Chapter Title : സാംസൻ 10 [Eros - God of Lust] [Climax]
“ദൈവമേ..... എന്റെ ജീവിതത്തെ പരീക്ഷിച്ച് ഇതുവരെ നിനക്ക് മതിയായില്ലേ...” മുകളിൽ നോക്കി എന്റെ സങ്കടം ഞാൻ ചോദിച്ചു.
ഉടനെ ജൂലിയും ദേവിയും ഒന്നിച്ച് പൊട്ടിച്ചിരിച്ചു.
“ചേട്ടൻ പേടിക്കേണ്ട, ഞങ്ങൾ വെറുതെ ചോദിച്ചതാ...” രണ്ടു പേരും ഒരു ചിരിയോടെ ഒരുമിച്ച് പറഞ്ഞിട്ട് എന്റെ ഓരോ കവിളിലും അവർ രണ്ടുപേരും മുത്തി.
ഞാനും ചിരിച്ചു കൊണ്ട് അവര്‍ രണ്ടുപേരെയും ഒരുമിച്ച് മുറുകെ കെട്ടിപിടിച്ചു. ഉടനെ ദേവിയും ജൂലിയും സന്തോഷത്തോടെ ഒരോ കൈ ഉപയോഗിച്ച് അവരെ പരസ്പ്പരം ചേര്‍ത്തു പിടിച്ച ശേഷം രണ്ടാമത്തെ കൈ ഉപയോഗിച്ച് എന്നെ മുറുകെ ചുറ്റിപ്പിടിച്ച്.
“ചേട്ടൻ എന്റെ ജീവനാണ്...” ജൂലി പറഞ്ഞു.
“ചേട്ടൻ എന്റെ പ്രാണനാണ്...” ദേവി പറഞ്ഞു.
“എന്റെ ജൂലിയും എന്റെ ദേവിയും എന്റെ ജീവ ശ്വാസമാണ്.”
പറഞ്ഞിട്ട് അവർ രണ്ടു പേരുടെ നെറ്റിയിലും കവിളിലും ഞാൻ മുത്തി
ശേഷം ഞങ്ങൾ മൂന്ന് പേരും പരസ്പ്പരം കെട്ടിപിടിച്ചു കൊണ്ട് സന്തോഷത്തോടെ ചിരിച്ചു.
(അവസാനിച്ചു)
💬 Comments
View all comments