Chapter Title : സാംസൻ 2 [Eros - God of Lust]
സംസാരിക്കാൻ പോലും കഴിഞ്ഞില്ല.
അവളുടെ ആഗ്രഹം പോലെ ഞാൻ ചെയ്യാം എന്നപോലെ തലയാട്ടിയ ശേഷം ഞാൻ ബെഡ്ഡിൽ നിന്നിറങ്ങി വേഗം വാതിൽ നോക്കി നടന്നു.
“സാമേട്ടാ....!!” പെട്ടന്ന് സാന്ദ്ര സങ്കടത്തോടെ വിളിച്ചിട്ട് ബെഡ്ഡിൽ നിന്നിറങ്ങി ഓടി വരുന്നത് കേട്ടു.
ഞാൻ തിരിഞ്ഞതും അവൾ എന്നെ കെട്ടിപിടിച്ചതും ഒരുമിച്ചായിരുന്നു.
സത്യത്തിൽ ഞാൻ അന്തിച്ചാണ് നിന്നത്. ബൈക്കില്‍ പോകുമ്പോൾ അവളെന്നെ കെട്ടിപിടിച്ചു കൊണ്ട് ഇരിക്കറുണ്ട്, പക്ഷേ ആദ്യമായിട്ടാണ് അവൾ ഇങ്ങനെ എന്നെ കെട്ടിപിടിക്കുന്നത്.
“ഞാൻ എന്തെങ്കിലും പറഞ്ഞതും സാമേട്ടൻ ഇറങ്ങി പോകുമോ..?” അവള്‍ സങ്കടത്തോടെ ചോദിച്ചു.
പക്ഷേ എന്തു പറയണമെന്നറിയാതെ ഞാൻ വെറുതെ നിന്നു.
“കഴിഞ്ഞ കുറെ നാളായി സാമേട്ടന് എന്നോട് ദേഷ്യം മാത്രേയുള്ളു. ഞാൻ എന്തു പറഞ്ഞാലും എന്നെ കടിച്ചു കീറാൻ വരുന്നു. എപ്പോഴും എന്തിനാ എന്നോട് ദേഷ്യം കാണിക്കുന്നത്...?” അവള്‍ ശെരിക്കും വിഷമിച്ചു കൊണ്ടാണ് ചോദിച്ചത്.
എന്നിട്ട് സ്വബോധം വന്നത് പോലെ അവള്‍ പെട്ടന്ന് എന്നെ വിട്ടിട്ട് മാറി നിന്നെന്നെ നോക്കി.
അന്നേരമാണ് എനിക്ക് നഷ്ടബോധം തോന്നിയത്.. കാരണം, അവളെന്നെ കെട്ടിപിടിച്ചു കൊണ്ട് നിന്നപ്പോള്‍ ഞാനും അവളെ കെട്ടിപ്പിടിക്കാതെ വെറുമൊരു പൊട്ടനെ പോലെയാണ് നിന്നത്. അവളെ നെഞ്ചോട് ചേര്‍ത്തു പിടിക്കാന്‍ കിട്ടിയ സന്ദര്‍ഭത്തെ ഞാൻ നഷ്ടപ്പെടുത്തിയിരിക്കുന്നു.
പക്ഷേ ആ ചിന്തകളെ മനസ്സിൽ നിന്നും തൂത്തു കളഞ്ഞിട്ട് ഞാനവളെ നോക്കി.
“ഇപ്പൊ എല്ലാ കുറ്റവും എന്റെ തലയിലാക്കി, അല്ലേ..? നിന്റെ കൂട്ടുകാരികളോട് ഞാൻ സംസാരിച്ചാൽ നീയെന്നെ കുറ്റപ്പെടുത്തും, അവർ എന്നോട് സംസാരിച്ചാലും നീയെന്നെ തന്നെയാ കുറ്റപ്പെടുത്തുന്നത്, എനിക്ക് അറിയാത്ത ആളുകള്‍ എന്നെ നോക്കി ചിരിച്ചതിനും എന്നെയാണ് നി കുറ്റപ്പെടുത്തിയത്. അങ്ങനെ തൊട്ടതിനും പിടിച്ചതിനും നീയല്ലേ എന്നെ കുറ്റപ്പെടുത്തി കൊണ്ടിരിക്കുന്നത്. അങ്ങനെ നീയെന്നെ കുറ്റപ്പെടുത്തുന്നത് കൊണ്ടല്ലേ അവസാനം സഹിക്കാൻ കഴിയാതെ ഞാൻ ദേഷ്യപ്പെട്ടു പോയത്?”
ഞാൻ പറഞ്ഞത് കേട്ട് കുറെ നേരം ചുണ്ടും കൂർപ്പിച്ച് അവളെന്നെ നോക്കി നിന്നു.
“ഞാൻ അവരോട് സംസാരിക്കുന്നത് കൊണ്ട് നിനക്ക് എന്താണ് പ്രശ്നം...?” ഞാൻ ചോദിച്ചു.
“എനിക്കറിയില്ല...!!” അവള്‍ താഴെ നോക്കി പറഞ്ഞു.
“ശരി, ക്യാമ്പസിലുള്ള പെൺകുട്ടികൾ എന്നോട് ചിരിച്ചെന്നു വച്ച്.... കൈ കാണിച്ചെന്നു വച്ച്..
💬 Comments
View all comments