Chapter Title : സാംസൻ 10 [Eros - God of Lust] [Climax]
മാറില്‍ അമര്‍ത്തി ഉമ്മ കൊടുത്ത ശേഷം പുഞ്ചിരിയോടെ ആഴ്ന്ന നിദ്രയിലാവുകയും ചെയ്തു.
പിന്നേ എപ്പോഴോ എന്നെ ആരോ ശക്തമായി ഉലച്ചപ്പോൾ ഞാൻ ഞെട്ടി ഉണര്‍ന്ന് മിഴികള്‍ തുറന്നു വിരണ്ടു നോക്കി.
“പേടിച്ചു പോയോ..?” കുസൃതി ചിരിയോടെ ജൂലി എന്റെ മുഖത്തിന് മീതെ മുഖം അടുപ്പിച്ച് നില്‍ക്കുന്നത് കണ്ടതും എന്റെ ഞെട്ടലും വിരണ്ട ഭാവവും മാറി. അപ്പോൾ ഞാനും പുഞ്ചിരിച്ചു.
എന്നിട്ട് കൈ പൊക്കി അവളുടെ മിനുസമുള്ള കവിളിൽ ഞാൻ സ്നേഹത്തോടെ തഴുകി.
പക്ഷേ എത്ര ശ്രമിച്ചിട്ടും എനിക്ക് ഉണര്‍ന്നിരിക്കാൻ കഴിഞ്ഞില്ല. വീണ്ടും ഞാൻ മയങ്ങിപ്പോയി. എന്റെ കൈ അവളുടെ കവികളില്‍ നിന്നും ഊർന്നു വീണു.
ഉടനെ ഞാൻ പിന്നെയും ഞെട്ടി ഉണര്‍ന്നതും ജൂലി പൊട്ടിച്ചിരിച്ചു.
“ഉറക്കം തൂങ്ങി...!” ജൂലി കളിയാക്കി. അവളുടെ സ്വരത്തില്‍ സ്നേഹവും നിറഞ്ഞു നിന്നു.
ഇനിയും കിടന്നാൽ ഞാൻ പിന്നെയും ഉറങ്ങിപ്പോകും. അതുകൊണ്ട് ഞാൻ പതിയെ എഴുനേറ്റ് കട്ടിലില്‍ ചാരിയിരുന്നു.
ഉടനെ ജൂലി എന്റെ അടുത്തിരുന്ന ശേഷം എന്നോട് പറഞ്ഞു, “സാന്ദ്രയ്ക്ക് സുഖമില്ല പോലും, അതുകൊണ്ട് അവള്‍ ക്ലാസിൽ പോകുന്നില്ലെന്ന് ചേട്ടനോട് പറയാൻ എന്നെ ഏല്പിച്ചു.”
ഒന്നും മിണ്ടാതെ എന്റെ തലയുടെ ഭാരം അകറ്റാനായി ഞാൻ നെറ്റി ഒന്ന് ഉഴിഞ്ഞു. ചെറിയ ആശ്വാസം തോന്നിയതും ഞാൻ ജൂലിയെ നോക്കി.
“അവള്‍ക്ക് എന്തുപറ്റി...?” ഒന്നും അറിയാത്ത ഭാവത്തില്‍ ഞാൻ തിരക്കി.
“രാത്രി ദുസ്വപ്നം കണ്ട് കട്ടിലില്‍ നിന്നും വീണ് തുടയ്ക്ക് ചെറിയ ചതവ് സംഭവിച്ചു എന്നാ പറഞ്ഞേ.”
അതും പറഞ്ഞ് ഞാനും സാന്ദ്രയും എന്തോ കള്ളത്തരം കാണിച്ചു എന്നപോലെ ജൂലി എന്റെ കണ്ണില്‍ തീക്ഷ്ണമായി നോക്കി. എന്റെ മുഖലക്ഷണങ്ങളെ അവള്‍ നല്ലപോലെ ആരാഞ്ഞു.
അവളുടെ നോട്ടം കണ്ട് എന്റെ മനസ്സ് കാളിയെങ്കിലും ഞാൻ പുറത്ത് കാണിച്ചില്ല. എന്നെയും സാന്ദ്രയേയും കുറിച്ച് ജൂലിക്ക് എന്തെങ്കിലും സംശയം തോന്നിയോ എന്ന് ഞാൻ ഭയന്നു. പക്ഷേ മനസ്സിനെ ഞാൻ ശാന്തമാക്കി കൊണ്ട് ഒന്നും സംഭവിക്കാത്ത പോലെ ഞാൻ ജൂലിയെ തന്നെ സ്വാഭാവികതയോടെ നോക്കി ഇരുന്നു.
അവസാനം ജൂലിയുടെ കണ്ണുകളിലേ തീക്ഷ്ണത മാറി സോഫ്റ്റ് ആയി മാറി. ജൂലി പുഞ്ചിരിച്ചു. അവളുടെ കണ്ണുകളില്‍ പിന്നെയും സ്നേഹം നിറഞ്ഞു.
“റെസ്റ്റ് എടുത്താൽ മാറാവുന്ന വേദനയേ ഉള്ളുവെന്നാ സാന്ദ്ര പറഞ്ഞത്.” പറഞ്ഞിട്ട് ജൂലി എന്റെ തുടയിൽ കൈ ഊന്നി. “പിന്നേ ചേട്ടാ, നമുക്ക് സുമയുടെ അമ്മയെ ചെന്ന് കാണണ്ടേ...?”
അപ്പോഴാണ് ഞാനും അക്കാര്യം ഓര്‍ത്തത്. “വേണം, ചെന്നു കാണണം.”
💬 Comments
View all comments