Chapter Title : സാംസൻ 10 [Eros - God of Lust] [Climax]
മുഖം അമര്‍ത്തി കിടന്നു. ഞാൻ അവളുടെ പുറവും മുടിയും തഴുകി കൊണ്ടിരുന്നു.
“ദേവിയെ ചേട്ടന് എത്രത്തോളമാ ഇഷ്ട്ടം...?” പെട്ടന്നുള്ള ജൂലിയുടെ ചോദ്യം കേട്ട് അവളുടെ മുടിയില്‍ തഴുകിക്കൊണ്ടിരുന്ന എന്റെ വിരലുകള്‍ സ്തംഭിച്ചു.
“പറ, ചേട്ടാ. എനിക്ക് സത്യം അറിയണം...” എന്റെ മൗനം കണ്ടിട്ട് ജൂലി നിര്‍ബന്ധിച്ചു.
അപ്പോഴും ഞാൻ ഒന്നും മിണ്ടിയില്ല. എന്തു പറയണം എന്നറിയില്ല എന്നതായിരുന്നു സത്യം.
അപ്പോൾ അവള്‍ തല അല്‍പ്പം ഉയർത്തി എന്റെ മുഖത്ത് നോക്കി. “ദേവിയുടെ കാര്യത്തിൽ എനിക്ക് ചേട്ടനോട് ദേഷ്യമില്ല. ദേവിയോടും ദേഷ്യമില്ല. എന്തുകൊണ്ടോ എനിക്ക് അവളെ അംഗീകരിക്കാന്‍ കഴിയുന്നു. അതുകൊണ്ട് ചേട്ടൻ വിഷമിക്കാതെ കാര്യം പറ.”
“എനിക്കറിയില്ല...” ഞാൻ എങ്ങനെയോ പറഞ്ഞു.
“പ്ലീസ്, പറ ചേട്ടാ.” ജൂലി എന്റെ ചുണ്ടില്‍ പതിയെ നുള്ളി.
“ഞാൻ സത്യം തന്നെയാ പറഞ്ഞത്...”
“ആണോ..!?” അവള്‍ ചുണ്ട് കോട്ടി. “എന്നോടുള്ളത്ര സ്നേഹം അവളോട് തോന്നിയോ..?!” എന്റെ കണ്ണില്‍ സൂക്ഷിച്ചു നോക്കിയാണ് അവള്‍ ചോദിച്ചത്.
“ഒരിക്കലുമില്ല..” ഒന്നും ആലോചിക്കാതെ ഞാൻ സത്യസന്ധമായി പറഞ്ഞു.
ഉടനെ ജൂലി ഭംഗിയായി പുഞ്ചിരിച്ചു. എനിക്ക് ശെരിക്കും അല്‍ഭുതം തോന്നി.
“എന്തേ... ചേട്ടൻ പറഞ്ഞത് ഞാൻ വേഗം വിശ്വസിച്ചു എന്നത് കൊണ്ടാണോ ഈ ആശ്ചര്യ ഭാവം..?” പുഞ്ചിരി മാറാതെ അവള്‍ ചോദിച്ചു.
ഞാൻ തലയാട്ടി.
“ചേട്ടൻ നുണ പറഞ്ഞാൽ എനിക്ക് മനസ്സിലാവും. അത്രത്തോളം ചേട്ടനെ ഞാൻ മനസ്സിലാക്കിയിട്ടുണ്ട്.” പറഞ്ഞിട്ട് അവള്‍ പിന്നെയും എന്റെ ചുണ്ടില്‍ പതിയെ നുള്ളി.
“ഒരു കാര്യം ഞാൻ പറയട്ടെ..?” അല്‍പ്പം മടിച്ചാണ് ജൂലി പറഞ്ഞത്.
“എന്തോ..?”
“ചേട്ടൻ ദേവിയുടെ കൂടെ പോകുന്നതില്‍ എനിക്ക് വിരോധമില്ല... പക്ഷേ
💬 Comments
View all comments