0%

Chapter Title : സാംസൻ 2 [Eros - God of Lust]

Author : Erosgol Read All Parts 7.1K

ഡിഫന്‍ഡ് ചെയ്യാൻ ഇവിടെ പെൺകുട്ടികൾ ഉണ്ടെന്ന് കേട്ട് കൂടുതൽ അത്ഭുതമാണ് തോന്നിയത്‌. ശെരിക്കും വിശ്വസിക്കാൻ തന്നെ ബുദ്ധിമുട്ട് തോന്നി.

പിന്നേ എന്നെ തല്ലാന്‍ ആഗ്രഹമുള്ളവരും ഉണ്ടെന്ന് അറിഞ്ഞ് അല്‍പ്പം അസ്വസ്ഥതയും തോന്നി.

“ശെരി.. ശെരി..., എനിക്ക് പോകാൻ സമയമായി. നമുക്ക് പിന്നെ കാണാം.” ഞാൻ പറഞ്ഞും അവരൊക്കെ എന്നോട് ഓരോന്ന് പറഞ്ഞിട്ട് പിരിഞ്ഞു പോയി.

ഞാൻ നേരെ വിനിലയുടെ വീട്ടിലേക്ക് വിട്ടു.

ഗെയ്റ്റും തുറന്നു അകത്തു കേറി മുറ്റത്ത്‌ കൊണ്ട്‌ ബൈക്കിനെ ഞാൻ നിർത്തി.

വാതിൽ അടച്ചിട്ടിരുന്നു. ഞാൻ ചെന്ന് തുറന്നു നോക്കിയതും പൂട്ടിയിട്ടില്ലെന്ന് മനസ്സിലായി. അകത്തു കേറി ഞാൻ വാതിലിനെ അടച്ചു.

ഹാളില്‍ ആരെയും കണ്ടില്ല. അതുകൊണ്ട്‌ നേരെ വിനിലയുടെ റൂമിലേക്ക് നടന്നു.

റൂം വാതിൽ ചാരി കിടന്നു. മുഴുവനും തുറന്ന് അകത്തേക്ക് നോക്കിയപ്പൊ സുമി ബെഡ്ഡിൽ കിടന്ന് ഉറങ്ങുന്നതാണ് കണ്ടത്. പക്ഷേ വിനിലയെ കണ്ടില്ല. എന്നാൽ ബാത്റൂമിൽ ശബ്ദം കേള്‍ക്കുന്നുണ്ടായിരുന്നു.

“എന്റെ കാന്താരി കുട്ടി ഈ നേരത്ത് ഉറങ്ങുവാന്നോ...?” സുമിയുടെ അടുത്തു പോയിരുന്നു കൊണ്ട്‌ അവളെ തൊട്ടതും അവള്‍ക്ക് പനിക്കുന്ന കാര്യം മനസ്സിലായി.

“സാം...?!” പെട്ടന്ന് ബാത്റൂമിൽ നിന്നും വിനിലയുടെ വിളി വന്നു. തൊട്ടു പുറകെ ബാത്റൂം വാതില്‍ ലേശം തുറന്ന് വിനില തല മാത്രം പുറത്തിട്ടു നോക്കി. മുടിയില്‍ നിന്നും വെള്ളത്തുള്ളികള്‍ ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു.

എന്നെ കണ്ടതും കണ്ണില്‍ സ്നേഹം നിറയുകയും ചുണ്ടില്‍ മന്ദഹാസവും വിരിഞ്ഞു.

അവളുടെ ആ മന്ദഹാസം കണ്ടതും എന്റെ മനസ്സ് ലോലമായി. ഞാൻ എഴുനേറ്റ് അവള്‍ക്കടുത്ത് പോയിട്ട് അവളുടെ കവിളത്ത് എന്റെ ഉള്ളം കൈ ചേര്‍ത്തു വച്ചു. അതോടെ

💬 Comments

View all comments