0%

Chapter Title : സാംസൻ 2 [Eros - God of Lust]

Author : Erosgol Read All Parts 3858

നി നാടന്‍ കള്ള് മാത്രമല്ലേ കുടിക്കത്തൊള്ളു..! ബ്രാണ്ടി ഐറ്റംസ് നിനക്ക് ഇഷ്ട്ടമില്ലാത്തതല്ലേ...? പോരാത്തതിന് നിനക്ക് അതൊന്നും ചേരത്തുമില്ല. അതുകൊണ്ട്‌ തല്‍ക്കാലം അതിനെ മറന്നേക്ക്.” നെല്‍സന്‍ വിലക്കി.

“എനിക്കിപ്പൊ ലഹരി കിട്ടുന്ന എന്തെങ്കിലും കുടിച്ചേ മതിയാകൂ.” ഞാൻ വാശി പിടിച്ചതും അവർ രണ്ടുപേരും ആശങ്കയോടെ പരസ്പരം നോക്കി.

“എനിക്കള്ളത് വെറും രണ്ടു കൂട്ടുകാർ മാത്രമാ... പക്ഷേ അതു രണ്ടും ഊമ്പിയ കൂട്ടുകാരെന്ന് ഇപ്പൊ മനസ്സിലായി. എനിക്ക് കമ്പനി തരാൻ കഴിയില്ലെങ്കി തരണ്ട..! ഞാൻ ഒറ്റക്ക് കുടിച്ചോളാം.” അതും പറഞ്ഞ്‌ ഞാൻ ചെന്ന് എന്റെ ബൈക്കില്‍ കേറി.

“നെല്‍സാ ഡാ..!” ഗോപന്‍ ആശങ്കയോടെ ശബ്ദം താഴ്ത്തി വിളിക്കുന്നത് കേട്ടു. “നമ്മുടെ മച്ചു എന്തോ ടെൻഷനിലാ. വാ നമുക്കും കൂടെ പോകാം. ഇല്ലേൽ ശീലമില്ലാത്ത ഓരോന്നും ചെയ്ത് അവന്‍ റോട്ടിൽ കിടക്കും.” ഗോപന്‍ രഹസ്യമായി പറഞ്ഞെങ്കിലും എനിക്കത് കേട്ടു.

“പ്രശ്നം ഉണ്ടേലും ഇല്ലേലും നമ്മൾ മൂന്നും എപ്പോഴും ഒരുമിച്ച് ഉണ്ടാവും. നി വാ.” നെല്‍സനും ചെന്ന് അവന്റെ ബൈക്കില്‍ കേറി.

ഞാൻ നേരെ ബാര്‍ ലക്ഷ്യമാക്കി ബൈക്കും വിട്ടതും, അവരും രണ്ടു ബൈക്കിലായി എന്നെ ഫോളോ ചെയ്തു വന്നു.

അവസാനം ബാറിന് മുന്നില്‍ നിർത്തിയ ഞാൻ കാശ് ഗോപന്റെ കൈയിൽ കൊടുത്തു.

“രണ്ട് ഫുൾ മേടിച്ചൊ..!” ഞാൻ പറഞ്ഞതും അവർ തര്‍ക്കിച്ചു.

പക്ഷേ അവസാനം എന്റെ നിര്‍ബന്ധത്തിന് വഴങ്ങി അവന്‍ ചെന്ന് രണ്ടു ഫുൾ വാങ്ങിക്കൊണ്ടും വന്നു. പിന്നെ കുറെ ഫുഡും വാങ്ങി. അതൊക്കെ കൊണ്ട്‌ ഞങ്ങൾ ബീച്ചിലേക്കാണ് പോയത്.

ഏഴുമണി കഴിഞ്ഞിരുന്നത് കൊണ്ട്‌ അധികം തിരക്കില്ലായിരുന്നു. അത്ര വെട്ടമില്ലാത്ത സ്ഥലം നോക്കിയാണ് ഞങ്ങൾ പോയിരുന്നത്.

“എന്നാലും അളിയാ, രണ്ടു ഫുൾ ഇച്ചിരി കൂടിപ്പോയി.” നെല്‍സന്‍ അംഗീകരിക്കാന്‍ കഴിയാത്ത പോലെ തലയാട്ടി. “ആഹ്ങ്.. അത് എന്തെങ്കിലും ആവട്ടെ. പക്ഷേ ആദ്യം നിന്റെ പ്രശ്നം എന്താണെന്ന് പറയ്.” ആ ഇരുട്ടത്തും നെല്‍സന്‍ എന്റെ മുഖത്ത് നോക്കി പ്രശ്നം വായിച്ചെടുക്കാൻ ശ്രമിച്ചു.

“ശരിയാ, നിന്റെ പ്രശ്നം എന്താണെന്ന് പറയളിയാ..” ഗോപനൂം എന്റെ മുഖത്ത് നോക്കി.

“ഒരു മയിര് പ്രശ്‌നവും എനിക്കില്ല.” ഞാൻ ഒഴിഞ്ഞുമാറി. “നിങ്ങൾ ഈ

💬 Comments

View all comments