0%

Chapter Title : സാംസൻ 2 [Eros - God of Lust]

Author : Erosgol Read All Parts 7.1K

നാലു മണി ആയതും ഞാൻ ബൈക്കും എടുത്ത് യൂണിവേഴ്‌സിറ്റിക്ക് മുന്നില്‍ ചെന്നു.

പക്ഷേ സാന്ദ്ര ഇല്ലായിരുന്നു. ദീപ്തിയും ഐഷയും പോലും അവിടെ ഇല്ലായിരുന്നു. എനിക്ക് അറിയാവുന്ന വേറെ ചില പെണ്‍കുട്ടികളും ആണ്‍കുട്ടികളും എനിക്ക് കൈ കാണിക്കുകയും പുഞ്ചിരിക്കുകയും ചെയ്തു. ഞാൻ അറിയാത്ത ചിലര്‍ പോലും എന്നെ നോക്കി പുഞ്ചിരിച്ചു... ചിലര്‍ നാണത്തോടെ കൈ ഉയർത്തി കാണിച്ചു. ഞാനും എല്ലാവരോടും അതിനനുസരിച്ച് പ്രതികരിച്ചു.

എന്നിട്ട് വെപ്രാളവും സങ്കടവും ടെൻഷനും ഇടകലര്‍ന്ന കണ്ണുകളോടെ ഞാൻ ചുറ്റുപാടും നോക്കി.

പക്ഷേ സാന്ദ്രയെ എങ്ങും കണ്ടില്ല.

“സുഖമില്ലെന്നും പറഞ്ഞ്‌ സാന്ദ്ര ഉച്ചക്ക് തന്നെ പോയല്ലൊ, സാമേട്ടാ...!” എന്റെ ടെൻഷനും ഭയവും എല്ലാം കണ്ടു മനസ്സിലാക്കിയ ഷസാനയാണ് എന്റെ അടുത്തേക്ക് ഓടി വന്ന് എന്നോട് കാര്യം പറഞ്ഞത്.

എന്നിട്ട് എന്റെ ഭയവും ടെൻഷനും മാറ്റാൻ എന്നപോലെ ഹാന്‍ഡിലിൽ മുറുകെ പിടിച്ചിരുന്ന എന്റെ മുഷ്ടിയെ അവൾ രണ്ടു കൈ കൊണ്ടും പൊതിഞ്ഞു പിടിച്ചു.

“ചേട്ടൻ തന്നെ അവളെ വീട്ടില്‍ കൊണ്ടാക്കിയെന്നാ ഞങ്ങളെല്ലാവരും കരുതിയത്. പക്ഷേ ചേട്ടന്റെ ഇരുപ്പ് കണ്ടിട്ട് എനിക്ക് പേടിയാവുന്നു. അവളെ ഒന്ന് വിളിച്ചു നോക്ക് ചേട്ടാ..!” ഷസാന ആശങ്കയോടെ പറഞ്ഞു.

ഞാൻ പിന്നെയും സാന്ദ്രയെ വിളിച്ചു നോക്കി — പക്ഷേ ഇപ്പോഴും സ്വിച്ച് ഓഫ് തന്നെ.

ഞാൻ വേഗം ജൂലിയെ വിളിച്ചു. സാന്ദ്ര വീട്ടില്‍ ഉണ്ടെന്ന് ജൂലി പറഞ്ഞപ്പോൾ ആണ് എനിക്ക് സമാധാനമായത്. എന്റെ മുഖത്ത് സമാധാനം കണ്ടതും ഷസാനയുടെ മുഖത്തിലെ വലിച്ചിലും മാറുന്നത് ഞാൻ കണ്ടു.

അവസാനം ആശ്വാസത്തോടെ ഷസാന പുഞ്ചിരിച്ചതും എനിക്കും ആശ്വാസം തോന്നി. മനസ്സിൽ ഉണ്ടായിരുന്ന ഭയവും ഭാരവും

💬 Comments

View all comments