0%

Chapter Title : സാംസൻ 10 [Eros - God of Lust] [Climax]

Author : Erosgol Read All Parts 10.8K

ചിരിച്ചു.

ഞാനും പുഞ്ചിരിച്ചു. മറ്റൊരു പെണ്ണിനെ കുറിച്ച് ജൂലിയോട് ചർച്ച ചെയ്യാൻ എനിക്ക് എന്തോ പോലെ തോന്നിയത്‌ കൊണ്ട്‌ ഞാൻ മിണ്ടാതെ കിടന്നു. ജൂലിക്കും അതുപോലെ തോന്നിയത്‌ കൊണ്ടാവും ആ വിഷയത്തെ അവളും ഒഴിവാക്കിയത്.

എന്റെ മുകളില്‍ കിടന്നിരുന്ന ജൂലിയുടെ പുറത്ത് മൃദുവായി ഞാൻ തടവി കൊണ്ടിരുന്നു. അവളുടെ മുടിയിഴകളിൽ വിരലുകള്‍ കടത്തി വാത്സല്യപൂർവ്വം കോതി. എന്നെയും അറിയാതെ അവളുടെ കവിളിലും കഴുത്തിലും ഇടക്കിടക്ക് ചുംബിച്ചു. എന്റെ മാത്രം സ്വന്തം എന്ന അഹങ്കാരത്തിൽ ഇടക്കിടക്ക് അവളെ ഞാൻ അണച്ചു പിടിച്ചു.

ജൂലിയും ഞാൻ ചെയ്യുന്നതൊക്കെ ആസ്വദിച്ചു കൊണ്ട് എന്നോട് പറ്റിച്ചേർന്നു കിടന്നു. അവസാനം ഞങ്ങൾ സുഖ നിദ്രയിലാണ്ടു.

അടുത്ത ദിവസം ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞ് മാളിലേക്ക് പോക്കാൻ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുമ്പോൾ ജൂലി അടുത്തു നിന്ന് എന്നെത്തന്നെ നോക്കുന്നത് കണ്ട് ഞാൻ പുരികം ഉയർത്തി.

ഒന്നുമില്ലെന്ന് ചുമല്‍ കൂച്ചി അവള്‍ രണ്ടു കണ്ണും ചിമ്മി കാണിച്ചു. ഉടനെ അവളുടെ ചെവിക്ക് പിടിച്ചു വലിച്ചു അവളുടെ ചുണ്ടില്‍ പതിയെ ഒരു കടി കൊടുത്തപ്പോ ജൂലി ചിരിച്ചിട്ട് തുടയിൽ നുള്ളി.

പെട്ടന്ന് അവളുടെ ചുണ്ടില്‍ ഞാൻ ഉമ്മ കൊടുത്തിട്ട് ചെറു ചിരിയോടെ ഞാൻ യാത്രയായി. ഞാൻ ഉമ്മ കൊടുത്തത് സാന്ദ്രയെ അവളുടെ അമ്മയോ കണ്ടോ എന്നറിയാന്‍ ജൂലി നാണത്തോടെ പൂമുഖത്തേക്ക് നോക്കുന്നത് മിററിലൂടെ ഞാൻ കണ്ടു.

മാളിൽ കേറി അവിടത്തെ കാര്യങ്ങളൊക്കെ നോക്കിയ ശേഷം ഞാൻ ദേവിയുടെ വീട്ടിലേക്ക് വിട്ടു. മുറ്റത്ത്‌ വണ്ടി നിര്‍ത്തിയതും പുറത്തു തന്നെ നിന്നിരുന്ന ദേവി വേഗം അകത്തേക്ക് നടന്നു. ഞാനും അകത്ത് കേറി.

“മോളെവിടേ..?”

💬 Comments

View all comments