Chapter Title : സാംസൻ 10 [Eros - God of Lust] [Climax]
എനിക്ക് നല്ലതുപോലെ വായിക്കാൻ കഴിഞ്ഞു. അവള്‍ പറഞ്ഞ രീതിയില്‍ നിന്നും, അവളുടെ കണ്ണുകളില്‍ നിന്നും, അവളുടെ മുഖഭാവത്ത് നിന്നുമൊക്കെ ഞാൻ സത്യം വായിച്ചെടുത്തു. ഒരു ദീര്‍ഘനിശ്വാസത്തോടെ ഞാൻ പുറത്തു വന്ന് ബെഡ്ഡിൽ കയറി കിടന്നു. അപ്പോ ദേവി പറഞ്ഞത് സത്യം തന്നെയായിരുന്നു. ഇപ്പോഴാണ് ദേവി പറഞ്ഞതിനോട് എനിക്ക് വിശ്വാസം വന്നത്.
ചെരിഞ്ഞു കിടക്കുന്ന അവള്‍ക്ക് പിന്നില്‍ ഞാനും ചെരിഞ്ഞു ചേര്‍ന്നു കിടന്നു. എന്നിട്ട് അവളെ ചേര്‍ത്തു പിടിച്ചു കൊണ്ട് ഞാൻ തല അവളുടെ കവിളിൽ അമർത്തി മുത്തി. പടർന്നു കിടന്ന അവളുടെ മുടി ഞാൻ ഒതുക്കി വച്ചു. അവളുടെ കഴുത്ത് തണുത്തിരുന്നത് അറിഞ്ഞതും പുതപ്പ് വലിച്ച് കഴുത്തു വരെ നല്ലതുപോലെ മൂടി കൊടുത്തു. എന്നിട്ട് പുതപ്പിന് മുകളിലൂടെ അവളുടെ തോള്‍ ഭാഗത്തും കൈയിലും ഉമ്മ കൊടുത്തിട്ട് അവളെ എന്നോട് ചേര്‍ത്തു പിടിച്ചു.
ഉറങ്ങിക്കിടക്കുന്ന ജൂലിക്ക് മൂടി കൊടുക്കുന്നതും.. ഉമ്മ കൊടുക്കുന്നത്.. പിന്നില്‍ നിന്നും അവളെ എന്നോട് ചേര്‍ത്തു പിടിക്കുന്നതും ഒക്കെ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്. ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ എപ്പോഴും അവളോടുള്ള അതിരറ്റ സ്നേഹം പിന്നെയും ഒരു പടി ഉയരുന്നത് ഞാൻ അറിയാറുണ്ട്.
ഒരു പുഞ്ചിരിയോടെ അവളുടെ മുടിയില്‍ ഞാൻ പിന്നെയും തഴുകി. അവളുടെ മുടിയില്‍ ഞാൻ ഒരുമ്മ കൊടുത്തു. മനസ്സിന് നല്ല സന്തോഷം കിട്ടി. എന്റെ സ്നേഹം എന്നില്‍ നിന്നും അവളുടെ ദേഹത്ത് പടരുന്നത് പോലെ തോന്നി.
പെട്ടന്ന് ജൂലി നിരങ്ങി നീങ്ങി എന്നോട് ചേര്‍ന്നു കിടന്നു. എന്നിട്ട് അവള്‍ പുതപ്പ് മാറ്റി എന്റെ കൈ എടുത്ത് അവളുടെ മുകളില്‍ ഇട്ട് അവളെ ചുറ്റി പിടിപ്പിച്ചു. ഞാനും അവളോട് കൂടുതൽ ചേര്‍ന്നു കിടന്ന് കൊണ്ട് അവളെ കൂടുതൽ ചേര്‍ത്തു പിടിച്ചു.
“എഡി കള്ളി, ഇതുവരെ നീ മരുന്ന് കഴിച്ചില്ല, അല്ലേ..?” ഞാൻ ചോദിച്ചു.
“എന്നും ബോധമില്ലാതെ കിടക്കുമ്പോ ചേട്ടന്റെ ചൂട് ഞാൻ അറിയുന്നില്ല... ചേട്ടന്റെ സ്പര്‍ശനത്തിൽ നിന്നും ലഭിക്കുന്ന സ്നേഹവും സുഖവും സന്തോഷവും ഞാൻ അറിയുന്നില്ല... ഞാൻ ഉറങ്ങി കിടക്കുമ്പോള്‍ ചേട്ടൻ എന്നോട് കാണിക്കുന്ന സ്നേഹം ഒന്നും ഞാൻ അറിയുന്നില്ല...” അത്രയും പറഞ്ഞിട്ട് അവള്‍ എന്റെ നേര്‍ക്ക് തിരിഞ്ഞു
💬 Comments
View all comments