Chapter Title : സാംസൻ 10 [Eros - God of Lust] [Climax]
പോലും ചിരിക്കുന്നത് ഞാൻ കണ്ടു. പക്ഷേ കളിയാക്കി അല്ല.. എന്റെ ഉത്സാഹവും സന്തോഷം കണ്ടിട്ടാണ് അവരും ചിരിച്ചത്.
“പ്ലീസ് ചേട്ടാ... ഇത് ആശുപത്രിയാണ്...” ചിരി അടക്കാൻ ശ്രമിച്ചു കൊണ്ട് ജൂലി പറഞ്ഞു.
ജൂലിയുടെ മുഖം ചുവന്നു തുടുത്തിരുന്നു. അവളുടെ കണ്ണുകളില്‍ നാണം നിറഞ്ഞു നിന്നു.
“ഇതു പിടിക്ക്, സാന്ദ്ര. ചേട്ടൻ പിന്നെയും വിളിച്ചു കൂവി പരിസരം മറന്ന് എന്തെങ്കിലും ചെയ്യും മുന്നേ ഞാൻ ചേട്ടനെ കൊണ്ട് പുറത്ത് പോട്ടെ..” എന്നിട്ട് അവളുടെ ഹാന്‍ഡ് ബാഗും ബില്ലും മരുന്നിന്റെ സ്ലിപ്പും എല്ലാം ജൂലി സാന്ദ്രയുടെ കൈയിൽ കൊടുത്തിട്ട് ബില്ല് അടയ്ക്കാനും മരുന്ന് വാങ്ങാനും പറഞ്ഞിട്ട് എന്നെ വലിച്ചു കൊണ്ട് പുറത്തേക്ക് വന്നു.
പുറകില്‍ ആരൊക്കെയോ ചിരിക്കുന്നത് കേട്ടു.
പുറത്ത് വന്ന് എന്നെ കാറില്‍ കേറ്റി ഇരുത്തിയ ശേഷം ജൂലിയും മുന്നില്‍ കേറി. എന്നിട്ട് പൊട്ടിച്ചിരിച്ചു. കുറെ നേരം അവൾ ചിരിച്ചു. അവളുടെ വിഷമവും ടെൻഷനും ഭയവും എല്ലാം ആ ചിരിയിലൂടെ അലിഞ്ഞു പോകുന്നത് ഞാൻ അറിഞ്ഞു.
അവസാനം ചിരി മതിയാക്കി ജൂലി എന്നെ നോക്കി. “ഞാൻ അമ്മയാകാൻ പോകുന്നു. ചേട്ടന്‍ അച്ഛനാകാൻ പോകുന്നു.” എന്നും പറഞ്ഞു അവള്‍ എത്തി വന്നിട്ട് എന്റെ ചുണ്ടില്‍ തന്നെ മുത്തി. എന്നിട്ട് പരിസര ബോധം വന്നത് പോലെ പെട്ടന്ന് മാറി.
“പിന്നേ ചേട്ടാ, ഇന്നുതന്നെ എനിക്ക് ട്രീറ്റ്മെന്റ് ചെയ്യുന്ന ഡോക്റ്ററെ കൻസൾറ്റ് ചെയ്യണം. എന്നിട്ട് ഗർഭ സമയത്ത് ഇപ്പോൾ ഞാൻ കഴിക്കുന്ന മരുന്ന് കുഞ്ഞിന് സേഫ് ആണോ എന്ന് തിരക്കണം.” അതുകഴിഞ്ഞ് എന്തൊക്കെയോ ജൂലി പറഞ്ഞു പക്ഷേ എനിക്ക് ഒന്നും കേട്ടില്ല. ചിന്ത
💬 Comments
View all comments