Chapter Title : സാംസൻ 2 [Eros - God of Lust]
വിളി എന്നെ ചിന്തകളില്‍ നിന്നും ഉണര്‍ത്തി. “കുറച്ച് ദിവസമായി നിന്നെ കാണാന്‍ പോലും കിട്ടുന്നില്ലല്ലോടാ? എപ്പോ വിളിച്ചാലും ബിസി എന്ന വാക്കേ നിനിക്കുള്ള, അല്ലേ.” അവരുടെ അടുത്ത് പോയിരുന്നതും നെല്‍സന്‍ നീരസം പറഞ്ഞു.
“ശെരിക്കും ബിസിയായിരുന്നെടാ മച്ചമ്പി..!” ഞാൻ മയത്തിൽ പറഞ്ഞു.
“എന്നാലും കഴിഞ്ഞയാഴ്ച നടന്ന എന്റെ ആദ്യത്തെ വിവാഹ വാര്‍ഷികത്തിന്റെ പാര്‍ട്ടിക്ക് നി വരാത്തത് മോശമായി പോയി.” അവന്‍ കുറ്റപ്പെടുത്തി.
ഞാൻ നെടുവീര്‍പ്പിട്ടു. കഴിഞ്ഞ ഒരാഴ്ചയായി, നെല്‍സന്‍ ദിവസവും എന്നെ ഫോണില്‍ വിളിച്ചു ഇതുപോലെ കുറ്റപ്പെടുത്തി കൊണ്ടിരിക്കുകയാണ്... ഇപ്പൊ നേരിട്ട് കണ്ടപ്പോ പിന്നെയും അവന്‍ കുറ്റപ്പെടുത്തുന്നു. ഈശ്വരാ..! ഇതിന് ഒരു അറുതിയില്ലേ..?
“അളിയാ, ഞാൻ യാത്രയില്‍ ആയിരുന്നെന്ന് നേരത്തെ പറഞ്ഞതല്ലേ..!?” ഞാൻ അവനോട് സമാധാനം പറഞ്ഞു. “എന്തായാലും ജൂലിയും, എന്റെ അമ്മായിയും, പിന്നെ വിനിലയുമെല്ലാം വന്നിരുന്നതല്ലേ...?!”
“പക്ഷേ നീ വന്നില്ലല്ലോ..? അതും ആദ്യത്തെ വിവാഹ വാര്‍ഷികത്തിന്..!! എനിക്കും സുമക്കും ഇപ്പോഴും വിഷമം മാറിയിട്ടില്ല...!!” അവന്‍ സങ്കടം പറഞ്ഞു.
“എടാ നെല്‍സു മച്ചു, നിന്റെ ഈ മൂഞ്ചിയ കരച്ചില്‍ ഒന്ന് നിര്‍ത്തിയെ..! കഴിഞ്ഞ ഒരാഴ്ചയായി ഇതേ കാര്യം തന്നെയല്ലേ ഫോണിൽ കൂടി കുറ്റം പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇപ്പൊ ദേ നേരിട്ട് കണ്ട ഉടനെ പിന്നെയും അതേ കുറ്റം പറച്ചില്‍.”
അവസാനം ഗോപന്‍ ദേഷ്യപ്പെട്ട ശേഷമാണ് നെല്‍സന്‍ അടങ്ങിയത്.
“പിന്നേ സാം അളിയോ, മാളിന്റെ കാര്യമൊക്കെ എങ്ങനാ?” ഗോപന്‍ കണ്ണിറുക്കി കാണിച്ചു കൊണ്ട് എന്നോട് തിരക്കി.
“അത് അടിപൊളിയായി നടക്വല്ലെ.” അത്രയും പറഞ്ഞിട്ട് അവരുടെ എല്ലാ കാര്യങ്ങളെയും ഞാനും ചോദിച്ചറിഞ്ഞു.
“പിന്നേ അളിയന്‍മാരെ..!!” ഗോപന്‍ ഉത്സാഹത്തോടെ വിളിച്ചു.
ഞാനും
💬 Comments
View all comments