Chapter Title : സാംസൻ 2 [Eros - God of Lust]
അകന്നു നിൽക്കാനാണ് ഞാൻ തീരുമാനിച്ചത്. അത് എത്രത്തോളം പ്രായോഗികമാകും എന്നറിയില്ലെങ്കിലും ഞാൻ അങ്ങനെ തീരുമാനിച്ചു.
യാത്രയുടനീളം സാന്ദ്ര എന്നെ എന്തൊക്കെയോ പറഞ്ഞ് കുറ്റപ്പെടുത്തി കൊണ്ടേയിരുന്നു. പക്ഷേ ഞാൻ മൈന്റ് ചെയ്തില്ല.
അവസാനം വീടിന് അടുത്തായി വന്നതും സാന്ദ്ര എന്നില്‍നിന്നും ഗ്യാപ്പ് വിട്ടിരുന്നു. കാർ പോർച്ചിൽ ബൈക്കിനെ കൊണ്ടു ഞാൻ നിർത്തി. വാശി കാണിക്കും പോലെ എന്റെ തോളത്തു പിടിച്ചു ഞെരിച്ചു കൊണ്ടാണ് സാന്ദ്ര ഇറങ്ങിയത്. എന്നിട്ട് എനിക്കുവേണ്ടി അവള്‍ വെയിറ്റ് ചെയ്തു.
“വീട് എത്തിയില്ലേ..! ഇനിയെങ്കിലും നിന്റെ കാര്യവും നോക്കി നിനക്കു പൊയ്ക്കൂടെ? എനിക്കുവേണ്ടി ആരും വെയിറ്റ് ചെയ്യേണ്ട....!” ഞാൻ മുരണ്ടു.
അവള്‍ക്ക് സങ്കടം വന്നെങ്കിലും അവള്‍ അവിടെതന്നെ നിന്നു.
“അഹങ്കാരി...!!” ഞാൻ പിറുപിറുത്തതും അവള്‍ മുഖം വീർപ്പിച്ചു.
രണ്ട് മിനിറ്റോളം ബൈക്കിനെ ഞാൻ ന്യട്രലിൽ ഇട്ടിരുന്നു. അതിനുശേഷമാണ് ഓഫ് ചെയ്തത്. ശേഷം ഒന്നും മിണ്ടാതെ ഞാൻ നടന്നതും അവളും ഒപ്പത്തിനൊപ്പം നടന്നു. ഇടയ്ക്കിടെ എന്റെ ശ്രദ്ധ പിടിച്ചുപറ്റാനായി എന്റെ മുഖത്തേക്ക് എത്തി നോക്കി നോക്കിയാണ് അവള്‍ നടന്നത്.
പക്ഷേ മൈന്റ് ചെയ്യാതെ മുഖം വീർപ്പിച്ചു കൊണ്ടാണ് ഞാൻ നടന്നത്.
വീട്ടില്‍ കേറുമ്പോ എന്റെ ഭാര്യയും അമ്മായിയും ഹാളില്‍ ടിവിക്കു മുന്നില്‍ ഉണ്ടായിരുന്നു.
“സാമേട്ടൻ വന്നോ..!?” ജൂലി സന്തോഷത്തോടെ എഴുനേറ്റ് വന്നു.
ഞാൻ റൂമിലേക്ക് നടന്നതും ജൂലിയും എന്റെ കൈ പിടിച്ചു കൊണ്ട് കൂടെ വന്നു. റൂമിൽ കേറിയതും അവളെന്നെ പിന്നില്‍ നിന്നും കെട്ടിപിടിച്ചു. രണ്ട് തോളെല്ലുകൾക്ക് മധ്യത്തിലായി ഉമ്മ തന്നിട്ട് അവളുടെ കവിളിനെ അവിടെ അമർത്തി വച്ചു.
മനസ്സില്‍ വിഷമം ഉള്ളപ്പോഴാണ് ഞാൻ വീട്ടില്‍ വന്നതും ജൂലി ഇങ്ങനെ എന്തേലും ചെയ്യാറുള്ളത്. അവളോടുള്ള എന്റെ സ്നേഹം നുരഞ്ഞുയർന്ന് എന്നില്‍ ദോലനം തന്നെ സൃഷ്ടിച്ചു.
അവളുടെ ആ കെട്ടിപിടിച്ചു കൊണ്ടുള്ള നില്‍പ്പ് മാത്രം മതിയായിരുന്നു എന്റെ കോപമൊക്കെ അകന്നു പോകാന്‍. എന്റെ ചുണ്ടില്‍ ഒരു മന്ദഹാസവും പിറന്നു.
“എന്റെ പുന്നാര ഭാര്യക്ക് എന്താ പറ്റിയേ...?!” ചോദിച്ചിട്ട് എന്റെ നെഞ്ചിനെ വളച്ചു പിടിച്ചിരുന്ന അവളുടെ കൈകളെ പിടിച്ച് അവളെ എന്റെ മുന്നിലേക്ക് കൊണ്ടു വന്നു. എന്നിട്ട് അവളെ കെട്ടിപിടിച്ചു കൊണ്ട്
💬 Comments
View all comments