Chapter Title : സാംസൻ 2 [Eros - God of Lust]
ചേര്‍ത്തു പിടിച്ചു കൊണ്ട് മയങ്ങി.
പിന്നീട് ജൂലിയും വിനിലയും റൂമിലേക്ക് വന്നപ്പോൾ ആണ് ഞാൻ ഉണര്‍ന്നത്. ജൂലി വിനിലയ്ക്ക് ഒരു നൈറ്റി എടുത്തു കൊടുക്കുന്നത് ഞാൻ കണ്ടു.
അതും കൊണ്ട് വിനില ബാത്റൂമിൽ കേറി ചെയ്ഞ്ച് ചെയ്തിട്ട് തിരികെ വന്നു.
“ശെരി എല്ലാരും പോര്. നമുക്ക് കഴിക്കാം.” ജൂലി പറഞ്ഞിട്ട് പുറത്തേക്ക് പോയി.
“സുമിക്ക് ഒന്നും കൊടുക്കുന്നില്ലെ..?” ഞാൻ ചോദിച്ചു.
“അവള്‍ എപ്പോഴെങ്കിലും ഉണര്‍ന്നാൽ ഞാൻ എന്തെങ്കിലും കൊടുക്കാം. നി വാ, നമുക്ക് കഴിക്കാം.” അതും പറഞ്ഞ് അവളും പോയി.
ഞാൻ ഡൈനിംഗ് റൂമിൽ പോയപ്പോ എല്ലാവരും ഉണ്ടായിരുന്നു. സാന്ദ്ര എന്റെ മുഖത്തേക്ക് നോക്കിയത് പോലുമില്ല.
പെണ്ണുങ്ങള്‍ നാല് പേരും എന്തൊക്കെയോ സംസാരിച്ചു കൊണ്ട് കഴിച്ചു. ഇടക്ക് വിനില സാന്ദ്രയോട് അവളുടെ അസുഖത്തെ കുറിച്ച് അന്വേഷിച്ചു. പക്ഷേ മറുപടിയായി അവള്‍ എന്തോ അടക്കം പറഞ്ഞത് എനിക്ക് കേട്ടില്ല.
ഞാൻ വേഗം കഴിച്ചിട്ട് എഴുന്നേറ്റു. പിന്നെയും റൂമിൽ വന്നു കിടന്നു.
കുറെ കഴിഞ്ഞ് വിനില വന്ന് മോളെ എടുത്തുകൊണ്ട് പോയി. മുകളില്‍ രണ്ട് ബെഡ് റൂം ഉണ്ട്. അതിൽ ഒന്നില്‍ വിനില കിടന്നോളും.
അല്‍പ്പം കൂടി കഴിഞ്ഞതും ജൂലി റൂമിലേക്ക് വന്നു.
അവള്‍ വാതിൽ കുറ്റിയിട്ട ശേഷം മരുന്നും കഴിച്ചിട്ട് എന്നെ കെട്ടിപിടിച്ചു കൊണ്ട് കിടക്കുന്നു.
“സാന്ദ്ര ശെരിക്കും എന്തിനാ അങ്ങനെ ഇരിക്കുന്നത്..?” ജൂലി പെട്ടന്ന് ചോദിച്ചു. “അവള്‍ക്ക് അസുഖം ഒന്നുമില്ല. വേറെ എന്തോ പ്രശ്നമാണ്. സാമേട്ടൻ അവളെ എന്തെങ്കിലും പറഞ്ഞോ..?”
“എന്തിനാ ജൂലി, എന്തു കാര്യത്തിനും നിങ്ങൾ എല്ലാരും എന്നെ മാത്രം കുറ്റക്കാരനാക്കുന്നത്....?” ഞാൻ വിഷമം പറഞ്ഞതും ജൂലി എന്റെ ചന്തിക്ക് പതിയെ നുള്ളി.
“കുറ്റമല്ല പറഞ്ഞത്... സാന്ദ്രയെ കുറിച്ച് എനിക്കും മമ്മിക്കും നല്ലപോലെ അറിയാവുന്നത് കൊണ്ടാ അങ്ങനെ ചോദിച്ചത്.” ജൂലി അത്രയും പറഞ്ഞിട്ട് എന്റെ മാറില്‍ നിന്നും മുഖം ഉയർത്തി എന്റെ കണ്ണില്‍ നോക്കി സംസാരിച്ചു,,
“ഞങ്ങൾ ആരെങ്കിലും സാന്ദ്രയെ വേദനിപ്പിക്കുന്ന തരത്തിൽ എന്തെങ്കിലും പറഞ്ഞാൽ പോലും അവള്‍ മൈന്റ് പോലും ചെയ്യില്ല. പക്ഷേ സാമേട്ടൻ അവളോട് വെറുതെ മുഖം ചുളിച്ചാൽ പോലും അവള്‍ക്ക് താങ്ങാന്‍ കഴിയില്ല.
💬 Comments
View all comments