Chapter Title : സാംസൻ 2 [Eros - God of Lust]
സ്നേഹമുള്ള ഭാര്യ ചെന്ന് കട്ടൻ ചായ ഇട്ടോണ്ട് വാ.”
പക്ഷേ എന്നെ വിട്ടിട്ട് പോകാൻ മനസ്സില്ലാതെ അവളെന്നെ കെട്ടിപിടിച്ചു കൊണ്ട് ചിണുങ്ങി.
“എനിക്ക് കുട്ടൻ ചായ ഇട്ടു തന്നില്ലെങ്കില്‍ ഇപ്പൊ നിന്റെ വായിൽ ഞാൻ നക്കും.”
“അയ്യേ...! പ്ഹാക്....!!” അവള്‍ പെട്ടന്ന് എന്റെ മാറില്‍ ഓക്കാനിച്ചു. “കള്ളിന്‍റെ നാറ്റം ഇപ്പോഴും വായീന്ന് വരുന്നുണ്ട്..! എന്റെ വായിൽ നക്കിയാ ഞാൻ കടിച്ചു വച്ചു തരും.” അവസാനം അവൾ എങ്ങനെയോ ചിരിച്ചു.
ശേഷം അവള്‍ മെല്ലെ എഴുനേറ്റ് ബാത്റൂമിൽ പോയിട്ട് അല്‍പ്പം കഴിഞ്ഞ് പുറത്തേക്കും വന്നു. എന്നിട്ട് എന്റെ കവിളിൽ ഉമ്മയും തന്ന് റൂമിൽ നിന്നും പുറത്തേക്ക് പോയതും ഞാൻ ബാത്റൂമിൽ കേറി.
ആദ്യം തല തണുക്കെ നല്ലോണം കുളിച്ചു. പക്ഷേ മൂന്ന് വട്ടം പേസ്റ്റ് എടുത്തു പല്ല് തേച്ചിട്ടും മദ്യത്തിന്റെ നാറ്റം മാത്രം പൂര്‍ണമായും വായിൽ നിന്നും മാറിയില്ല.
ഒടുവില്‍ ഞാൻ പുറത്തു വന്ന് ഷഡ്ഡിയും വലിച്ചുകേറ്റി ലുങ്കിയും ടീ ഷര്‍ട്ടും ഇട്ടിട്ട് അടുക്കളയില്‍ ചെന്നു.
അവിടെ അമ്മയും രണ്ടു മക്കളും എന്തോ എരിവ് പലഹാരം ഉണ്ടാക്കുന്ന തിരക്കിലായിരുന്നു. എന്തൊക്കെയോ രഹസ്യമായി അവർ തമ്മില്‍ സംസാരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു... പക്ഷേ എനിക്കൊന്നും കേൾക്കാൻ കഴിഞ്ഞില്ല.
എന്നെ കണ്ടതും അവരുടെ രഹസ്യം പറച്ചില്‍ നിന്നു. അമ്മായിയും സാന്ദ്രയും ഒരു നേര്‍ത്ത പുഞ്ചിരിയെ എനിക്ക് സമ്മാനിച്ചു.
ഞാൻ അമ്മായിക്ക് മാത്രം പുഞ്ചിരി തൂക്കിയ ശേഷം ജൂലിക്ക് നേരെ മുഖം തിരിച്ചു.
അവള്‍ ഇൻഡക്ഷൻ സ്റ്റവ്വിൽ തിളച്ചു കൊണ്ടിരുന്ന കട്ടൻ ചായയെ ഇറക്കി. ഇഞ്ചി, ഏലക്കയുടെ മണം എന്റെ മൂക്കില്‍ തുളച്ചു കേറിയതും എനിക്ക്
💬 Comments
View all comments