0%

Chapter Title : സാംസൻ 2 [Eros - God of Lust]

Author : Erosgol Read All Parts 6.9K

നല്ലോരു ഉണര്‍വ്വ് കിട്ടി.

ജൂലി കുട്ടൻ ചായയെ കപ്പിലാക്കി എടുത്തു കൊണ്ടു എന്റെ അടുത്തേക്ക് വന്നു.

അവളുടെ മുഖത്ത് നല്ല തെളിച്ചവും കണ്ണില്‍ സ്നേഹവും ചുണ്ടില്‍ വലിയ ചിരിയും ഉണ്ടായിരുന്നു.

അവൾടെ സന്തോഷവും സ്നേഹവും കണ്ടിട്ട് എന്റെ മനസ്സിൽ എന്തോ കിനിഞ്ഞു. കണ്ണില്‍ നനവ് പടർന്നു. എന്റെ ഹൃദയം ആര്‍ദ്രമായി അവളുടെ പേരിനൊത്ത താളത്തിൽ മിടിക്കുന്നത് ഞാൻ അറിഞ്ഞു.

എത്ര കഠിന ഹൃദയത്തെയും അലിയിപ്പിക്കുന്ന പുഞ്ചിരിയോടെ എനിക്ക് നേരെ അവള്‍ തേയില കപ്പ് നീട്ടി പിടിച്ചു. പക്ഷേ ആ ചുണ്ടില്‍ വിരിഞ്ഞ അല്‍ഭുതത്തെയാണ് എനിക്കാദ്യം വേണ്ടിയിരുന്നത്.

ഞാൻ പെട്ടന്ന് അവളുടെ അരയില്‍ പിടിച്ച് എന്നോടടുപ്പിച്ചു കൊണ്ട്‌ അവളുടെ പുഞ്ചിരിയെ എന്റെ ചുണ്ടുകള്‍ കൊണ്ട്‌ ഒപ്പിയെടുത്തതും, വിടര്‍ന്ന കണ്ണുകളോടെ അവളുടെ മുഖം അല്‍പ്പം പിന്നോട്ട് ആഞ്ഞു. എന്നിട്ട് അവളുടെ അമ്മയും അനിയത്തിയും ജോലി ചെയ്യുന്ന ഭാഗത്തേക്കവൾ നാണത്തോടെ നോക്കി.

പക്ഷേ അവർ അങ്ങോട്ട് നോക്കി ജോലി ചെയ്യുന്നത് കണ്ടതും ജൂലി സ്വന്തം മുഖത്തിനെ എന്റെ മുഖത്തോട് അടുപ്പിച്ചു തന്നു. ഞാൻ പിന്നെയും അവളുടെ ചുണ്ടുകളെ നുകർന്നു. അവളും എന്റെ ചുണ്ടിനെ ഒന്ന് നുണഞ്ഞു, എന്നിട്ട് നാണത്തോടെ മാറി നിന്നിട്ട് ചായ കപ്പ് എനിക്കു തന്നു.

കുട്ടൻ ചായയേ ഞാൻ വാങ്ങിയതും ജൂലി എന്റെ മുഖത്തിനെ പിടിച്ച് എത്തി നിന്നുകൊണ്ട് എന്റെ ചെവിയില്‍ പറഞ്ഞു, “എന്നെ ഇങ്ങനെയൊക്കെ ചെയ്താ ഞാനും പരിസരം മറന്ന് സാമേട്ടനെ കെട്ടിപിടിച്ചു കൊണ്ട്‌ ഇവിടെതന്നെ നിന്നു പോകും. അതുകൊണ്ട്‌ എന്റെ പൊന്നേട്ടൻ മര്യാദക്ക് ചെന്ന് ഇതിനെ കുടിക്ക്.” അവള്‍ നന്നേ ശബ്ദം താഴ്ത്തി പറഞ്ഞിട്ട് അവളുടെ

💬 Comments

View all comments