Chapter Title : സാംസൻ 10 [Eros - God of Lust] [Climax]
ദേവി അന്ന് പതിവിലും സന്തോഷവതിയായിരുന്നു.
ദിവസങ്ങൾ പിന്നെയും കടന്നുപോയി.
ഒരു ദിവസം മാളിൽ നിന്നും വീട്ടില്‍ എത്തിയപ്പോ ജൂലിയും അമ്മായിയും സാന്ദ്രയും ഭയങ്കര ചര്‍ച്ചയില്‍ ആയിരുന്നു. ഞാൻ കേറി ചെന്നതും സാന്ദ്ര എന്റെ അടുത്തേക്ക് ഓടി വന്നു.
“എന്റെയും ദീപ്തിയുടെ വിസ റെഡിയായി, ചേട്ടാ... അടുത്ത മാസം 8 ന് ഞങ്ങൾ യാത്ര തിരിക്കും.” സാന്ദ്ര സന്തോഷത്തോടെ പറഞ്ഞെങ്കിലും അവളുടെ കണ്ണുകളില്‍ വിഷമം നിറഞ്ഞു നിന്നു.
“എട്ടാം തിയതിക്ക് വെറും 23 ദിവസമല്ലേയുള്ളു...?” ഞാൻ ചോദിച്ചു.
അവള്‍ തലയാട്ടി
“ശെരി മോളെ... നിനക്ക് എന്തൊക്കെയാണോ വേണ്ടത് അതൊക്കെ ഈ ശനിയാഴ്ച തന്നെ നമുക്ക് ഷോപ്പിങ് ചെയ്യാം.” ഞാൻ അവളോട് പറഞ്ഞു.
“ശെരിയാ.. ഷോപ്പിങ് പെട്ടന്ന് ചെയ്യുനതാണ് നല്ലത്. അവസാന സമയത്ത് പലതും നമ്മൾ മറന്നുപോകും...” അമ്മായി ആരോടെന്നില്ലാതെ പറഞ്ഞു.
അന്നു രാത്രി സാന്ദ്ര ആരോടും സംസാരിക്കാതെ വേഗം കഴിച്ചിട്ട് മുകളില്‍ പോയി. ഞാനും ജൂലിയും റൂമിൽ വന്ന് കിടന്നു.
ജൂലി ഭയങ്കര ടെൻഷനിൽ ആണെന്ന് കണ്ട് അവളെ ഞാൻ ചേര്‍ത്തു പിടിച്ചു. “സാന്ദ്ര പഠിക്കാൻ അല്ലേ പോകുന്നത്..? സമയം പമ്പരം പോലെ കറങ്ങി തീരും.” അവളുടെ നെറ്റിയിൽ ഞാൻ ഉമ്മ കൊടുത്തു.
“അവളെ വിചാരിച്ച് എനിക്ക് ടെൻഷനുണ്ട്, ചേട്ടാ. പക്ഷേ മറ്റൊരു കാര്യം ഓര്‍ത്താണ് എനിക്ക് ഏറ്റവും ടെൻഷൻ...” സങ്കടവും പേടിയും കലര്‍ന്ന അവസ്ഥയില്‍ ആയിരുന്നു ജൂലി.
“എന്തു കാര്യം ഓര്‍ത്താ എന്റെ സുന്ദരിക്കുട്ടി ഇത്ര വിഷമിക്കുന്നത്...?” ഞാൻ ചോദിച്ചു.
“മറ്റന്നാൾ എന്റെ പിരീഡ് തുടങ്ങുന്ന ദിവസമാണ്....” ആശങ്കയോടെ ജൂലി പറഞ്ഞു.
അപ്പോഴാണ് ഞാനും അക്കാര്യം ഓര്‍ത്തത്. അവളുടെ ടെൻഷൻ എന്തിനാണെന്ന് ഇപ്പോഴാണ് മനസ്സിലായത്. അവള്‍ കൻസീവാണോ അല്ലയോ എന്ന് രണ്ടുദിവസത്തിൽ അറിയാൻ കഴിയും.
“നാളെ നമുക്ക് പ്രെഗ്നന്സി കാര്‍ഡ് വാങ്ങി ടെസ്റ്റ് ചെയ്താലോ...?” വെപ്രാളത്തോടെ ചാടി എഴുനേറ്റ് ഞാൻ ചോദിച്ചു.
“വേണ്ട ചേട്ടാ... എനിക്ക് പേടിയാ...?”
“ഇതില്‍ പേടിക്കാൻ എന്താ ഉള്ളത്..?” അവളുടെ അടുത്തിരുന്ന് ഞാൻ അക്ഷമയോടെ ചോദിച്ചു.
“ടെസ്റ്റ് ചെയ്യാനല്ല പേടി... ടെസ്റ്റ് റിസൽറ്റ് നെഗറ്റീവ് ആണെങ്കിൽ ഞാൻ... ഞാൻ... തകർന്നു പോകും. ഇപ്പോഴേ എന്റെ
💬 Comments
View all comments