0%

Chapter Title : സാംസൻ 2 [Eros - God of Lust]

Author : Erosgol Read All Parts 7.1K

കുറഞ്ഞു. അതോടെ ഞാനും അല്‍പ്പം ജാള്യതയോടെ ചിരിച്ചു.

“ഹോ എന്റെ സാമേട്ടാ...., ചേട്ടനെ കാണുമ്പോ മാത്രം ഈ പെൺകുട്ടികൾ ഇങ്ങനെ ഓടി വന്ന് സംസാരിക്കുന്നത് കാണുമ്പോ എനിക്ക് സഹിക്കുന്നില്ല...!!” പെട്ടന്ന് സനല്‍ നടന്നു വന്ന് ഞങ്ങളുടെ അടുത്ത് നിന്നിട്ട് പറഞ്ഞതും ഷസാനയുടെ മുഖം ഒന്ന് തുടുത്തു.

സനലിന്റെ അസൂയ നിറഞ്ഞ നോട്ടം എന്റെ മുഷ്ടിയെ പൊതിഞ്ഞു പിടിച്ചിരുന്ന ഷസാനയുടെ കൈകളിൽ ആയിരുന്നു.

ഷസാന വേഗം എന്റെ മുഷ്ടിയിൽ നിന്നും കൈകളെ എടുത്തു മാറ്റി.

“ഞാൻ പോണു സാമേട്ട...!” അതും പറഞ്ഞ്‌ അവള്‍ തലയും താഴ്ത്തി വച്ച് വേഗത്തിൽ നടന്നു പോയി.

സനല്‍ അവളുടെ ചന്തിയിൽ തന്നെ കുറെ നേരം നോക്കി നിന്നു. അന്നേരം എനിക്ക് പരിചയമുള്ള ആറ് പയ്യന്മാർ കൂടി വന്ന്  എന്റെ ബൈക്കിനെ വളഞ്ഞു നിന്നിട്ട് പുഞ്ചിരിച്ചു. ഞാനും പുഞ്ചിരിച്ചു.

“എന്നെ തല്ലാനായി വളഞ്ഞു നില്‍ക്കുന്നത് പോലെയാണല്ലൊ നിങ്ങടെയൊക്കെ നില്‍പ്പ്..!?” ചിരിച്ചുകൊണ്ട് ഞാൻ ചോദിച്ചു. “ഇനി ശെരിക്കും അതുതന്നെയാണ് നിങ്ങടെ പ്ലാൻ..?” ഞാൻ തമാശയ്ക്ക് ചോദിച്ചു.

“എന്റെ സാമേട്ടാ..., നിങ്ങൾ ഇവിടെ എത്ര പോപ്പുലർ ആണെന്ന കാര്യം വല്ലതും അറിയുന്നുണ്ടോ? അതും പെണ്‍കുട്ടികൾക്കിടയിൽ..?” വെളുത്ത് പൊക്കമുള്ള രതീഷ് ചോദിച്ചു.

ഞാൻ ആശ്ചര്യത്തോടെ അവന്മാരെ മാറിയും തിരിഞ്ഞും നോക്കി. അവർ കാര്യമായി തന്നെയാ പറഞ്ഞതെന്ന് മനസ്സിലായതും ഞാൻ തല ചൊറിഞ്ഞു.

“ഇവിടെ ചേട്ടനെ ആരെങ്കിലും തല്ലിയാൽ, ഒരു പെണ്‍പട തന്നെ സ്വരൂപിക്കും. അതുകൊണ്ട്‌ ചേട്ടനെ തല്ലാന്‍ ആഗ്രഹിക്കുന്ന ചിലരൊക്കെ ക്യാമ്പസില്‍ ഉണ്ടെങ്കിലും ഒരിക്കലും മുതിരില്ല.” സനല്‍ പൊട്ടിച്ചിരിച്ചു കൊണ്ട്‌ പറഞ്ഞു.

അവന്‍ പറഞ്ഞത് എനിക്ക് സുഖിച്ചെങ്കിലും.., എന്നെ

💬 Comments

View all comments