേശയുടെ ഡ്രോയർ തുറന്ന് അവളുടെ ജുവൽസ് സൂക്ഷിക്കുന്ന വലിയ ബോക്സ് എടുത്തുകൊണ്ട് വന്നിട്ട് എന്റെ നേര്‍ക്ക് നീട്ടി.

“നിന്റെ ജുവൽസ് ഒക്കെ നീ എനിക്ക് കാണിച്ച് തന്നതല്ലേ...?” കൗതുകത്തോടെ ഞാൻ ചോദിച്ചു.

“വാങ്ങൂന്നേ...” ദേവി വെപ്രാളം കാണിച്ചു. അവളുടെ മുഖത്ത് നിറഞ്ഞു കവിയുന്ന സന്തോഷം കണ്ടിട്ട് ഞാൻ ചിരിച്ചു.

എന്നിട്ട് ഞാൻ ആ ബോക്സ് വാങ്ങിയതും ദേവി വെപ്രാളം പിടിച്ചു പറഞ്ഞു, “വേഗം തുറന്ന് നോക്കു, ചേട്ടാ....!!”

ഞാൻ അതിനെ മെല്ലെ തുറന്നു നോക്കി. അവളുടെ ആഭരണങ്ങളാണ് ഞാൻ ആദ്യം കണ്ടത്. പക്ഷേ അതിലൊന്നും എനിക്ക് താല്‍പര്യം ഇല്ലായിരുന്നു. ഞാൻ എന്തു കാണണമെന്നാ ദേവി ആഗ്രഹിക്കുന്നത്. എന്റെ കണ്ണുകൾ പതിയെ എല്ലായിടത്തും പരത്തി നടന്നു.

അവസാനം ഒരു വലിയ നെക്ലേസിനും ഒരു വളയ്ക്കും ഇടയില്‍ വച്ചിരുന്ന ആ പ്ലാസ്റ്റിക് സാധനത്തെ ഞാൻ കണ്ടു. അതിൽ തെളിഞ്ഞു നില്‍ക്കുന്ന രണ്ട് പിങ്ക് വരകളെ കണ്ടതും എന്റെ കണ്ണുകൾ വിടര്‍ന്നു വലുതായി.

ഞാൻ വേഗം ചാടി എഴുനേറ്റ് ആ ബോക്സിനെ ബെഡ്ഡിൽ ഇട്ടിട്ട് ദേവിയെ കോരി എടുത്തുകൊണ്ട് ചിരിച്ചു. ദേവിയും എന്റെ കൈകളിൽ കിടന്നുകൊണ്ട് സന്തോഷത്തോടെ ചിരിച്ചു.

“അന്നേ ഞാൻ പറഞ്ഞില്ലേ.. എനിക്ക് ഏല്‍ക്കുമെന്ന്... എനിക്ക് സന്തോഷം സഹിക്കുന്നില്ല... ചേട്ടന്റെ കുഞ്ഞ് എന്റെ ഉള്ളില്‍ വളരുന്നു. നമ്മുടെ കുഞ്ഞ് എന്റെ ഉള്ളില്‍ വളരുന്നു.” ദേവി സന്തോഷത്തോടെ ചിരിച്ചു.

ഞാൻ ചിരിച്ചുകൊണ്ട് ദേവിയെ തുരുതുരാ മുത്തി. എന്നിട്ട് അവളെ ബെഡ്ഡിൽ കിടത്തിയിട്ട് ഞാനും അടുത്ത്

💬 Comments

View all comments