Chapter Title : സാംസൻ 10 [Eros - God of Lust] [Climax]
ചാറ്റ് ചെയ്യുന്നു എന്ന് മനസ്സിലായി.
അല്‍പ്പം കഴിഞ്ഞ് ദേവാംഗന ആന്റി വന്ന് എന്നോടും ജൂലിയോടും സംസാരിച്ചു. ശേഷം എന്റെ അമ്മായിയുമായി അവർ കൂട്ടുകൂടി നടന്നു.
അതുകഴിഞ്ഞ് അങ്കിളും ആന്റിയും വിനിലയും ബ്രിട്ടോ ചേട്ടനും സുമി മോളും ഞങ്ങളോട് വന്ന് സംസാരിച്ചു.
പിന്നേ സുമയും കാര്‍ത്തികയും ഞങ്ങളുടെ അടുത്തേക്ക് വന്നു. എപ്പോഴും പോലെ സ്നേഹത്തോടെ തന്നെയാണ് അവർ എന്നോട് പെരുമാറിയത്. ശേഷം ജൂലി അവരുടെ കൂടെ കൂടിയതും ഞാൻ പാര്‍ട്ടി കാര്യങ്ങളില്‍ ശ്രദ്ധിച്ചു.
ഇടക്ക് എന്റെ അച്ഛൻ എന്റെ കൂടെ നിന്ന് സഹായിച്ചു. കുറച്ചു കഴിഞ്ഞ് ഇളയമ്മയും ഞങ്ങളുടെ കൂടെ കൂടി.
പാര്‍ട്ടി കേമമായി നടന്ന് അവസാനിച്ചു. ഒടുവില്‍ അയല്‍ക്കാരൊക്കെ യാത്ര പറഞ്ഞു പോയി. ശേഷം മാളിലെ സ്റ്റാഫ്സിന് അവരവരുടെ വീട്ടില്‍ പോകാൻ ഞാൻ വണ്ടി അറേഞ്ച് ചെയ്തു വിട്ടു.
ദേവിയും കുടുംബവും യാത്ര പറഞ്ഞു പോയി. അതിനുശേഷം അച്ഛനും ഇളയമ്മയും മക്കളും ഞങ്ങളെ സമീപിച്ചു.
“രണ്ടു ദിവസം ഇവിടെ നില്‍ക്കണം എന്നുണ്ട്, മോനേ. പക്ഷേ നല്ലോരു ദിവസമായിട്ട് ഇന്നത്തെ ദിവസം കരച്ചിലും പിഴിച്ചിലും വേണ്ട. അതുകൊണ്ട് പിന്നൊരു ദിവസം ഞങ്ങൾ എല്ലാവരും ഇങ്ങോട്ട് വരാം, കേട്ടോ.” ഇളയമ്മ എന്നോട് പറഞ്ഞു.
നിരാശയോടെ ഞാൻ തലയാട്ടി. അന്നേരം നിവിത പുഞ്ചിരിയോടെ എന്റെ അടുത്തു വന്ന് എന്റെ കൈയും പിടിച്ചു നിന്നു. അതുകണ്ട് ഇളയമ്മയുടെ കണ്ണുകൾ കവിഞ്ഞ് ഒഴുകി.
“ശെരി.. ശെരി.. വാ നമുക്ക് ഇറങ്ങാം. ഇനിയും ഇവിടെ നിന്നാല്‍ എല്ലാവരും കരഞ്ഞ് കുളമാക്കും.” എന്റെ അച്ഛൻ എല്ലാവരോടും യാത്ര പറഞ്ഞിട്ട് ഇളയമ്മയെ തോളില്‍ പിടിച്ചു പുറത്തേക്ക് നയിച്ചു.
നിവിത പോകാതെ മടിച്ചു നിന്നു. എന്നിട്ട് എന്നെ ചേര്‍ത്തു പിടിച്ച് എന്റെ നെഞ്ചില്‍ മുഖം അമർത്തിയ ശേഷം അവള്‍ പുറത്തേക്ക് ഒറ്റ ഓട്ടം.
എന്റെ മറ്റു രണ്ട് സഹോദരങ്ങളും എന്നോട് പുഞ്ചിരിച്ചു. “പോയിട്ട് വരാം, സാമേട്ട...” ഒറ്റ സ്വരത്തില്‍ പറഞ്ഞിട്ട് അവരും പുറത്തേക്ക് നടന്നു.
“ഹൊ, അങ്ങനെ ഒരു വലിയ പ്രശ്നത്തിന് പരിഹാരം ഉണ്ടായി...!!” അങ്കിള്‍ എന്റെ അമ്മായിയോട് പറഞ്ഞു.
ശേഷം അവരും യാത്രയായി.
“അളിയോ..”
“മച്ചു..”
ഗോപനും നെല്‍സണും എന്നെ
💬 Comments
View all comments