0%

Chapter Title : സാംസൻ 10 [Eros - God of Lust] [Climax]

Author : Erosgol Read All Parts 10.8K

അടഞ്ഞു ഞാൻ മയങ്ങിപ്പോയി.

“അങ്കിൾ...!!” ഉറക്കെയുള്ള വിളിയും.. എന്റെ മുകളില്‍ വീണ ചെറിയ ഭാരവും കാരണം ഞാൻ ഞെട്ടി ഉണര്‍ന്നു.

“അങ്കിള്‍...” എന്റെ വയറിനു മുകളില്‍ ഇരുന്ന് എന്നെ തന്നെ സന്തോഷത്തോടെ നോക്കുന്ന സുമി മോളെ കണ്ടതും എന്റെ ഉറക്കം മുഴുവനും അലിഞ്ഞു പോയി.

“എഡി കാന്താരി...” സന്തോഷത്തോടെ വിളിച്ചു ഞാൻ അവളെ വാരിയെടുത്ത് കൊണ്ട്‌ മലര്‍ന്നുകിടന്നു.

സുമി സന്തോഷത്തോടെ കൂവിച്ചിരിച്ചു.

അങ്ങനെ അവളോട് സംസാരിച്ചും അവളുടെ കൊഞ്ചിയുള്ള സംസാരവും കേട്ടുകൊണ്ടിരുന്നപ്പോൾ വിനില റൂമിൽ കേറി വന്നു.

“നീയെന്താടാ അങ്ങോട്ടൊന്നും വരാതിരുന്നേ...?” നല്ല ദേഷ്യത്തില്‍ ചോദിച്ചുകൊണ്ട് വിനില എന്റെ അടുത്തായി ബെഡ്ഡിൽ ഇരുന്നു.

അന്നേരം ജൂലിയും അകത്തേക്ക് വന്നു.

“നിങ്ങൾ മുറപ്പെണ്ണും ചെക്കനും സംസാരിച്ചിരിക്ക്...” കളിയാക്കി പറഞ്ഞിട്ട് ജൂലി സുമി മോളെ എടുത്തു കൊണ്ട്‌ പുറത്തേക്ക്‌ പോയി.

ജൂലി സുമി മോളെയും കൊണ്ട്‌ പുറത്തു പോയി മറയുന്നത് വരെ നോക്കിയിരുന്ന ശേഷം ഞാൻ വിനിലയുടെ നേര്‍ക്ക് തിരിഞ്ഞു.

എന്റെ മനസ്സിൽ പെട്ടന്ന് വിഷമവും നഷ്ടബോധവും കടന്നുകൂടി. കണ്ണ് നിറഞ്ഞ് കണ്ണുകൾ നീറി. അവളുടെ കണ്ണുകൾ നിറയുന്നതും ഞാൻ കണ്ടു. പക്ഷേ പെട്ടന്നു തന്നെ അവള്‍ കണ്ണുകൾ തുടച്ചു. എന്നിട്ട് എന്റെ തുടയിൽ ആഞ്ഞൊരടി തന്നു.

“അമ്മേ...!!” കരഞ്ഞുകൊണ്ട് പുകയുന്ന തുടയിൽ ഞാൻ വിരണ്ടു തടവി.

“ചോദിച്ചത്‌ കേട്ടില്ലേ നീയെന്താ അങ്ങോട്ടൊന്നും വരാത്തത്..? എന്റെ ശരീരം മാത്രമാണ് നി സ്നേഹിച്ചത്, അല്ലേ...? അതുകൊണ്ടല്ലേ അങ്ങനെ ഒന്നും വേണ്ടെന്ന് പറഞ്ഞപ്പോ എന്നെ നീ മറന്നു പോയത്..?” അവള്‍ ശബ്ദം താഴ്ത്തി കടുത്ത കോപത്തോടെ ചോദിച്ചു.

“എഡി, എന്തൊക്കെയാ നീ പറയുന്നേ.

💬 Comments

View all comments