0%

Chapter Title : സാംസൻ 2 [Eros - God of Lust]

Author : Erosgol Read All Parts 4163

കാരണം അവള്‍ക്ക് സാമേട്ടൻ എന്നു വച്ചാല്‍ ജീവനാണ്. പപ്പ ഇല്ലാത്തത് കൊണ്ടും, ഒരു സഹോദരൻ ഇല്ലാത്തത് കൊണ്ടും; അതൊന്നും കൂടാതെ സാമേട്ടനെ ഇഷ്ട്ടം ഉള്ളതുകൊണ്ടും എല്ലാം എപ്പോഴും അവള്‍ സാമേട്ടന്റെ പിന്നാലെ നടക്കുന്നത് ഞങ്ങൾ കാണുന്നത് തന്നെയല്ലേ. അവള്‍ക്ക് സുഖമില്ലായിരുന്നു വെങ്കിൽ തീര്‍ച്ചയായും അവൾ നിങ്ങളെ വിളിച്ച് നിങ്ങടെ കൂടെ തന്നെ വീട്ടിലേക്ക് വരുമായിരുന്നു. പക്ഷേ സാമേട്ടനെ കൂടാതെ അവള്‍ ഓട്ടോ പിടിച്ചു വരണമെങ്കിൽ സാമേട്ടൻ അവളെ അത്രമാത്രം എന്തെങ്കിലും പറഞ്ഞു വിഷമിപ്പിച്ചിട്ടുണ്ടാവണം..” അത്രയും പറഞ്ഞപ്പോൾ തന്നെ ജൂലിയുടെ മുഖത്ത് സാന്ദ്രയെ ഓര്‍ത്ത് വാത്സല്യം നിറഞ്ഞു.

എനിക്ക് പെട്ടന്ന് സാന്ദ്രയെ വിചാരിച്ച് കുറ്റബോധം തോന്നി. അവളോട് ഒരിക്കലും കടുത്ത വാക്കുകള്‍ ഉപയോഗിക്കാൻ പാടില്ലായിരുന്നു എന്ന് പിന്നെയും ഞാൻ ചിന്തിച്ചു.

“പിന്നെ ഞങ്ങടെ പപ്പയും മമ്മിയും പ്രേമിച്ചു വിവാഹം കഴിച്ചത് കൊണ്ട്‌ അവരുടെ രണ്ട് കുടുംബക്കാരും അവരെ പണ്ടേ തള്ളിക്കളഞ്ഞു. അവരെയൊക്കെ ഞാനും സാന്ദ്രയും കണ്ടിട്ട് പോലുമില്ല. കുടുംബം എന്നു പറയാന്‍ ഞങ്ങൾ നാലു പേർ മാത്രമാണ് ഉണ്ടായിരുന്നത്. ഞങ്ങളുടെ കുഞ്ഞു കാലത്ത്‌ കൂടെ കളിക്കാന്‍ സാന്ദ്രയ്ക്ക് ഞാനും എനിക്ക് അവളും മാത്രമാണ് ഉണ്ടായിരുന്നത്. പപ്പയും മമ്മിയും ഒഴികെ കുടുംബം എന്തെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. ഇപ്പോൾ ഞങ്ങൾക്ക് സ്വന്തമെന്നു പറയാൻ സാമേട്ടനും കുടുംബവും മാത്രമേയുള്ളു. അതുകൊണ്ടും ആയിരിക്കാം സാന്ദ്രയ്ക്ക് ചേട്ടനോട് ഇത്രയേറെ ഇഷ്ട്ടം ഉണ്ടായത്. അതുകൊണ്ട്‌ ഒരിക്കലും ആ പാവത്തിനെ എന്റെ ഏട്ടൻ വിഷമിപ്പിക്കരുത്..!!”

അത്രയും പറഞ്ഞു കഴിഞ്ഞപ്പൊ മരുന്നിന്‍റെ ഇഫക്റ്റ് കാരണം ജൂലി ഉറങ്ങിപ്പൊയി. ഉടനെ ഞാൻ അവളുടെ നെറ്റിയില്‍ ഉമ്മ കൊടുത്തിട്ട് പുതപ്പ് കൊണ്ട്‌ മൂടി കൊടുത്തു.

ശേഷം ഞാൻ മൊബൈൽ എടുത്ത് സാന്ദ്രയെ വിളിച്ചു. റിംഗ് ആയെങ്കിലും അവൾ എടുത്തില്ല. ഞാൻ പിന്നെയും പിന്നെയും വിളിച്ചു കൊണ്ടേയിരുന്നു. പക്ഷേ അവള്‍ എടുക്കുകയും ചെയ്തില്ല കട്ടാക്കുകയും ചെയ്തില്ല.

എനിക്ക് നല്ല വിഷമം തോന്നി.

ഞാൻ നൂറു വട്ടമെങ്കിലും വിളിച്ചിട്ടുണ്ടാകും പക്ഷേ അവള്‍ക്ക് എന്നോടുള്ള വെറുപ്പ് മാറിയില്ലെന്ന് മനസ്സിലായി.

അവസാനം ഞാൻ എന്റെ റൂം തുറന്ന് പുറത്തേക്ക്‌ വന്നു നോക്കി. അമ്മായിയുടെ വാതിൽ അടഞ്ഞു കിടന്നു.

ഞാൻ ശബ്ദം

💬 Comments

View all comments