Chapter Title : സാംസൻ 2 [Eros - God of Lust]
നെല്‍സന്‍ അടങ്ങിയത്.
“പിന്നേ സാം അളിയോ, മാളിന്റെ കാര്യമൊക്കെ എങ്ങനാ?” ഗോപന്‍ കണ്ണിറുക്കി കാണിച്ചു കൊണ്ട് എന്നോട് തിരക്കി.
“അത് അടിപൊളിയായി നടക്വല്ലെ.” അത്രയും പറഞ്ഞിട്ട് അവരുടെ എല്ലാ കാര്യങ്ങളെയും ഞാനും ചോദിച്ചറിഞ്ഞു.
“പിന്നേ അളിയന്‍മാരെ..!!” ഗോപന്‍ ഉത്സാഹത്തോടെ വിളിച്ചു.
ഞാനും നെല്‍സണും ഗോപനെ നോക്കി.
“അടുത്ത മാസം എന്റെയും കാര്‍ത്തികയുടേയും ആദ്യത്തെ വിവാഹ വാര്‍ഷികം ആണെന്ന് നിങ്ങള്‍ക്ക് ഓര്‍മയുണ്ടല്ലോ, അല്ലേ..?” ഗോപന്‍ വലിയ ത്രില്ലിടിച്ചു കൊണ്ട് ചോദിച്ചു.
“അതൊക്കെ ഞങ്ങൾ മറക്കുമോ..?” ഞാൻ ചിരിക്കാന്‍ ശ്രമിച്ചു. പക്ഷേ മനസ്സിലെ ദുഃഖം അതിന് അനുവദിച്ചില്ല. എന്റെ ചിന്ത ഉടനെ ജൂലിയിലേക്ക് തന്നെ തിരിഞ്ഞു.
“എനിക്കും നല്ലോണം ഓര്‍മയുണ്ടേ..!!” നെല്‍സനും പറഞ്ഞു.
അന്നേരം ഗോപന്‍ വേറെ എന്തോ പറഞ്ഞു, പക്ഷേ എന്റെ ചിന്ത ഇവിടെ ഇല്ലായിരുന്നു.
എന്റെ മനസ്സു നിറയെ ജൂലിയുടെ അവജ്ഞയും അറപ്പോടുള്ള മുഖഭാവവുമാണ് അപ്പോൾ നിറഞ്ഞു നിന്നത്.
“എടാ സാമേ..., ഞാൻ പറഞ്ഞത് വല്ലതും നി കേട്ടോ..?” എന്റെ ഇരുപ്പ് കണ്ടിട്ട് ഗോപന്‍ സംശയത്തോടെ എന്നെ പിടിച്ചുലുക്കി.
ഉടനെ ഞാൻ അവനെ ചിന്താകുഴപ്പത്തോടെ നോക്കിയതും അവന്‍ കോപിച്ചത് പോലെ തലയാട്ടി.
“ഞങ്ങളുടെ വാര്‍ഷിക പാര്‍ട്ടിക്ക് നിങ്ങളെയൊക്കെ കുടുംബസമേതം ക്ഷണിക്കാനായി ഞാൻ വീട്ടിലേക്ക് വരാം എന്നാ പറഞ്ഞത്.”
“എത്ര തിരക്കാണെങ്കിലും ഞാൻ നിന്റെ പാര്‍ട്ടിക്ക് ഉണ്ടാവും” ഗോപനോട് നെല്‍സന്‍ പറഞ്ഞിട്ട് എന്നെ അവന്‍ ചീറി നോക്കി. “പക്ഷേ നമ്മുടെ ഈ അളിയൻ വരുമോ എന്നത് കണ്ടറിയാം.”
“ഞാൻ വരാം അളിയാ..!”
എന്റെ നാവ് തനിയേ ചലിച്ചു. പക്ഷേ അപ്പോഴും എന്റെ ചിന്ത എല്ലാം ജൂലിയെ കുറിച്ചായിരുന്നു. മനസ്സിന് വല്ലാത്ത അസ്വസ്ഥത നിറഞ്ഞു നിന്നു.
ഏറ്റവും കൂടുതൽ ഞാൻ സ്നേഹിക്കുന്ന എന്റെ ഭാര്യയുടെ മുഖത്ത് തെളിഞ്ഞ ആ വികാരങ്ങള്‍ എന്നെ വല്ലാതെ വേട്ടയാടി. അവജ്ഞയും അറപ്പുമെല്ലാം അവള്‍ പോലും അറിയാതെയാണ് മുഖത്ത് തെളിഞ്ഞതെന്നറിയാം.. പക്ഷേ എനിക്കത് താങ്ങാന്‍ കഴിഞ്ഞില്ല.
“നമുക്ക് ഒരു ഫുൾ എടുത്താലോ..?” അവന്മാരോട് ഞാൻ പെട്ടന്ന് ചോദിച്ചതും അവർ രണ്ടുപേരും ആശ്ചര്യത്തോടെ എന്നെ നോക്കി.
“അളിയാ.. അത് വേണോ?” നെല്‍സന്‍ ദേഷ്യം മറന്ന് സംശയത്തോടെ ചോദിച്ചു. “വല്ലപ്പോഴും
💬 Comments
View all comments