0%

Chapter Title : സാംസൻ 3 [Eros - God of Lust]

Author : Erosgol Read All Parts 8.6K

രണ്ടു കണ്ണും ചിമ്മി കാണിച്ചു.

അത് കാണാം നല്ല ഭംഗി ഉണ്ടായിരുന്നു.

ഞാൻ വേഗം പുറത്തിറങ്ങി അവരുടെ അടുത്തേക്ക് ചെന്നു. ഉടനെ അവരെ രഹസ്യമായി നോട്ടമിട്ടു കൊണ്ടിരുന്ന സ്റ്റാഫ്സും കസ്റ്റമേഴ്സും എല്ലാം അവരവരുടെ കാര്യങ്ങളിലേക്ക് തിരിഞ്ഞു.

“ആന്‍റിയെ നേരിട്ട് കണ്ടിട്ട് കുറെ ആയല്ലോ...!” പുഞ്ചിരിയോടെ ആന്‍റിയോട് ഞാൻ പറഞ്ഞിട്ട്, എനിക്കു നേരെ നീട്ടി പിടിച്ചിരുന്ന ഷസാനയ്ക്ക് ഞാൻ ഷേക് ഹാന്‍ഡും കൊടുത്തു.

“പുറത്തിറങ്ങാനുള്ള മടി തന്നെയാ, അല്ലാതെ എന്ത്..!!” ഒരു ചിരിയോടെ ആന്റി പറഞ്ഞിട്ട് ഷസാനയെ നോക്കി, “ഈ മാളൊക്കെ ചുറ്റി നടന്ന് ഷോപ്പിങ് ചെയ്യാനുള്ള ക്ഷമ ഇപ്പൊ എനിക്കില്ല. മോള് തന്നെ ഷോപ്പിങ് ചെയ്താ മതി. ഞാനും സാമും അവന്റെ ഓഫീസിൽ ഇരുന്നോളാം.”

“ഈ മടിച്ചി ഉമ്മേടെ ഒരു കാര്യം..!” ഷസാന പറഞ്ഞ്‌ ചിരിച്ചിട്ട് എന്നെ നോക്കി കുസൃതിയോടെ പറഞ്ഞു, “സാമേട്ടൻ സൂക്ഷിക്കണേ... ഇല്ലേൽ ഉമ്മയെ പൊക്കി ചുമന്നോണ്ട് സാമേട്ടന് ഓഫിസിലേക്ക് കൊണ്ടു പോകേണ്ടി വരും.” വാപൊത്തി ചിരിച്ചിട്ട് ഒരു ട്രോളിയും ഉരുട്ടി കൊണ്ട്‌ ഷസാന പോയി.

“എങ്ങനെ ആന്റിയെ എടുക്കണോ..?” ചെറു ചിരിയോടെ ശബ്ദം താഴ്ത്തി ഞാൻ കളിയാക്കി ചോദിച്ചു.

ഉടനെ ആന്റി നാണത്തോടെ ചുറ്റിലും ഒന്നും നോക്കി. പക്ഷെ ഞങ്ങളെ ആരും ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടതും ആന്റി കുസൃതിയോടെ എന്നെ നോക്കി പറഞ്ഞു,

“ഇവിടെ ആരും ഇല്ലായിരുന്നെങ്കില്‍ നി എന്നെ എടുക്കുന്നതിൽ എനിക്ക് കുഴപ്പം ഇല്ലായിരുന്നു...!!” ശബ്ദം താഴ്ത്തി ആന്റി സീരിയസ്സായി പറഞ്ഞു.

ആന്‍റിയുടെ പറച്ചില്‍ കേട്ടതും എന്റെ ശരീരത്തിൽ വൈദ്യുതി കടന്നു പോയത് പോലെ തോന്നി.

ഇവിടെ നില്‍ക്കുന്നത് ശെരിയല്ലെന്ന് തോന്നിയതും ഞാൻ

💬 Comments

View all comments