Chapter Title : സാംസൻ 3 [Eros - God of Lust]
വാത്സല്യപൂർവ്വം പറഞ്ഞിട്ട് ആന്റി എന്റെ കണ്ണിലേക്ക് നോക്കി തുടർന്നു, “പക്ഷേ കുഞ്ഞു നാൾ മുതലേ സ്വന്തം അച്ഛന്‍റെ ഇങ്ങനത്തെ സ്വഭാവം കാരണമാണ് എന്റെ മോൾക്ക് അച്ഛനോട് വെറുപ്പ് തോന്നി പോയത്. പോരാത്തതിന് പൊതുവെ ആണുങ്ങളോട് അവള്‍ക്ക് പേടിയുമാണ്. പിന്നെ സ്വന്തം അച്ഛൻ കാരണമാണ് എന്റെ മോൾക്ക് ആണുങ്ങളോട് അടുക്കാനും സംസാരിക്കാനും പോലും ഇഷ്ട്ടമില്ലാതെ പോയത്.”
അത്രയും പറഞ്ഞിട്ട് ആന്റി തല കുനിച്ചിരുന്നു. പക്ഷേ പെട്ടന്ന് തന്നെ ആന്റി സന്തോഷത്തോടെ തല ഉയർത്തി എന്നെ നോക്കി. ഇപ്പോൾ കണ്ണില്‍ നല്ല തിളക്കവും ഉണ്ടായിരുന്നു. പെട്ടന്ന് ആന്റി തല താഴ്ത്തി എന്റെ കൈയിൽ ഉമ്മ തന്നിട്ട് ചിരിച്ചു.
എനിക്ക് പെട്ടന്ന് നാണം തോന്നിയതും ഞാൻ ചിരിച്ചു.
“അതുകൊണ്ടാണ് ഷസാന നിന്നോട് പെട്ടന്ന് അടുത്തപ്പോ എനിക്കും ആശ്ചര്യം തോന്നിയത്, സാം.” ആന്റി വിടര്‍ന്ന കണ്ണുകളോടെ പറഞ്ഞു, “എപ്പോഴും നിന്നെ കുറിച്ച് എന്നോട് വാതോരാതെ അവള്‍ പറഞ്ഞു കൊണ്ടിരിക്കും. എത്ര പെമ്പിള്ളാര് നിന്നെ നോട്ടമിട്ടിരിക്യാന്ന് പറഞ്ഞ് അവൾ ചിരിക്യേം ചെയ്യും. കൂടുതലും നിന്നെ കുറിച്ച് അവൾ സംസാരിക്കുന്നത് കേട്ട് നിന്നെ പരിചയപ്പെടാൻ ഞാനും ആഗ്രഹിച്ചു. അങ്ങനെ അവള്‍ നിന്നെ പരിചയപ്പെടുത്തി തരികയും ചെയ്തു.”
ആന്റി സന്തോഷത്തോടെ പറഞ്ഞിട്ട് ചിരിച്ചു.
“എന്നിട്ട് ഞാൻ ഒരു തരികിടയാണെന്ന് മനസ്സിലായി, അല്ലേ..?” ഒരു ചിരിയോടെ ഞാൻ ചോദിച്ചു.
“പോടാ, അങ്ങനെ ഒന്നും എനിക്ക് തോന്നിയിട്ടില്ല.” ചേച്ചി ചിരിച്ചു. “നി ഒരു വ്യത്യസ്ത മനുഷ്യനാണ് സാം. ആദ്യമായി നിന്നോട് സംസാരിച്ചപ്പോ തന്നെ നിന്നോട് എനിക്ക് നല്ല മതിപ്പ് തോന്നിയിരുന്നു. രണ്ടോ മൂന്നോ പ്രാവശ്യം സംസാരിച്ചപ്പോ തന്നെ നിന്നോട് നല്ല
💬 Comments
View all comments