Chapter Title : സാംസൻ 2 [Eros - God of Lust]
പാച്ചിൽ കണ്ടിട്ട് അവർ രണ്ടുപേരും മണ്ണില്‍ കിടന്നുരുണ്ട് ചിരിച്ചു. പോരാത്തതിന് എന്നെ അവർ കളിയാക്കിയും കൊന്നു.
അതിനിടക്ക് എന്റെ മൊബൈലില്‍ ആയിരം കോൾ എങ്കിലും വന്നിട്ടുണ്ടാകും പക്ഷേ ആരാണെന്ന് സ്ക്രീനില്‍ നോക്കി വായിക്കാൻ പോലും കഴിയാത്ത വിധം എന്റെ ബോധവും കാഴ്ചയും മങ്ങിപ്പോയിരുന്നു. അവസാനം ഭ്രാന്ത് കേറി ഞാൻ സ്വിച്ച് ഓഫ് ചെയ്തു വച്ചു.
അതിനുശേഷം അവന്മാരുടെ എതിർപ്പിനെ വകവെക്കാതെ ഞാൻ പിന്നെയും അവര്‍ക്കൊപ്പം കുടിച്ചു. മൂന്നാല് വട്ടം നാലു കാലിലെ ഓട്ടവും വാള് വെപ്പും ആയപ്പോ അവർ രണ്ടും കുലുങ്ങി ചിരിച്ചു. അതിന്‍റെ ഫലമായി അവർ രണ്ടു പേരും കൂടി വാള് വച്ചതോടെ എനിക്കാണ് ചിരിക്കാനുള്ള ഊഴം കിട്ടിയത്.
അവസാനം കുപ്പികള്‍ കാലിയായതും ഞാൻ ആ മണലില്‍ മലര്‍ന്നു കിടന്നു. തല പൊട്ടി പിളരുന്നത് പോലെ തോന്നി. ആകാശത്ത് തെളിഞ്ഞു നിന്ന കോടാനുകോടി നക്ഷത്രങ്ങളെ എനിക്ക് ഒരൊറ്റ നക്ഷത്രം പോലെയാണ് കണ്ടത്.
“അളിയാ സമയം പത്തു മണി കഴിഞ്ഞു. നാളെ എനിക്ക് സ്കൂളിൽ പോകാനുള്ളതാടാ.” നെല്‍സന്‍ ടെൻഷനടിച്ചു.
“എനിക്കൊരു വെഡ്ഡിംഗ് ഷൂട്ടിങ് ഉണ്ട്..” ഗോപനും പറഞ്ഞു.
“നിങ്ങൾ രണ്ടുപേരും വിട്ടോ. കുറച്ച് കഴിഞ്ഞു ഞാൻ പോയേക്കാം.” വേദനിക്കുന്ന എന്റെ തലയിൽ അങ്ങിങ്ങായി ഞാൻ കൊട്ടി കൊണ്ട് പറഞ്ഞതും അവർ പരസ്പരം നോക്കി കണ്ണുരുട്ടി. അവര്‍ക്ക് എന്നെക്കാളും നല്ല ബോധം ഉണ്ടായിരുന്നു വെങ്കിലും ബൈക്ക് ഓടിക്കാനുള്ള വലിയ ബോധം ഒന്നും ഇല്ലായിരുന്നു.
“അതു വേണ്ട മച്ചു. ഈ അവസ്ഥയില്‍ നി ബൈക്ക് ഓടിച്ചാൽ നിന്നെ മെഡിക്കൽ കോളേജിലും നിന്റെ ബൈക്കിനെ ആക്രിക്കും കൊടുക്കേണ്ടി വരും. അതുകൊണ്ട് ഓട്ടോ
💬 Comments
View all comments